1 GBP = 104.33
breaking news

മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഡാലോചനക്കാര്യം മഞ്ജുവാര്യര്‍ അറിഞ്ഞത് എങ്ങനെ? കൊലയാളി സ്രാവുകളാല്‍ ദിലീപ് വധം ആട്ടക്കഥ; അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഡാലോചനക്കാര്യം മഞ്ജുവാര്യര്‍ അറിഞ്ഞത് എങ്ങനെ? കൊലയാളി സ്രാവുകളാല്‍ ദിലീപ് വധം ആട്ടക്കഥ; അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ഇപ്പോഴും റിമാന്‍ഡില്‍ തന്നെയാണ്. താരത്തിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും. കേസില്‍ ദിലീപിനെതിരെ തെളിവുകള്‍ ഒന്നും തന്നെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു.

അറസ്റ്റ് ചെയ്ത് ഒരു മാസം കഴിഞ്ഞിട്ടും താരത്തിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ദിലീപ് കേസുമായി ബന്ധപ്പെട്ട് തുടക്കം മുതലുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന. തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് കേസുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങള്‍ക്കുമുള്ള സംശയം ശ്രീജിത്ത് വ്യക്തമാക്കുന്നത്.

കൊലയാളി സ്രാവുകളാല്‍ ദിലീപ് വധം ആട്ടക്കഥ
? ഒരു glorified ആത്മഗതം uncensored ?

നാട്ടില്‍ എന്തൊക്കെ കോലാഹലങ്ങളും, സംഭവ വികാസങ്ങളും നടന്നാലും ഏതപ്പാ കോതമംഗലം ഇതാ മോനേ ഭൂലോകം എന്ന അവസ്ഥയില്‍ ദിലീപിലും പള്‍സറിലും അന്തം വിട്ട് കുന്തം വിഴുങ്ങി നില്‍ക്കുന്ന ഫാന്‍സുകാരും, സ്രവം പരിശോധകരും, സ്രാവിനെ പിടിക്കാനിറങ്ങിയ സിനിമാ മുക്കുവരും , ചുണ്ടില്‍ ചായം പൂശി കളക്റ്ററ്റീവായിട്ട് ഇറങ്ങിയ ഫെമിനിസ്റ്റ് കൊച്ചമ്മമാരും, ഊത്തെഴുത്തച്ഛന്‍ പെല്ലിശ്ശേരിയുടെ പൈങ്കിളികളും, ഇക്കിളികളും കേട്ട് കിളിപോയി നില്‍ക്കുന്ന ഞരമ്പന്‍മാരും, ഇതിനിടയില്‍ വിജ്രംഭിച്ചു നില്‍ക്കുന്ന പ്രബുദ്ധ മലയാളികളും വായിച്ചറിയാന്‍..,
ആരാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ?

> എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയും കൂലിപ്പണിക്കാരനായ സുരേന്ദ്രന്റെ മകന്‍ പേര് സുനില്‍ കുമാര്‍
> ചെറുപ്പത്തിലേ മോഷണം തൊഴിലാക്കിയ സുനില്‍ കുമാര്‍ , ഏറ്റവും കൂടുതല്‍ മോഷ്ടിച്ചിരുന്നത് ബജാജ് പള്‍സര്‍ ബൈക്കുകളായിരുന്നതിനാലാണ് ‘പള്‍സര്‍ സുനി ‘ എന്ന പേര് വന്നത്.
> മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു എന്ന് അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.
> 28 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്
> 21 വ്യാജ സിംകാര്‍ഡുകളും , ഫോണുകളുമുണ്ട്.
> ബസ്സില്‍ വെച്ച് യാത്രക്കാരനെ മുളകുപൊടി എറിഞ്ഞു കവര്‍ച്ച നടത്താന്‍ ശ്രമിച്ച പ്രമാദമായ കേസിലെ മുഖ്യ പ്രതി.
> പ്രയാപൂര്‍ത്തിയാകാത്ത സമയത്തു ശിക്ഷിക്കപ്പെട്ട് ജുവനൈല്‍ ഹോമുകളില്‍ കിടന്നിട്ടുണ്ട്.
> പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ സുനിക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
> അഞ്ച് വര്‍ഷം മുമ്പ് മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവും നിലവില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റമായ ജി സുരേഷ് കുമാറിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി.
> സിനിമയിലെ രണ്ട് നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി
> റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ബിനാമി ഇടപാടുകളും വസ്തുതര്‍ക്കങ്ങള്‍ വേണ്ടി ഇടനിലക്കാരനായും ഗുണ്ടയായും പള്‍സര്‍ സുനി സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചു.
> ചലച്ചിത്രമേഖലയിലുള്ളവര്‍ക്ക് ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ തരപ്പെടുത്തി കൊടുക്കുന്നതിനും സിനിമാ ലൊക്കേഷനുകളിലെ പ്രധാന ഇടനിലക്കാരനായും പ്രവര്‍ത്തിച്ചു.
> സഹോദരിയുടെ വിവാഹത്തിന് പോലും വീട്ടില്‍ പോയിട്ടില്ല, 15 വര്‍ഷമായി താന്‍ മകനുമായി മിണ്ടിയിട്ടില്ലെന്നും അച്ഛന്‍ സുരേന്ദ്രന്‍ പറയുന്നു.
> സിനിമാ നടിമാരോടും, സ്ത്രീകളോടും അമിതമായ ലൈംഗിക താത്പര്യമുണ്ടായിരുന്നു.
> സിനിമയില്‍ അസിസ്റ്റന്റായാണ് ജോലി ചെയ്യുന്നത് എന്നാണ് സുനി നാട്ടിലും വീട്ടിലും എല്ലാരോടും പറഞ്ഞിരുന്നത്.
മേല്‍ വിവരിച്ചത് പുറത്തു വന്ന വാര്‍ത്തകള്‍ മാത്രമാണ് പുറത്തു വരാത്ത അനേകം കേസുകളും ഇയാളുടെ പേരിലായുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടാണോ അതോ അറിയാതെയാണോ സിനിമാ മേഖലയില്‍ വര്‍ഷങ്ങളായി പള്‍സര്‍ സുനി എന്ന ക്രിമിനല്‍ വിഹരിച്ചത് ? മൂന്നു നടിമാരെ തട്ടിക്കൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അതെ സമയം തന്നെ പ്രമുഖ നടന്മാരുടെയും െ്രെഡവറായും, െ്രെഡവേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായുമൊക്കെ സിനിമയില്‍ നിറഞ്ഞു നിന്നു ? എം എല്‍ എ കൂടിയായ മുകേഷിന്റെ െ്രെഡവറായി പ്രവര്‍ത്തിച്ചു ? ആരാണ് സുനിലിനെ സഹായിച്ചുകൊണ്ടിരുന്നവര്‍ ? സുനിലിനോട് എന്തായിരുന്നു സിനിമാ പ്രവര്‍ത്തകര്‍ക്കുള്ള കടപ്പാട് ?
ഇതിനുള്ള ഉത്തരം തേടുന്നതിനോടൊപ്പം ഇതില്‍ പ്രതിചേര്‍ക്കപ്പെട്ട പതിനൊന്നാം പ്രതിയെ കുറിച്ചും അറിയണം..
ആരാണ് ഗോപാലകൃഷ്ണന്‍ എന്ന ദിലീപ് ?

> ഗോപാലകൃഷ്ണന്‍ പദ്മനാഭന്‍ പിള്ള എന്നാണു ശരിയായ പേര്, സിനിമയില്‍ ദിലീപ് എന്ന പേരില്‍ പ്രസിദ്ധനായി.
> 1967 ല്‍ എറണാകുളം ജില്ലയിലെ എടവനക്കാട് ജനനം, എറണാകുളം മഹാരാജാസില്‍ നിന്നും ചരിത്രത്തില്‍ ബിരുദ്ധം.
> മിമിക്രി ആര്‍ട്ടിസ്‌റ്, നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, സഹ സംവിധായകന്‍, ബിസിനസ് മാന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലയില്‍ മലയാളികള്‍ക്ക് സുപരിചിതന്‍.
> കലാഭവനില്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി കമലിന്റെ വിഷ്ണുലോകം എന്ന സിനിമയില്‍ സഹ സംവിധായകനായി പിന്നീട് 140 ല്‍ കൂടുതല്‍ സിനിമകളില്‍ നായകനായും മറ്റു വേഷങ്ങളിലും അഭിനയിച്ചു.
> കേരളത്തിലെ കുടുംബ പ്രേക്ഷരില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടന്‍ . നാല് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ 43 ഓളം അവാര്‍ഡുകള്‍.
> കേരളത്തിലങ്ങോളമിങ്ങോളം നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ലക്ഷക്കണക്കിന് രൂപ സ്വാന്തനം കയ്യില്‍ നിന്നും മുടക്കി അശരണര്‍ക്ക് വീടും ഭക്ഷണവും എത്തിച്ചു.
ഇതാണ് നാം മലയാളികള്‍ക്ക് ദിലീപ്. ഇന്നേവരെ യാതൊരു ക്രിമിനല്‍ കേസില്‍ പ്രതിചേര്‍ക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യാത്ത ഒരിന്ത്യന്‍ പൗരന്‍.

ഇക്കാര്യങ്ങള്‍ വായനക്കാരുടെ മനസിലിരിക്കട്ടെ, നമുക്ക് സംസാരിച്ചു തുടങ്ങാം….

1 മ്മടെ പ്രമുഖ കേസ് എന്തായീ വക്കീലേ , മനസിലായില്ലേ ദിലീപ് കേസ് ? മ്മക്ക് ഇന്നും ഒരു എത്തും പിടീം കിട്ടീട്ടില്ല എന്തൊക്കെയാ നടന്നതെന്ന് ?
