1 GBP = 104.17
breaking news

മുതിർന്ന പൗരന്മാർക്ക്​ വിമാനത്തിലും 50 ശതമാനം നിരക്കിളവ്​

മുതിർന്ന പൗരന്മാർക്ക്​ വിമാനത്തിലും 50 ശതമാനം നിരക്കിളവ്​

ന്യൂഡൽഹി: വിമാനത്തിലും മുതിർന്ന പൗരൻമാർക്ക് ഇനി​ നിരക്കിളവിൽ യാത്ര ചെയ്യാം. മുതിർന്ന പൗരന്മാർക്ക്​ അടിസ്ഥാന നിരക്കിൽ 50% ഇളവ് വാഗ്ദാനം ചെയ്യുന്ന പ്രത്യേക സ്​കീം പ്രഖ്യാപിച്ചിരിക്കുകയാണ്​​ എയർ ഇന്ത്യ. 60 വയസ് പൂര്‍ത്തിയായവര്‍ക്കാണ് ഇളവ് ലഭിക്കുക. ആഭ്യന്തര സര്‍വീസുകള്‍ക്ക്​ മാത്രമാണ്​ ഇത്​ ബാധകം. ഇക്കണോമി ക്ലാസിന് മാത്രമാണ് ഇത് ബാധകം.

എയർ ഇന്ത്യയുടെ ഒൗദ്യോഗിക വെബ്​ സൈറ്റിൽ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നവർക്ക്​ മാത്രമേ ഒാഫർ ലഭ്യമാവുകയുള്ളൂ ടെര്‍മിനല്‍ ഫീസ്, എയര്‍പോര്‍ട്ട് യൂസര്‍ ഫീസ് തുടങ്ങിയവ ഉള്‍പ്പെടുത്താതെയുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ് ലഭിക്കുകയെന്നും വെബ്സൈറ്റില്‍ പറയുന്നുണ്ട്​. 

വയസ്സ് രേഖപ്പെടത്തിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇതിനായി കയ്യില്‍ കരുതണം. വോട്ടേഴ്സ് ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എയര്‍ ഇന്ത്യ നല്‍കിയിട്ടുള്ള സീനിയര്‍ സിറ്റിസണ്‍ ഐഡി കാര്‍ഡ് എന്നിവ ഇതിനായി പരഗണിക്കും. യാത്രാ തീയതിക്ക് മൂന്ന് ദിവസം മുമ്പ് ടിക്കറ്റുകൾ വാങ്ങണം, ഓഫർ ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. ചെക്ക് ഇൻ ചെയ്യുന്ന സമയത്തോ ബോർഡിംഗ് ഗേറ്റിലോ ബന്ധപ്പെട്ട ഐഡിയോ രേഖകളോ ഹാജരാക്കിയിട്ടില്ലെങ്കിൽ, ടിക്കറ്റി​െൻറ പണം നഷ്‌ടപ്പെ​േട്ടക്കും. ടിക്കറ്റുകൾ തിരികെ ലഭിക്കുകയും ചെയ്യില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more