1 GBP = 97.91
breaking news

സ്റ്റോക്ക് മലയാളിയുടെ മാതാവ് നിര്യാതയായി…

സ്റ്റോക്ക് മലയാളിയുടെ മാതാവ് നിര്യാതയായി…
സ്റ്റോക്ക് ഓൺ ട്രെൻറ്:- സ്റ്റോക്ക് നിവാസിയായ അജിനി ബാബുവിൻ്റെ മാതാവ് പിറവം കുഞ്ഞമ്മാട്ടിൽ കെ.എം.ജോയിയുടെ ഭാര്യയുമായ അമ്മിണി ജോയ് (65) ഇന്ന് നാട്ടിൽ നിര്യാതയായി. പരേത പിറവം ചാരുപ്ലാവിൽ കുടുംബാംഗമാണ്. മക്കൾ അജൻ ജോയ്, അജിനി ബാബു, അലക്സ് ജോയ്. മരുമക്കൾ സിൻസി അജൻ, ബാബു ജേക്കബ്, സ്റ്റെഫി അലക്സ്. കൊച്ചു മക്കൾ ഏഞ്ചല, അൻസൽ, ഹെലേന, ഹെൽവിൻ, കാസ്പർ.
സംസ്കാര ശുശ്രൂഷകൾ നാളെ 02/05/20 ശനിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പിറവം ഹോളി കിംഗ്സ് ക്നാനായ ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.
അമ്മയുടെ നിര്യാണത്തിൽ യുക്മ ദേശീയ സമിതി, യു കെ കെ സി എ ദേശീയ സമിതി, സ്റ്റഫോർഡ് ഷെയർ മലയാളി അസോസിയേഷനും കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more