ഇങ്ങക്ക് എന്നല്ല ഭൂരിപക്ഷം ജനങ്ങള്‍ക്കും മനസിലായിട്ടില്ല സത്യത്തില്‍ എന്താ നടന്നതെന്ന്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് നമ്മുടെ പ്രിയ നടിയെ ഷൂട്ടിംഗ് കഴിഞ്ഞു വരുന്ന വഴി അങ്കമാലിക്കടുത്തു വെച്ച് തട്ടിക്കൊണ്ടുപോകുകയും ശാരീരികമായി ആക്രമിച്ചു എറണാകുളത്തുള്ള നടന്‍ ലാലിന്റെ വീടിനു സമീപം ഉപേക്ഷിക്കുകയും ചെയ്ത ദാരുണമായ സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് ലാലും ഒരു എം എല്‍ എ യും ചേര്‍ന്ന് പോലീസിനെ വിളിക്കുകയും ബലാത്സംഗത്തിനും, തട്ടിക്കൊണ്ടുപോകലിനുമുള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
2 . ഈ സംഭവം മ്മക്ക് അറിയാം പത്രത്തില്‍ വായിച്ചിട്ടുണ്ട്, ചോദിച്ചത് അതിനു ശേഷം നടന്ന അറസ്റ്റും കാര്യങ്ങളെയും കുറിച്ചാണ് ?
തുടര്‍ന്ന്
#ഫെബ്രുവരി 17
കേസിലെ പ്രതിയായ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു.
മാര്‍ട്ടിനായിരുന്നു വാഹനം ഓടിച്ചിരുന്നത്.
#ഫെബ്രുവരി 19
നടിയെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലാകുന്നു. കൃത്യത്തിന് ശേഷം സുനിയെ രക്ഷപെടാന്‍ സഹായിച്ച ആലപ്പുഴ സ്വദേശി വടിവാള്‍ സലിം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവരാണ് പിടിക്കപ്പെട്ടത്.
3 . സിനിമാ മേഖലയിലെ ഒരു പ്രമുഖ നടിയായിട്ടുപോലും സിനിമാക്കാരൊന്നും പ്രശനമുണ്ടാക്കിയില്ലേ ?
ആദ്യം ഒന്ന് പരുങ്ങിയെങ്കിലും ഫെബ്രുവരി പത്തൊമ്പതിനു അതായത് രണ്ടു പ്രതികളെ കൂടി പിടിച്ച ദിവസം സിനിമാക്കാരെല്ലാവരും കൂടെ താരസംഘടനയായ അമ്മ, ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക, മാക്ട, തുടങ്ങി എല്ലാ സംഘടനകളുടെയും പങ്കാളിത്തത്തില്‍ ഇരയ്ക്ക് വേണ്ടി കൊച്ചി ദര്‍ബാര്‍ ഗ്രൗണ്ടിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അടുത്ത ദിവസം ഫെബ്രുവരി 20 ന് സംഭവത്തില്‍ നാലാമനായി തമ്മനം സ്വദേശി മണികണ്ഠന്‍ പിടിയിലായി.
4 . അപ്പോള്‍ പള്‍സറിനെ എപ്പോഴാ പൊക്കിയത് ?
അത് വല്യ കഥയാ, അതായത് വീരശൂര പരാക്രമികളായ കേരളാ പൊലീസിന് പള്‍സറിന്റെ തുമ്പു പോലും കിട്ടാതെ ഇരുട്ടില്‍ തപ്പിക്കൊണ്ടിരിക്കുമ്പോഴായിരുന്നു വക്കീലിനെയൊക്കെ സെറ്റ് ചെയ്തതിനു ശേഷം തന്റെ കൂട്ടാളി വീജേഷിനോടൊപ്പം ഫെബ്രുവരി 23 ന് കോടതിയില്‍ കീഴടങ്ങാനെത്തിയത് . കോടതിക്കുള്ളില്‍ കടന്ന പള്‍സറിനെ ജഡ്ജ് ശാപ്പിടാന്‍ പോയ ടൈമ് നോക്കി പൊക്കി കേരള പോലീസ് കരുത്ത് തെളിയിച്ചു. പാവം ജഡ്ജി അന്ന് ഫുഡ് അടിക്കാന്‍ പോകാന്‍ വൈകിയിരുന്നേല്‍ കാണായിരുന്നു കളി. റാങ്കിങ്ങില്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസിന് ശേഷമുള്ള രണ്ടാം സ്ഥാനം അപ്പൊ നഷ്ടപ്പെട്ടേനെ !
5 . അത് കൊള്ളാം.. എന്തായാലും പള്‍സറിനെ കിട്ടിയല്ലോ, പിന്നീട് ഇത് കൊട്ടേഷനാണ് അല്ല എന്നൊക്കെ ആരാ പറഞ്ഞത് ?
പള്‍സര്‍ സുനി ക്വോട്ടേഷനാണെന്നോ അല്ലെന്നോ എന്നൊന്നും ആരോടും പറഞ്ഞില്ല. എന്തൊക്കെയോ തീരുമാനിച്ച് ഉറച്ചതു പോലെയായിരുന്നു പെരുമാറ്റങ്ങള്‍. ചോദ്യം ചെയ്ത ശേഷം പള്‍സറിനെയും പ്രതികളെയുമെല്ലാം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അതായത് ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു . ഈ സമയം അന്വേഷണം നടത്തി സുനിയുടെ അടുപ്പക്കാരിയായ ഷൈനി എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ കൃത്യം ചെയ്തത് സുനിയും കൂട്ടരുമാണെന്ന് ഇരയായ നടി തിരിച്ചറിഞ്ഞു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായ് പോലീസ് സുനിയുടെ തെളിവെടുപ്പുകള്‍ നടത്തി ആ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
6 . ങേ, കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസന്വേഷണം തീരൂലേ?
ശരിയാണ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ പോലീസ് അന്വേഷണമോ അല്ലെങ്കില്‍ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സികളുടെ അന്വേഷണമായാലും തീരും പിന്നീട് പ്രോസിക്കൂഷന്റേതാണ് ജോലി. എന്നാല്‍ ഈ കേസില്‍ ആ കുറ്റപത്രത്തോടെ കേസ് തീര്‍ന്നില്ല.
7 . അതെന്താ ഈ കേസില്‍ മാത്രം അങ്ങനെ ?
അതാണ്, അതായത് നാല് മാസക്കാലം കേസന്വേഷിച്ച് കുറ്റപത്രം നല്‍കിയ കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ പള്‍സര്‍ സുനി എഴുതി എന്ന് പറയപ്പെടുന്ന ഒരു കത്ത് പുറത്ത് വരുന്നൂ. ഒന്നര കോടി രൂപ തന്നില്ലെങ്കില്‍ നടിയെ ആക്രമിച്ചതുമായ് ബന്ധപ്പെട്ട് ദിലീപിന്റെ പേര് പുറത്തു പറയുമെന്ന് ആ കത്തില്‍ പള്‍സര്‍ സുനി ഭീഷണിപ്പെട്ടുത്തുന്നു. പഴയ ക്വോട്ടേഷന്റെ കാര്യവും കത്തില്‍ എടുത്തു പറയുന്നു. കൂടാതെ ദിലീപിന്റെ വാഹനത്തിന്റെ നമ്പര്‍ കോഡായി ഉപയോഗിച്ചിരുന്നു.
8 . ജയിലില്‍ നിന്നും അങ്ങെനെ കത്തയക്കാന്‍ സാധിക്കുമോ ?
സാധിക്കും, അനുവദിക്കപ്പെടുന്ന സമയത്തു ജയില്‍ സൂപ്രണ്ടിന്റെ മുന്‍കൂര്‍ അനുമതിയോടു കൂടെ ജയിലില്‍ നിന്നും ഔദ്യോദിക സീലോടുകൂടെ ലഭിക്കുന്ന പേപ്പറില്‍ എഴുതി സൂപ്രണ്ടിന്റെ അനുമതിയോടെ അത് പരിശോധിച്ചതിനു ശേഷം പുറത്തേക്ക് കൊടുത്തയക്കാം.
9 . ഓഹോ അങ്ങനെയെങ്കില്‍ പള്‍സര്‍ സുനി ദിലീപിനെ ഭീഷണിപ്പെടുത്തി എഴുതിയ കത്ത് എന്തുകൊണ്ടാണ് ജയില്‍ സൂപ്രണ്ടോ, അധികൃതരോ ശ്രദ്ധിക്കാതിരുന്നത് ?
അതാണ് സംശയം എങ്ങനെയാണ് ഒരു െ്രെകമിനെ കുറിച്ച് പ്രതിപാദിക്കുന്ന കത്ത് ഔദ്യോദിക സ്റ്റാമ്പോടുകൂടെ പുറത്തേക്ക് വന്നതും അതുപയോഗിച്ചു ഭീഷണിപ്പെടുത്തിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയതും. മാത്രവുമല്ല ഒന്നാന്തരം ക്രിമിനലും, സാധാരണക്കാരനുമായ
സുനി ഒരു അഭിഭാഷന്‍ എഴുതുന്നതുപോലെ വളരെ വളരെ കൃത്യമായി ഒരു ഭീഷണി കത്ത് എഴുതിയത്. തീര്‍ച്ചയായും കൃത്യമായ ഒരു ഉപദേശമോ, അസിസ്റ്റന്‍സോ കിട്ടാതെ അത്തരം ഒരു കത്തെഴുതാന്‍ സുനിക്ക് സാധിക്കില്ല.
10 . അപ്പോള്‍ നാദിര്‍ഷയെ സുനി വിളിച്ചെന്നു പറയുന്നതോ ?
അതെ, അതിലേക്കാണ് വരുന്നത് . ദിലീപിന്റെ അടുത്ത സുഹൃത്തും, ബിസിനസ് പാര്‍ട്ണറുമായ നാദിര്‍ഷയെയും, ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും ജയിലില്‍ നിന്നും പള്‍സര്‍ സുനി വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുന്നു എന്ന കാര്യം നാദിര്‍ഷായും, അപ്പുണ്ണിയും ജൂണ്‍ 24 നു ദിലീപിനെ അറിയിക്കുന്നു.
11 . അറിഞ്ഞപ്പോള്‍ ദിലീപ് എന്ത് ചെയ്തു ?
തന്നെ ബ്‌ളാക്ക്‌മെയില്‍ ചെയ്യാനുള്ള നീക്കം നടക്കുന്നുണ്ടെന്നറിഞ്ഞ ദിലീപ് കാര്യകാരണസഹിതം സംസ്ഥാന പോലീസ് മേധാവിയോട് പരാതി പറഞ്ഞു. കൂടാതെ ജയിലില്‍ നിന്നും സുനി നാദിര്‍ഷയെ വിളിച്ചത് നാദിര്‍ഷ റെക്കോര്‍ഡ് ചെയ്യുകയും. പ്രസ്തുത ഓഡിയോ റെക്കോര്‍ഡുള്‍പ്പെടെ ഡി ജി പിയുടെ വാട്‌സാപ്പിലേക്ക് മെസേജ് ചെയ്യുകയും ചെയ്തു.
11 . ആ പരാതിയില്‍ ഡിജിപി എന്ത് നടപടി എടുത്തു ?
സംഗതി ഗൗരവമുള്ളതാണെന്നും, ഇനി വിളിച്ചാല്‍ അതും റെക്കോര്‍ഡ് ചെയ്ത ശേഷം അയച്ചുതരണമെന്നും കൂടാതെ ഒരു പരാതി എഴുതി നല്‍കണമെന്നും ദിലീപിനോട് ആവശ്യപ്പെട്ടു.
12 . എന്നിട്ട് ദിലീപ് പരാതി എഴുതി കൊടുത്തോ ?
കൊടുത്തു അടുത്ത ദിവസം തന്നെ ഷൂട്ടിങ് കഴിഞ്ഞു വന്നു എല്ലാ വിശദാംശങ്ങളും ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കി.
13 . പക്ഷെ 20 ദിവസം കഴിഞ്ഞിട്ടാണ് പരാതി കിട്ടിയത് എന്നാണല്ലോ പോലീസ് പറയുന്നത് ?
ആരു പറഞ്ഞു, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ ദിലീപിന്റെ പരാതി സുനി നാദിര്‍ഷയെ വിളിച്ചതിന്റെ അടുത്ത ദിവസം തന്നെ തനിക്ക് ലഭിച്ചിട്ടുണ്ട് എന്ന് സ്ഥിതീകരിച്ചിട്ടുണ്ട്. മാത്രവുമല്ല വാട്‌സാപ്പ് മെസേജ് വന്നു എന്നും സമ്മതിക്കുന്നുണ്ട് . പിന്നെങ്ങനെയാ പോലീസ് അമ്മാതിരി വര്‍ത്തമാനം പറയുക.
14 . വാട്‌സാപ്പ് മെസേജ് പരാതിയായി കണക്കാക്കാന്‍ പറ്റില്ല എന്നാണല്ലോ പോലീസ് പറയുന്നത് ?
ആരുപറഞ്ഞു, സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അമേരിക്കയിലിരുന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനയച്ച വാട്‌സാപ്പ് മെസേജ് പൊതു താത്പര്യ ഹര്ജിയായി പരിഗണിക്കണമെന്ന കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണയിലാണ്. മാത്രവുമല്ല വാട്‌സാപ്പ് മെസേജുകള്‍ തെളിവുകളായി എടുത്തു വിധിന്യായങ്ങള്‍ പോലും കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതി കേസിലെ കക്ഷികള്‍ക്ക് വാട്‌സാപ്പിലൂടെ ഉത്തരവുകള്‍ അയച്ചു വാര്‍ത്തകളില്‍ വന്നിരുന്നു. സമന്‍സുകളും, മറ്റു നടപടിക്രമങ്ങളും വാട്‌സാപ്പിലൂടെ നല്‍കിയ സംഭവങ്ങളും ഡല്‍ഹിയിലും ചെന്നൈയിലും രാജസ്ഥാനിലും ഏറ്റവും ഒടുവില്‍ പഞ്ചാബിലും
ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വാട്‌സാപ്പില്‍ നല്‍കിയ ഒരു സുപ്രധാന കേസിലെ റെക്കോര്‍ഡ് പരാതിയായി സ്വീകരിക്കപ്പെടുക തന്നെ വേണം.
15 . ദിലീപിന്റെ പരാതിയില്‍ എന്തെങ്കിലും നടപടികള്‍ എടുത്തോ ?
ജൂണ്‍ 26 ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു അറസ്റ്റിലായി. എന്നാല്‍ ആ കേസില്‍ പ്രത്യേകം കേസെടുത്ത് അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല.
16 . അതിനു ശേഷമാണോ ദിലീപിനെ ചോദ്യം ചെയ്യുന്നത് ?
അതെ ജൂണ്‍ 28 ദിലീപിനെയും നാദിര്‍ഷയേയും 13 മണിക്കൂര്‍ പൊലീസ് ചോദ്യം ചെയ്യുന്നു. എന്നാല്‍ അറസ്റ്റ് ചെയ്യാനുള്ള നീക്കം അവസാന നിമിഷം പൊലീസ് തീരുമാനം മാറ്റി ദിലീപിനെ വെളിയില്‍ വിടുന്നു.
17 . 13 മണിക്കൂര്‍ ചോദ്യം ചെയ്യലോ ?
അതെ അതെ, അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കശ്യപിനെ പോലും ഒഴിവാക്കിയാണ് എഡിജിപി സന്ധ്യ പോലീസ് ക്ലബില്‍ വെച്ച് മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടത്തിയത്. എന്നിട്ട് അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു.
18 . എന്നിട്ടെന്താ അറസ്റ്റ് ചെയ്യാത്തത് ? പോലീസ് മേധാവി അനുമതി കൊടുത്തില്ലേ ?
അതാണ് വലിയ രസം,13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനെ സംസ്ഥാന പോലീസ് മേധാവി തള്ളിപ്പറഞ്ഞു. ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാന്‍ വേണ്ടിയാകരുത് ചോദ്യം ചെയ്യലെന്നും, കേസന്വേഷണത്തിന്റെ നേതൃത്വം വഹിക്കുന്ന ആളെ ഒഴിവാക്കി എന്തിനാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം ചോദിക്കുകയും നീരസം പ്രകടിപ്പിക്കുകയും ചെയ്തു.
19 . എന്നിട്ടെങ്ങനെയാണ് അറസ്റ്റ് നടന്നത് ?
തൊട്ടടുത്ത ദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവിയോട് ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, തങ്ങളുടെ കൈവശം അറസ്റ്റ് ചെയ്യാന്‍ പാകത്തിന് ഒരു തെളിവുകളുമില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
20 . ഈ സമയത്തു മറ്റു സിനിമാക്കാര്‍ ഇടപെട്ടില്ലേ ?
ഇരയേയും വേട്ടക്കാരനെന്ന് ആരോപിക്കപ്പെട്ട ദിലീപിനെയും ഒരുപോലെ സംരക്ഷിക്കുമെന്ന വിചിത്ര നിലപാടുമായി ‘അമ്മ’. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ‘അമ്മ’ അംഗങ്ങളുടെ ക്ഷോഭ പ്രകടനം. അമ്മയിലെ മുതിര്‍ന്ന അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കൂക്കിവിളിച്ച് അഭിനേതാക്കളുടെ കൂട്ടം. ‘അമ്മയുടെ’ നിലപാട് പൊതുസമൂഹത്തിന് മുന്നില്‍ പരിഹാസ്യമാകുന്നു. നാനാഭാഗത്തുനിന്നും ‘അമ്മയുടെ’ വിചിത്ര നിലപാടിനും മാധ്യമപ്രവര്‍ത്തകരോടുള്ള സമീപനത്തോടുമുള്ള വിമര്‍ശനമുയരുന്നു.
21 . പിന്നീടെന്തു സംഭവിച്ചു ?
ഈ കാലയളവില്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും സെന്‍കുമാര്‍ വിരമിച്ചു. ആ സ്ഥാനത്തേക്ക് ബെഹ്‌റ വരികയും ദിലീപിനെ അറസ്റ്റു ചെയ്യുമെന്നുള്ള അഭ്യൂഹം മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. ഒടുവില്‍ ജൂലൈ 10 ന് രാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തി സിനിമയിലെ ക്ലൈമാക്‌സ് സീനുകളെ വെല്ലുന്ന രീതിയില്‍ അറസ്റ്റ് ചെയ്യുന്നു.
22 . എന്തൊക്കെയായിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ ?
ഈ കേസിലെ മാസ്റ്റര്‍ മൈന്‍ഡും , മുഖ്യ സൂത്രധാരനും ദിലീപാണെന്നും, നടിയെ ആക്രമിച്ചു നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വൊട്ടേഷന്‍ നല്കിയതാണെന്നും അതിനുള്ള എല്ലാ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും ആരോപിച്ചായിരുന്നു അറസ്റ്റ് . ബലാത്സംഗം, ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍, ക്രിമിനല്‍ പ്രേരണ ഉള്‍പ്പെടെ അതി ഭീകരമായ വകുപ്പുകളും ഉപവകുപ്പുകളും ചാര്‍ത്തി പതിനൊന്നാം പ്രതിയായി അവരോധിക്കുന്നു.
23 . എന്നിട്ട് ജയിലിലാക്കിയോ ?
അടുത്ത ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പതിനാലു ദിവസത്തേക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
24 . ജാമ്യം ?
അന്നുതന്നെ പ്രഗത്ഭ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ രാംകുമാര്‍ സാര്‍ മുഖേന അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും നിരസിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ദിലീപിനെ
തെളിവെടുപ്പുകള്‍ക്കായി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ കൊടുത്തു.
25 . തെളിവെടുപ്പെന്നു വെച്ചാല്‍ എന്തോന്നാ ?
ഗൂഡാലോചന നടന്നു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലങ്ങളില്‍ കൊണ്ടുപോയി സ്ഥലം സ്ഥിതീകരിച്ചു തെളിവായി രേഖപ്പെടുത്തുക. അപ്രകാരം അബാദ് പ്ലാസ ഹോട്ടല്‍, തൃശൂരിലെ ഹോട്ടല്‍, ലൊക്കേഷന്‍, ക്ലബ് ഇന്നിവിടെ എത്തിച്ചു തെളിവെടുത്തു.
26 . എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ ?
എന്തോന്ന് കിട്ടാന്‍ സുനിയുടെ കൂടെ അവിടെ കണ്ടു ഇവിടെ കണ്ടു എന്നല്ലാതെ ഒരു ചുക്കും എവിടെന്നും കിട്ടീല.
27 . അപ്പൊ പിന്നെന്തിനാ ഇങ്ങനെ ജയിലില്‍ കഴിയുന്നത് ?
അത് ന്യായമായും ഉണ്ടാകുന്ന സംശയം. അല്പം വിശദമായി തന്നെ പറയാം. അതായത്. ഇന്ത്യന്‍ ക്രിമിനല്‍ നടപടി ക്രമമനുസരിച്ചാണ് ഒരു ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതും വിചാരണ ചെയ്യപ്പെടുന്നതും. എന്നുപറഞ്ഞാല്‍ ഒരു കുറ്റകൃത്യം നടന്നാല്‍ അതാതു പ്രദേശത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും ഇങ്ങനെ പറഞ്ഞാല്‍ മനസിലാവില്ല പോയന്റ് ടു പോയന്റ് പറയാം

1 പ്രഥമ വിവര റിപ്പോര്‍ട്ട് എകഞ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒരു ക്രിമിനല്‍ കേസ് ജനിക്കുന്നു.
2 അന്വേഷണം ആരംഭിക്കുന്നു .( പൊലീസോ മറ്റേതെങ്കിലും അന്വേഷണ ഏജന്‍സിയോ അന്വേഷിക്കുന്നു ) തെളിവുകളും, സാക്ഷികളും എല്ലാം ഈ ഘട്ടത്തില്‍ ശേഖരിക്കുന്നു. ഈ സ്‌റ്റെപ്പില്‍ തന്നെ ആവശ്യമായ പ്രതികളെയും അറസ്റ്റ് ചെയ്യുന്നു.
3 അറസ്റ്റ് ചെയ്ത ആളുകളെ 24 മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കുന്നു. ഒന്നുകില്‍ ജാമ്യം നല്‍കുകയോ അല്ലെങ്കില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലോ പോലീസ് കസ്റ്റഡിയിലോ റിമാന്‍ഡ് ചെയ്യുന്നു.
4 മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതിവരെ ജാമ്യാപേക്ഷകള്‍ ഫയല്‍ ചെയ്യാം.
5 കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നു. അന്വേഷണം കഴിയുന്ന മാത്രയില്‍ പ്രഥമ ദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടത്തി പബ്ലിക് പ്രോസികൂട്ടര്‍ അഥവാ വാദി ഭാഗത്തിന്റെ/സ്‌റ്റേറ്റിന്റെ വക്കീല്‍ മുഖാന്തരം മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കുന്നു.
പ്രഥമ ദൃഷ്ട്യാ കേസ് കണ്ടത്തിയില്ലെങ്കില്‍ ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.
6 . കുറ്റപത്രത്തിലുള്ള വാദം കേള്‍ക്കുന്നു. പ്രോസിക്കൂഷനും, പ്രതിഭാഗത്തിനും തുല്യമായി കുറ്റപത്രത്തിലെ ചാര്‍ജുകളില്‍ തങ്ങളുടെ ഭാഗം പറയാനുള്ള അവസരം.
7 . പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കുന്നതല്ല എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നാല്‍ അതിന്റെ കാര്യകാരണങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് പ്രതിയുടെ കുറ്റം ഡിസ്ചാര്‍ജ്/തള്ളുന്നു ചെയ്യുന്നു.
8 പ്രതിക്കെതിരെ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതാണ് എന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നാല്‍ ചാര്‍ജുകള്‍ ഫ്രെയിം ചെയ്യുന്നു.
9 . പ്രതിചേര്‍ക്കേപ്പെട്ട ആള്‍ കുറ്റസമ്മതം നടത്തിയാല്‍ അത് രേഖപ്പെടുത്തി വിവേചന അധികാരമുപയോഗിച്ച് പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തും. പ്രതി കുറ്റം നിഷേധിക്കുകയാണെങ്കില്‍ കേസ് വിചാരണയ്ക്കായി പോസ്റ്റ് ചെയ്യപ്പെടും.
10 . പബ്ലിക് പ്രോസികൂട്ടര്‍ പ്രോസിക്കൂഷന്‍ സാക്ഷികളെ വിസ്തരിക്കുന്നു, കണ്ടെത്തിയ
രേഖകളും തെളിവുകളും കോടതിക്ക് കൈമാറുന്നു. തുടര്‍ന്ന് പ്രതിഭാഗം അഭിഭാഷകന്‍ പ്രോസിക്കൂഷന്‍ സാക്ഷികളെ ക്രോസ് എക്‌സാമിനേഷന്‍ നടത്തുന്നു അതായത് അവരെ വിശദമായി ക്രോസ് വിസ്താരം നടത്തുന്നു .
11 ക്രിമിനല്‍ നടപടി ക്രമം 313 പ്രകാരം പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നു. തെളിവുകളുടെയും സാഹചര്യങ്ങളെയും സംബന്ധിച്ചു പ്രതിക്ക് നല്‍കാനുള്ള മൊഴി.
12 . പബ്ലിക് പ്രോസികൂട്ടര്‍ ക്രോസ് വിസ്താരം നടത്തിയ പ്രതിഭാഗം സാക്ഷികളെ പ്രതിഭാഗത്തിനു ആവശ്യമെങ്കില്‍ വിസ്തരിക്കാം. ഒപ്പം പ്രതിഭാഗം തെളിവുകളും സമര്‍പ്പിക്കുന്നു.
13 . പ്രതിഭാഗവും, വാദിഭാഗവും വിശദമായ വാദങ്ങള്‍ നടത്തുന്നു.
14 . അന്തിമ വിധി പ്രഖ്യാപിക്കുന്നു. ഒന്നുകില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റവിമുക്തനാക്കും അല്ലെങ്കില്‍ കുറ്റവാളിയെന്ന് കണ്ടെത്തി ശിക്ഷ വിധിക്കും. ശിക്ഷയിന്‍ മേല്‍ വാദം കേട്ട് ശിക്ഷ വിധിക്കപ്പെടുന്നു. പ്രതിഭാഗം ശിക്ഷ സസ്‌പെന്റ് ചെയ്യാന്‍ അപേക്ഷ നല്‍കാവുന്നതാണ് . ശിക്ഷ സസ്‌പെന്റ് ചെയ്താല്‍ ജാമ്യ ബോണ്ട് നല്‍കി പുറത്തിറങ്ങാന്‍ അല്ലെങ്കില്‍ ശിക്ഷ അനുഭവിക്കുക.
മനസിലാക്കാന്‍ വേണ്ടി ലളിതമായ ഭാഷയില്‍ പറഞ്ഞതാണ് . ദിലീപിന്റെ കേസ് ഇപ്പൊ മൂന്നാമത്തെ സ്‌റ്റേജില്‍ മാത്രമാണ്.

28 . അപ്പോള്‍ അടുത്തൊന്നും ജാമ്യം കിട്ടില്ലേ ?
സാധ്യത വളരെ കുറവാണ്. കാരണം ബലാത്സംഗം, സ്ത്രീ പീഡനം, രാജ്യദ്രോഹം തുടങ്ങിയ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ ജാമ്യം നല്‍കരുത് എന്ന ഒരു പൊതു ധാരണ നമ്മുടെ കോടതികള്‍ക്കുണ്ട്. മാത്രവുമല്ല കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത് ഇത്തരം സെലിബ്രറ്റികളോ, സമൂഹത്തെ സ്വാധീനിക്കാന്‍ കഴിവുള്ള ആളുകളോ ആണെങ്കില്‍ പ്രത്യേകിച്ച് ജാമ്യം ബാലികേറാ മലയാണ്.
29 . അപ്പൊ പിന്നെ അടുത്തൊന്നും പുറത്തിറങ്ങുകയില്ലേ ?
പറഞ്ഞല്ലോ ക്രിമിനല്‍ നടപടി പ്രകാരം കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിച്ചിട്ടുള്ള 90 ദിവസങ്ങള്‍ക്കുള്ളില്‍ ഇത്തരം കേസുകളില്‍ ജാമ്യം കിട്ടുക എന്നത് ഒരു അവകാശമല്ല. എന്നാല്‍ റിമാന്‍ഡ് ചെയ്യപ്പെടുന്ന തീയതി മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം പോലീസ് സമര്‍പ്പിച്ചിട്ടില്ല എങ്കില്‍ മേല്‍ നിയമത്തിലെ 167 (2 ) വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യം എന്നത് ഒരു അവകാശമായി തീരുകയും കോടതികള്‍ ജാമ്യം നല്‍കുകയും ചെയ്യും .
30 . 90 ദിവസങ്ങള്‍ക്കുള്ളില്‍ പോലീസ് കുറ്റപത്രം നല്‍കിയാലോ അപ്പോള്‍ പിന്നെ ജാമ്യം കിട്ടില്ലേ ?
കിട്ടും, കുറ്റപത്രം സമര്‍പ്പിച്ചാല്‍ പ്രതികള്‍ക്ക് ജാമ്യം കിട്ടാനുള്ള സാധ്യതകള്‍ കൂടുതലാണ്. കാരണം അന്വേഷണ ഘട്ടത്തില്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും, തെളിവുകളും ഇല്ലാതെയാക്കാനും, വിചാരണയുമായ് സഹകരിക്കാതെ മുങ്ങാനുമൊക്കെയുള്ള സാധ്യതകള്‍ ഉള്ളതിനാലാണ് പൊതുവില്‍ ജാമ്യം നല്‍കാതിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ മേല്‍ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കില്ല എന്നതുകൊണ്ടുതന്നെ ജാമ്യം കിട്ടാന്‍ എളുപ്പമാണ്.
31 . മനസിലായി എന്നാലും കഴിഞ്ഞ ദിവസങ്ങളില്‍ മജിസ്ട്രറ്റ് കോടതിയിലും ഹൈക്കോടതിയിലും നടന്ന ജാമ്യാപേക്ഷയുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്ന് വിവരിക്കാമോ ?
നേരത്തെ പറഞ്ഞതുപോലെ സാങ്കേതികതയിലൂന്നി മാത്രമാണ് ഏറ്റവും ആദ്യം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ നല്‍കിയത്. മജിസ്‌ട്രേറ്റ് കോടതി വിചാരണ നടത്താന്‍ അധികാരമില്ലാത്ത കേസില്‍ അപൂര്‍വ്വമായ സാഹചര്യങ്ങളിലല്ലാതെ ജാമ്യം നല്‍കുമെന്ന് നിയമത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ആരും വിശ്വസിച്ചിട്ടുണ്ടാകില്ല . അതിനു ശേഷം സെഷന്‍സ് കോടതിയില്‍ പോകാതെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചില്‍ അപേക്ഷ നല്‍കിയപ്പോള്‍ അതിപ്രഗല്‍പനായ രാംകുമാര്‍ സാറിനു കൃത്യമായി അറിവുണ്ടായിരിക്കണം ക്രിമിനല്‍ ഗൂഡാലോചനയും, ബലാത്സംഗവും, തട്ടിക്കൊണ്ടുപോകലും, പ്രകൃതിവിരുദ്ധ പീഡനവുമൊക്കെ ആരോപിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ ജാമ്യം ലഭിക്കുകയില്ല എന്ന് . ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ചില്‍ ജാമ്യം റിപ്പീറ്റ് ചെയ്യുമ്പോഴും ദിലീപിന്റെ അഭിഭാഷകന് രാജ്യത്തെ ജുഡീഷ്യല്‍ ട്രെന്‍ഡും കോടതികളുടെ പൊതു നിലപാടുകളും കൃത്യമായി അറിവുള്ളതാണ്. എന്നാല്‍ ഈ ഗിഫ്ഹട്ടത്തില്‍ ജാമ്യാപേക്ഷ നല്‍കുക എന്നത് പ്രതി ചേര്‍ക്കപ്പെട്ട ആള്‍ക്കുള്ള നിയമപരമായ അവകാശമാണ്. അതിന്‍പ്രകാരമാണ് ഈ ജാമ്യാപേക്ഷകളെല്ലാം നല്‍കിയിട്ടുള്ളത് .
ഹൈക്കോടതിയില്‍ പ്രോസികൂഷന്‍ മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍ ഇങ്ങനെ

1 . ഏറ്റവും പ്രധാനപ്പെട്ട തെളിവുകളും, വിശദശാംശങ്ങളും തുറന്ന കോടതിയില്‍ അന്വേഷണം അവസാനിക്കാത്ത ഈ ഘട്ടത്തില്‍ പറയാനാവില്ല. അവ സീല്‍ ചെയ്ത കവറില്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ചിരിക്കുന്നു.
2 നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ ദിലീപാണ്.
ദിലീപിനെതിരെ ഒരുപാട് തെളിവുകളുണ്ട് (19 എണ്ണം തുടങ്ങി 35 ഉം ദിവസങ്ങള്‍ കഴിയുന്തോറും ഇപ്പൊ കൂടി കൂടി 223 ഓളം തെളിവുകളും കൈവശമുണ്ട്)
3 . ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നാലില്‍ കൂടുതല്‍ പ്രാവശ്യം നേരില്‍ കണ്ടിട്ടുണ്ട്. ഗൂഡാലോചന നടത്തിയിട്ടുണ്ട്.
4 . നിരവധി തവണ ഇരുവരും ഒരേ ടവര്‍ ലൊക്കേഷനുകളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്.
5 . ഭാര്യ കാവ്യ മാധവന്റെ െ്രെഡവറുടെ മൊഴിയും ദിലീപിന് എതിരാണ്.
6 . കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി.
7 .കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. 223 തെളിവുകളും 168 രേഖകളുമുണ്ട്.
8 . മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്.
9 . ഒന്നര കോടി രൂപയ്ക്ക് 2013 ലാണ് കവട്ടേഷന്‍ നല്‍കിയത്. നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു.
10 . തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
11 .കാക്കനാട് ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയയത്. അതിനാല്‍ പോലീസുകാരനെ സാക്ഷിയാക്കിയിട്ടുണ്ട്.
12 . പതിനഞ്ചു പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നാല് സാക്ഷികളുടെ വിശദശാംശങ്ങളുണ്ട്.
ദിലീപിന് വേണ്ടി നടത്തിയ വാദങ്ങള്‍ ഇങ്ങനെ

1 . ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ല, പിന്നെന്ത് ഗൂഡാലോചന ?
ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ നേരിട്ടു കണ്ടില്ലെങ്കില്‍ നിലനില്‍ക്കുന്നതല്ല ഗൂഡാലോചന.
2 . ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ ആയിരക്കണക്കിന് ആളുകള്‍ വരാം. നാല് മുതല്‍ ആറ് കിലോമീറ്റര്‍ ദൂരപരിധിയില്‍ ഒരേ ടവര്‍ ലൊക്കേഷനാണ്. അതിനാല്‍ തന്നെ ആരും ഒരേ സമയം അതിനു കീഴില്‍ വരാം.
3 . പള്‍സര്‍ സുനിയുടെ ഒരു ഫോണ്‍ കോളോ, സന്ദേശമോ, എന്തിനേറെ ഒരു മിസ്സ്ഡ് കോളോ ഇതുവരെ ദിലീപിന്റെ ഫോണിലേക്ക് വന്നിട്ടില്ല. പോലീസിനു ലഭിച്ച ഒമ്പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലു വര്‍ഷം ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കണ്ടേയെന്നും പ്രതിഭാഗം ചോദിക്കുന്നു.
4 . സുനിയെ ഇതുവരെ ജീവിതത്തില്‍ നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല.
5 . സ്വന്തമായി കാരവാനും, ഹോട്ടലും, കാറും എല്ലാമുള്ള ദിലീപ് എന്തിന് പുറത്ത് ആള്‍ക്കൂട്ടത്തില്‍ വച്ച് എല്ലാവരും കാണുന്ന തരത്തില്‍ സുനിയുമായി ഗൂഡാലോചന നടത്തണം.
6 . സ്വന്തമായി ഫഌറ്റുകളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുള്ള ദിലീപ് എന്തിന് ഒരു ക്വൊട്ടേഷന്റെ തുകയായ മെമ്മറി കാര്‍ഡ് ഭാര്യയുടെ കടയിലേക്ക് കൊടുത്തയാക്കാന്‍ നിര്‍ദേശിക്കും.
7 . പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചതാണ്. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണ്.
8 . അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയ്തത്. നടി മഞ്ജുവാരിയരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി താന്‍ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തു .
9 . ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ല.
10 . ജയിലില്‍ നിന്നുള്ള കത്ത്. ജയിയിലായിരുന്നപ്പോള്‍ സുനി ദിലീപിന് കത്ത് എഴുതിയെന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി തനിക്കു ദിലീപ് വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ ആരോപണം. അങ്ങനെയാണെങ്കില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടക്കില്ലേ.
11 . നടിയുമായി ബന്ധമുള്ളവര്‍ കേസിലെ നിലവിലെ സാക്ഷികള്‍ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യമേ തന്നെ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലം സംശയമുണ്ടോയെന്നു പോലും നടിയോട് ചോദിച്ചില്ലെന്നും ഇത് മറ്റൊരെയോ രക്ഷിക്കാനുള്ള ശ്രമമല്ലേ.
12 . പൊതുജന വികാരം ദിലീപിന് എതിരാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊതുജന വികാരം ദിലീപിനു എതിരേയാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ബോധപൂര്‍വ്വമുള്ള ശ്രമം നടന്നു. ഭൂമി കൈയറ്റം, ഹവാല എന്നീ ആരോപണങ്ങള്‍ താരത്തിനു നേരേ ഉണ്ടായെങ്കിലും അന്വേഷിച്ചപ്പോള്‍ ഇതില്‍ കഴമ്പില്ലെന്നു തെളിയുകയും ചെയ്തു. ഗൂഡാലോചനയുടെ തെളിവാണ് ഇത്.
13 .തിയേറ്റര്‍ ഉടമയും സംവിധായകനും ദിലീപിനോട് ശത്രുതയുള്ള തിയേറ്റര്‍ ഉടമയും പരസ്യസംവിധായകനായ വ്യക്തിയും ശക്തമായ നീക്കങ്ങള്‍ നടത്താന്‍ കഴിവുള്ളവരാണ്.
14 . ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതു .
15 കൊച്ചിയിലെ ഹോട്ടലില്‍വച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെറിഹേഴ്‌സല്‍ നടക്കുമ്പോള്‍ സുനി അവിടെ വന്നിരിക്കാം. എന്നാല്‍ പള്‍സര്‍ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ.
16 . മറ്റു വാദ മുഖങ്ങള്‍
32 . മനസിലായി, ഒരു കാര്യ കൂടെ ഹൈക്കോടതിയില്‍ ആദ്യം നല്‍കിയ ജാമ്യ വിധിയില്‍ ദിലീപ് കുറ്റക്കാരനാണെന്നു കണ്ടെത്തി എന്നൊക്കെ വര്‍ത്തയുണ്ടായിരുന്നല്ലോ ?
നിയമത്തിന്റെ ബാലപാഠങ്ങള്‍ പോലും അറിയാത്തവര്‍ പടച്ചുവിട്ട വ്യാജ വാര്‍ത്തകളാണവ. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ വാര്‍ത്തകള്‍ സൃഷ്ട്ടിച്ച സംശയങ്ങളായിരുന്നു ആളുകള്‍ ഉന്നയിച്ചവയില്‍ കൂടുതല്‍.
‘ദിലീപ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി അതുകൊണ്ടു ജാമ്യം നല്‍കാതെ ജയിലിലടച്ചു ‘ എന്നതാണ് അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. പൊതുവില്‍ വിധി പ്രതിക്ക് എതിരാണെങ്കിലും വിചാരണ പോലും ആരംഭിക്കാത്ത കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രതി കുറ്റക്കാരനാണെന്നു എങ്ങനെ കോടതിക്ക് പറയാന്‍ സാധിക്കും ?
അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം കോടതി വിധിയില്‍ എന്തുപറഞ്ഞു എന്നതാണ് .
പറയാം
പതിനൊന്നു പേജുള്ള വിധിന്യായത്തില്‍ ഒരിടത്തുപോലും പ്രഥമ ദൃഷ്ട്യാ യായോ അല്ലാതെയോ പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി എന്ന് പറയുന്നില്ല. മറിച്ച് പ്രോസിക്കൂഷന്റെ വാദങ്ങള്‍ പ്രോസിക്കൂഷന്‍ ‘മഹഹലഴല’ചെയ്യുന്നു അഥവാ ആരോപിക്കുന്നൂ എന്ന വാക്കുകള്‍ ഉപയോഗിച്ചതിന് ശേഷം മാത്രമാണ് കേസിന്റെ വിവരണങ്ങളും പ്രതിയുടെ പങ്കിനെക്കുറിച്ചും പറയുന്നത്.
എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ സൗകര്യപൂര്‍വ്വം മഹഹലഴലറഹ്യ/മഹഹലഴലറ/ മഹഹലഴശിഴ അഥവാ ആരോപിക്കുന്നു എന്ന വാക്കിനെ അങ്ങ് മുക്കി. ഇതാ കോടതി പറയുന്നൂ എന്ന രീതിയിലാക്കി മാറ്റി.
വിധിന്യാത്തിലെ പതിനാറാമത്തെ ഖണ്ഡികയില്‍ പറഞ്ഞ വാക്കുകളും വളച്ചൊടിച്ചു ‘ഠവല മയീ്‌ല ളമരെേ ീെം വേമ േ, ുൃശാമ ളമരശല വേലൃല മൃല ാമലേൃശമഹ െീേ ൗെുെലര േവേല ശി്ീഹ്‌ലാലി േീള വേല ുലശേശേീിലൃ ശി വേല രൃശാല’ അഥവാ
‘പ്രോസിക്കൂഷന്റെ വാദത്തില്‍ നിന്നും വസ്തുതകളില്‍ പ്രഥമദൃഷ്ട്യാ പ്രതിക്ക് അഥവാ പരാതിക്കാരന് ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നു
സംശയിക്കാവുന്നതാണ്.’എന്നാണ്.
എന്നാല്‍ ഈ വാര്‍ത്ത സൗകര്യപൂര്‍വ്വം ൗെുെലര േഅഥവാ സംശയിക്കുന്നു എന്ന വാക്കു ഉപയോഗിക്കാതെ പ്രതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കണ്ടെത്തി എന്ന് പ്രചരിപ്പിച്ചത് വിചാരണയുടെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളുടെ മനസ്സില്‍ തെറ്റിദ്ധാരണകളും മുന്‍വിധിയും സൃഷ്ടിക്കുകയും നീതിയുക്ത വിചാരണയെ സ്വാധീനിക്കുന്നതുമാണ്. അത്തരം പ്രവര്‍ത്തികള്‍ പാടില്ല എന്ന് നിരവധി കേസുകളില്‍ സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും സംശയയാതീതമായി പറഞ്ഞുവച്ചിട്ടുള്ളതാണ്. 16, 17, 18, 19 തുടങ്ങിയ ഖണ്ഡികയിലാണ് ജാമ്യം നല്‍കാത്തതിന്റെ കാരണങ്ങള്‍ കോടതി വ്യക്തമാക്കുന്നത്
അപൂര്‍വ്വമായ, ഹീനമായ, ഗുരുതര ഗൂഡാലോചനയുള്ള, ക്രൂരമായി നടപ്പിലാക്കിയ ഗൗരവകരമായ കേസാണെന്നും, ഒരു സ്ത്രീക്കെതിരെ വൈരാഗ്യത്തിന്റെ പേരില്‍ ക്രിമിനലുകളെ വെച്ച് മാനഭംഗപ്പെടുത്തിയതും കോടതി ഗൗരവകരമായ് കാണുന്നു. അതുകൊണ്ടു തന്നെ ഇത്തരം കേസുകളില്‍ ജാമ്യം നല്‍കാന്‍ കഴിയില്ല.
സംഭവത്തിലെ പ്രധാന തെളിവും, ഇരയുടെ ജീവനു തന്നെ ഭീഷണിയായതുമായ ലൈംഗികാക്രമണം ചിത്രീകരിച്ച മെമ്മറി കാര്‍ഡ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതെങ്കിക്കും പ്രതികള്‍ ആ മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതില്‍ നിന്നും അന്വേഷണ ഏജന്‍സിയെ തടസപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം നല്‍കാനാവില്ല.
പരാതിക്കാരന്‍ അഥവാ പ്രതി ഒരു പ്രമുഖ സിനിമ നടനായായതിനാലും, സിനിമയുടെ നിര്‍മ്മാണ വിതരണ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളായതിനാലും ഒരു തിയെറ്റര്‍ സ്വന്തമായുള്ളയാളും ഈ മേഘലയില്‍ ശക്തമായ കാമാന്‍ഡും സ്വാധീനവും ഉള്ളയാളായതിനാലും സിനിമാ മേഖലയില്‍ നിന്നുതന്നെയുള്ള സാക്ഷികളെ സ്വാധീനിക്കാനും, ഭീഷണിപ്പെടുത്തുവാനും സാധ്യതയുള്ളതിനാല്‍ അന്വേഷണത്തിന്റെ ഈ തുടക്ക ഘട്ടത്തില്‍ ജാമ്യം നല്‍കുവാന്‍ സാധിക്കില്ല.
തത്വത്തില്‍ ഇതാണ് ജാമ്യപേക്ഷ നിരസിക്കാനുള്ള കാരണങ്ങള്‍. പ്രോസിക്കൂഷന്‍ വാദങ്ങള്‍ കോടതി അംഗീകരിച്ചു എന്നുതന്നെ പറയാം പക്ഷെ അതൊരിക്കലും ദിലീപിനെ പ്രഥമദൃഷ്ട്യാ കുറ്റക്കാരനായി പ്രഖ്യാപിച്ചു ഹൈക്കോടതി ജയിലില്‍ അടച്ചു എന്നൊക്കെ പറഞ്ഞു പരത്തുന്നത് കോടതിനടപടികളെ ശിളഹൗലിരല ചെയ്ത് നീതിയുക്ത വിചാരണയെ തടസപ്പെടുത്തലുമാണ്.
33 കാര്യങ്ങള്‍ ഏറെക്കുറെ മനസിലായി , എങ്കിലും ഒരു സംശയം ദിലീപിനെതിരെ ഒരു ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ?
തീര്‍ച്ചയായും, അങ്ങനെ ഒരു ചിന്ത അടുത്തകാലത്തായി വളരെ കലശലായി എന്റെ മനസിലുണ്ട്. അതിനു ചില അടിസ്ഥാനങ്ങളുമുണ്ട്. സെലിബ്രറ്റിയായ ഒരാള്‍ക്കെതിരെ ഒരു ക്രിമിനല്‍ കേസുണ്ടാകുകയും പ്രതിചേര്‍ക്കപ്പെടുകയും അറസറ്റ് ചെയ്യപ്പെടുകയും ചെയ്തതിനു ശേഷം ഇതുവരെ മലയാളികള്‍ക്ക്അ മുന്നില്‍ വരാതിരുന്ന ചില കച്ചവടക്കാര്‍ പൊടിപ്പും തൊങ്ങലും വെച്ചുള്ള ആരോപണങ്ങളുമായി മാധ്യമങ്ങളിലൂടെ നിറങ്ങിനടനാണ് എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതെ പറഞ്ഞുവരുന്നത് അവരെ കുറിച്ച് തന്നെയാണ് ലിബര്‍ട്ടി ബഷീര്‍ ബൈജു കൊട്ടാരക്കര, ആലപ്പി അഷറഫ്, ഒരു റിട്ടയേര്‍ഡ് എസ്പി, അങ്ങനെ ചില കേന്ദ്രങ്ങള്‍ നിരന്തരം ദിലീപിന്റെ സ്വകാര്യതയെ പോലും മാനിക്കാതെ വായിലൂടെ മലം തള്ളിക്കൊണ്ടിരിക്കുന്നൂ.
34 . അതുശരിയാണ് ആ ഒരു സമയത് ഏതു ചാനല്‍ നോക്കിയാലും അവര്‍ തന്നെയായിരുന്നു, വിഷയം ദിലീപും. അല്ല മറ്റൊരു സംശയം ഇത്തരത്തില്‍ വിദ്വെഷം പ്രചരിപ്പിച്ചതിന് മാധ്യമങ്ങള്‍ക്കും പങ്കില്ലേ ?
തീര്‍ച്ചയായും ചില ഓണലൈന്‍ മാധ്യമങ്ങള്‍, മാധ്യമങ്ങള്‍ എന്ന് തന്നെ അവരെ വിളിക്കാന്‍ പാടുണ്ടോ എന്നാണെന്റെ സംശയം അവര്‍ നിരന്തരം നിര്‍ഭയം ദിലീപിന്റെ ഭാര്യയേയും, അമ്മയെയും, മകളെയും, മുന്‍ഭാര്യയെയും, മറ്റെല്ലാ ബന്ധുജനങ്ങളെയും ആക്ഷേപിക്കുന്ന തരത്തിലും അപമാനിക്കുന്ന തരത്തിലുമുള്ള പച്ച കള്ളങ്ങളും, ഇക്കിളി കഥകളും, മസാലക്കഥകളും പടച്ചു വിട്ടുകൊണ്ടിരുന്നു. ഇതിനിടയില്‍ നിവര്‍ത്തിയില്ലാതിരുന്ന മുഖ്യധാരാ മാധ്യമങ്ങളും ഒരുവേള അതെല്ലാം ഏറ്റുപിടിച്ചു. ദിലീപിന്റെ സാമൂഹ്യ ജീവിതം അപ്പാടെ തകര്‍ക്കുന്ന തരത്തിലായിരുന്നു പിന്നീടുള്ള പ്രചാരണം. സ്വകാര്യതയ്ക്ക് ഒരു പ്രാധാന്യവും കൊടുക്കാതെയുള്ള അത്തരം പ്രചാരണങ്ങള്‍ ഒരുവേള എല്ലാ പരിധികളും ലംഘിച്ചു കോടതിയികളെ തന്നെ സ്വാധീനിക്കുന്ന ഘട്ടത്തിലേക്ക് വരെ എത്തി .
35 . ഗൂഡാലോചനയുണ്ടെന്ന മഞ്ജുവാര്യരുടെ ആരോപണവും, ഗൂഡാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ സഭയിലെ പ്രഖ്യാപനവും എങ്ങനെയാണ് കൂട്ടി വായിക്കുന്നത്?
അതെ അതിലും ഒരു വൈരുധ്യമുണ്ട്. അതായത് പീ സി ജോര്‍ജ്ജ് സാര്‍ പറയുന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുകയാണ്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈ സംഭവം നടന്നതിന് ശേഷം ഉയര്‍ന്നുവന്ന ഗൂഡാലോചന എന്ന ആരോപണം ശക്തമായിത്തന്നെ നിയമസഭയില്‍ നിഷേധിച്ചിരുന്നു. സംഭവത്തില്‍ യാതൊരു വിധ ഗൂഡാലോചനയില്ലെന്നും എല്ലാ പ്രതികളെയും പിടിച്ചെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ ഏറ്റവും ആദ്യം ഗൂഡാലോചന എന്ന കാര്യം പ്രഖ്യാപിച്ചത് ദിലീപിന്റെ മുന്‍ ഭാര്യ കൂടിയായിരുന്ന മഞ്ജു വാര്യര്‍ ആയിരുന്നു. എങ്ങനെയാണ് മുഖ്യമന്ത്രിക്ക് പോലും ലഭിക്കാത്ത ഗൂഡാലോചനക്കാര്യം മഞ്ജുവാര്യര്‍ക്ക് മനസിലായത് എന്ന ചോദ്യം ഇന്നും പ്രസക്തമാണ്.
36 അമ്മയ്ക്ക് വുമണ്‍ കളക്ടീവ് എന്ന പേരില്‍ മകള്‍ പിറന്നല്ലോ ഇതിനിടയില്‍ ?
യെസ്, സിനിമയിലെ സ്ത്രീജനങ്ങള്‍ ഇതിലും വലിയ പ്രതിസന്ധികളിലൂടെ പോയപ്പോഴൊന്നും ഇല്ലാതിരുന്ന ഒരു അരക്ഷിത ബോധം പെട്ടന്ന് നടിമാരില്‍ പൊട്ടിമുളച്ചത് ഈ സംഭവത്തോടെയായിരുന്നു. അത്തരത്തില്‍ സ്ത്രീ സംരക്ഷണത്തിനായി ഉയര്‍ന്നുവന്ന സംഘടനയെ സുസ്വാഗതം ചെയ്യുകയും ചെയ്യുന്നു . എന്നാല്‍ ചില ചോദ്യങ്ങള്‍ക്ക് അവിടെയും ഉത്തരമില്ല എന്നതാണ് സത്യം. വുമണ്‍ കളക്ട്ടീവ് ഇന്‍ മലയാളം സിനിമ എന്ന പേരില്‍ സംഘടനയുണ്ടാക്കുന്നു തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ടു സെല്‍ഫിയെടുത്ത് ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നു. നദി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് മുഖൈമന്ത്രിക് പരാതി നല്‍കുന്നു. അതെ തുടര്‍ന്നാണ് മുഖൈമന്ത്രി പഴയ നിലപാട് മാറ്റി ഗൂഡാലോചനയുണ്ട് എന്ന നിഗമനത്തില്‍ എത്തിയത്. ചുരുക്കി പറഞ്ഞാല്‍ സ്വന്തം വകുപ്പിന് കീഴിലുള്ള പോലീസ് കണ്ടത്തിയതിനും അപ്പുറത്തെ കാര്യങ്ങള്‍ വുമണ്‍ കളക്ട്ടീവ് മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നു. അതിനു ശേഷം നാളിതുവരെ ഈ സംഘടന മറ്റൊരു വിഷയത്തില്‍ ഇടപെടുകയോ, എന്തെങ്കിലും സമരങ്ങള്‍ നടത്തുകയോ, ചെയ്തിട്ടില്ല. അതായത് കേവലം ദിലീപിനെ അറസ്റ്റു ചെയ്യുക എന്ന ഉദ്ദേശ്യലക്ഷ്യത്തിലാണ് സംഘടനാ പിറവിയെടുത്തത് എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല എന്നര്‍ത്ഥം.
37 . അപ്പോള്‍ ഇരയാക്കപ്പെട്ട നടിക്ക് നീതി കിട്ടേണ്ട എന്നാണോ പറഞ്ഞു വരുന്നത് ?
നമ്മുടെ സാമാന്യ ബോധത്തിന് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത്രയും ക്രൂരമായ ഒരു സംഭവമാണ് നടന്നത്. മരണതുല്യം അപമാനം മനസ്സിനും, ശരീരത്തിനും ഏല്‍ക്കേണ്ടിവന്ന ആ സ്ത്രീയോടൊപ്പമാണ് ഞാന്‍ അന്നും ഇന്നും എന്നും ഉണ്ടാകുക. ഈ കൃത്യം ചെയ്തതില്‍ ദിലീപിനെന്നല്ല എന്റെ അച്ഛന് പങ്കുണ്ടെങ്കില്‍ പോലും അവര്‍ക്ക് നിയമത്തിന്റെ അങ്ങനെയറ്റമുള്ള കഠിനമായ ശിക്ഷ നല്‍കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
38 . പ്രതികള്‍ ആരായാലും ശിക്ഷിക്കപ്പെടണം , ഗൂഡാലോചനയുണ്ടെങ്കില്‍ തെളിയിക്കപ്പെടണം അല്ലെ ?
സംശയമില്ല തുതന്നെ അതേസമയം ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ കാണാതിരിക്കുവാനും സാധ്യമല്ല. അതായത് മുന്‍വിധികളോടെയുള്ള ജനങ്ങളുടെ ഈ വിഷയത്തിലെ തീവ്രവും സഭ്യമല്ലാത്തതുമായ അഭിപ്രായ പ്രകടനങ്ങളും, മാധ്യമ വിചാരണകളും നിയന്ത്രിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ കുറ്റവാളികളെ തുറന്നുകാട്ടുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെങ്കിലും വിചാരണയ്ക്ക് ശേഷം ആത്യന്തികമായി നീതിന്യായ കോടതികളുടെ വിധി വരുന്നതുവരെ സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെടുക മാത്രം ചെയ്ത ആരെയും തേജോവധം നടത്താതിരിക്കുക, മസാല കഥകള്‍ മെനഞ് അപമാനിക്കാതിരിക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിലെ മാന്യതയുടെയും മനുഷ്യത്വത്തിന്റെയും , മനുഷ്യാവകാശങ്ങളുടെയും ഭാഗമാണ്.
വിചാരണയ്ക്ക് ശേഷം ദിലീപിനെതിരെ ചാര്‍ത്തപ്പെട്ട ക്രിമിനല്‍ ഗൂഡാലോചന 120 ആ ീള കജഇ എന്ന കൃത്യം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കില്‍ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരിക്കും അത്. ബലാല്‍സംഗം ചെയ്യാന്‍ ക്വോട്ടേഷന്‍ നല്‍കുക എന്നത് രാജ്യത്തിതുവരെ തെളിയിക്കപ്പെടാത്ത അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ്. അതുകൊണ്ടുതന്നെ ക്രിമിനല്‍ ഗൂഡാലോചന തെളിയിക്കാനാവശ്യമായ തെളിവ് നിയമ പ്രകാരമുള്ള തെളിവുകള്‍ അത്യന്താപേക്ഷിതമാണ്. ഇത്തരം കേസുകളില്‍ ഗൂഡാലോചന തെളിയിക്കുന്നത് ചെയിന്‍ ഓഫ് എവിഡന്‍സുകളെ ബന്ധപ്പെടുത്തിയായിരിക്കും. ഗൂഡാലോചനകുറ്റം തെളിഞ്ഞാല്‍ മാത്രമേ ദിലീപിനെതിരെ നിലവില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള മറ്റെല്ലാ കുറ്റങ്ങളും നിലനില്‍ക്കുകയുള്ളൂ. അതായത് 120 ആ എന്ന പീനല്‍ വകുപ്പ് പ്രകാരം ഗൂഡാലോചനയില്‍ ഉള്‍പ്പെട്ട ഏതൊരാളും അതിലെ എഗ്രിമെന്റ് പ്രകാരം ചെയ്യപ്പെട്ട ഏതൊരു കുറ്റവും ചെയ്ത പ്രതിക്ക് തുല്യമായ കുറ്റം ചെയ്തതാകുന്നു.
കേവലം ഹോട്ടല്‍ ബില്ലുകളും , സെല്‍ഫി ചിത്രത്തില്‍ പതിഞ്ഞ ഫോട്ടോകള്‍ കൊണ്ടും , ഫോണ്‍വിളികളുടെ രേഖകള്‍ കൊണ്ടും മാത്രം പ്രോസിക്കൂഷന് ഇതിലെ കുറ്റകരമായ ഗൂഡാലോചന തെളിയിക്കാന്‍ സാധിക്കില്ല എന്ന് സാരം. 120 ബി എന്ന വകുപ്പ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യതയും ഉത്തരം കേസുകളില്‍ പ്രോസിക്കൂഷനുണ്ട്. ദിലീപിന്റെ നിലവിലെ കേസില്‍ പത്തൊന്‍പത് തെളിവുകള്‍ കിട്ടിയെന്നൊക്കെ പൊലീസ് വീമ്പടിക്കുമ്പോഴും പക്ഷെ ഇത് കോടതി ഓഫിസര്‍മാരായ അഭിഭാഷകര്‍ക്ക് കൈമാറി വിചാരണചെയ്യപ്പെടുമ്പോള്‍ നനഞ്ഞ പടക്കങ്ങളായ് മാറാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഒരു കുറ്റാന്വേഷണവുമായ് ബന്ധപ്പെട്ട നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് അറസ്റ്റ് എന്നത്. അതിലേറെ സാധാരണമായ നടപടിയാണ് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കോ പോലീസ് കസ്റ്റഡിയിലേക്കോ ഒരാളെ റിമാന്‍ഡ് ചെയ്യുക എന്നത്. എന്നാല്‍ കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങള്‍ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികള്‍ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ തുടങ്ങുന്നതിനും മുന്‍പ് കേവലം അന്വേഷണ ഘട്ടത്തില്‍ മാത്രം നില്‍ക്കുന്ന ഒരു കേസിലെ കുറ്റാരോപിതനെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലുന്നതുപോലെ മാധ്യമ വിചാരണകളും , തെരുവ് വിചാരണകളും, നടത്തി , പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ കുറ്റക്കാരനായി പ്രഖ്യാപിച്ചു അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനില്‍ക്കുന്ന ഒരു നാടിനു ഒട്ടും ഭൂഷണമല്ല.
സിനിമാ സ്‌നേഹികളുടെ പൊതുബോധം നിയമ പ്രക്രിയയുമായ് കൂട്ടിക്കുഴച്ച് വായിക്കുന്നവരാണ് അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പടച്ചു വിടുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഒന്നുമില്ലായ്മയില്‍ നിന്നും സ്വപ്രയത്‌നം കൊണ്ട് വളര്‍ന്ന ഒരാളാണ് ദിലീപെന്ന നടന്‍ . ഇത്രയും ഫ്‌ലെക്‌സിബിള്‍ ആയ മറ്റൊരു നടനുണ്ടോ എന്നുപോലും സംശയകരമാണ് എന്ന് പറയാം. മലയാളിയെ ഇത്രയധികം എന്റര്‍റ്റെയിന്‍ ചെയ്ത ഒരാള്‍ ഒരു നിമിഷം കൊണ്ട്കുറ്റക്കാരനാകുന്നതിനു മുന്‍പ് ആരുമല്ലാതാവുന്നതില്‍ സന്തോഷിക്കുന്നതും ആഹ്ലാദിക്കുന്നതും എത്രത്തോളം ശരിയാണ് എന്നത് ഓരോരുത്തരും സ്വയം ആലോചിക്കേണ്ട വസ്തുതയാണ്.ഹ
അബ്ദുല്‍ നാസര്‍ മദനി സാഹിബാണെങ്കിലും, അജ്മല്‍ കസബാണെങ്കിലും ദിലീപാണെങ്കിലും കുറ്റാരോപിതരെ കുറ്റക്കാരാക്കരുത്. ഒരിക്കലും തിരിച്ചെടുക്കാനോ പരിഹാരം ചെയ്യാനോ ആകാത്തത്രയും വലിയ കുറ്റമാണ് അപ്രകാരം നാം ചെയ്യുന്നത്.
തെറ്റുകള്‍ മനുഷ്യസഹജമാണെന്നു തിരിച്ചറിയാത്തവരാണോ സമ്പൂര്‍ണ്ണ സാക്ഷരതരുടെ നാട്ടിലുള്ളത് എന്ന് തോന്നിപ്പോകുന്നൂ പലപ്പോഴും.
നിക്ഷ്പക്ഷമായൊരു അന്വേഷണം നടക്കട്ടെ , അത് സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കല്‍. അതൊരു പ്രകൃതി നീതിയാണ്., അതുവരെ ക്രൂരതകള്‍ക്കിരയായ ആ പെണ്‍കുട്ടിയോടൊപ്പം, സര്‍വ്വവിധ പിന്തുണയും നല്‍കി നില്‍ക്കാം നമുക്ക്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇതുപോലെ പൊതുബോധം ഉണര്‍ന്ന ലിംഗ ഛേദന കേസിനെ കുറിച്ച് ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതായിരിക്കും കാരണം ഫെമിനിസ്റ്റ് അമ്മായിമാര്‍ മുതല്‍ പിണറായി വിജയന്‍ വരെ ലിംഗം മുറിക്കാന്‍ ആഹ്വാനം നല്‍കുകയും ചാനല്‍ അകത്തളങ്ങള്‍ കലിതുള്ളി ചര്‍ച്ചചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ ഇര തന്നെ മൊഴിമാറ്റി പറഞ്ഞിരിക്കുന്നു. സ്വാമി ഉപദ്രവിച്ചിട്ടില്ല എന്ന് പറയുന്നൂ… ഈ ഘട്ടത്തില്‍ അന്ന് സ്വാമിയെ അപമാനിക്കുകയും ലിഗത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങളില്‍ നല്‍കി അപമാനിക്കുകയും ചെയ്ത മാന്യന്മാരും മാന്യകളും ആ കുറ്റാരോപിതന് നഷ്ട്ടമായ അഭിമാനം തിരികെ നല്‍കുമോ സാധിക്കുമോ നിങ്ങള്‍ക്കതിനു ? സരിതയുടെ വാക്കുകേട്ട് ഒബി വാനുമെടുത്ത് ഉമ്മന്‍ ചാണ്ടിയുടെ തുണ്ട് സി ഡി തപ്പി തത്സമയം ക്യാമറയുമായി കോയമ്പത്തൂര്‍ക്ക് പോയ കേസിന്റെ അവസ്ഥയെന്താ ? മാപ്പു പറയുമോ ആ വയോധികനായ മുന്മുഖ്യമന്ത്രിയോട് നിങ്ങള്‍ ?
39 കാര്യങ്ങള്‍ വ്യക്തമാണ്, എങ്കിലും അവസാനമായി ചോദിക്കട്ടെ സത്യത്തില്‍ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക എന്നാണു താങ്കള്‍ കരുതുന്നത് ? ചോദ്യം വ്യക്തിപരമാണ് കേട്ടോ ?
പറയാം എന്നാല്‍ ചോദ്യം പോലെ തന്നെ മറുപടിയും വ്യക്തിപരമാണ് കേട്ടോ,
1. യുവനടിയെ ആക്രമിക്കാന്‍ നടന്‍ വന്‍തുക വാഗ്ദാനം നല്‍കി ക്വട്ടേഷന്‍ കൊടുത്തു.
ഇതാണ് സത്യമെങ്കില്‍ കരാര്‍ പ്രകാരമുള്ള തുക കൊടുത്ത് സേഫ് ആയി നില്‍ക്കാനല്ലെ നടന്‍ ശ്രമിക്കുക. പറഞ്ഞ തുക കൊടുക്കാതെ അപകടത്തില്‍ പെടാന്‍ മാത്രം മണ്ടനോ, കൊടുക്കാന്‍ പണമില്ലാത്തവനോ അല്ല ഈ ജനപ്രിയന്‍. ഇനി ജയിലില്‍ ആയ സ്ഥിതിക്ക് പണം കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ അക്കാര്യത്തില്‍ ക്വട്ടേഷന്‍ നല്‍കിയ ആള്‍ക്കുള്ള തടസങ്ങള്‍ അറിയാത്തയാളാണോ ക്രിമിനലായ ആ പ്രതി? നടന്‍ പ്രതിയായാല്‍ ആ പണം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്നറിയാവുന്ന അയാള്‍ ജയിലധികൃതര്‍ വായിക്കുമെന്നറിഞ്ഞിട്ടും ഇത്തരമൊരു കത്ത് അയക്കുമോ? നടന് പങ്കുണ്ടെങ്കില്‍ ജയിലില്‍ നിന്നുള്ള ഈ അപകടസൂചന അറിഞ്ഞയുടന്‍ പ്രതിയുമായി ബന്ധപ്പെട്ട് അനുനയിപ്പിക്കുകയല്ലെ ചെയ്യുക? ഇപ്പോള്‍ ചെയ്യുന്ന പോലെ പ്രകോപിപ്പിക്കുമോ? അരി ഭക്ഷണം കഴിക്കുന്ന ആര്‍ക്കും മനസിലാവുന്ന കാര്യമല്ലെ ഇത്?
2. മറ്റു ‘പ്രമുഖര്‍’ നടനെ കുടുക്കാന്‍ ചെയ്യിപ്പിച്ച ക്രൂര കൃത്യം!
ഈ സൂചിപ്പിക്കപ്പെട്ടവരെല്ലാം അത്രക്കും ക്രൂര മനസുള്ളവരല്ല, വിശ്വസിക്കാന്‍ കൊള്ളാത്ത പാരമ്പര്യമുള്ള പ്രതിയെ ഇക്കാര്യത്തിന് ഉപയോഗിക്കാന്‍ മാത്രം വിഡ്ഢികളുമല്ല. ആരോപണ വിധേയനായ നടനും ഇത് വിശ്വസിക്കുന്നില്ല. ‘മറ്റു പ്രമുഖര്‍’ തയാറാക്കിയ പദ്ധതിയായിരുന്നെങ്കില്‍ തിരക്കഥയനുസരിച്ച് ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തന്നെ പ്രതി ആരോപണ വിധേയനായ നടന്റെ പേര് വിളിച്ചു പറയുമായിരുന്നു.
3. ഇത്തരമൊരു അക്രമമേ നടന്നിട്ടില്ല! ഒരു തരത്തിലും തോല്‍പ്പിക്കാന്‍ കഴിയാത്ത വിരോധമുള്ള ഒരാളെ തോല്‍പ്പിക്കാന്‍ ഒരു ക്രിമിനലുമായി ചേര്‍ന്നു നടത്തിയ നാടകം!
ഈ നടി അതിനും മാത്രം വലിയ ‘നടി’യല്ല. മാന്യയായ ഒരു സ്ത്രീയും തന്നെ മാനം ഹനിക്കുന്ന ഇത്തരമൊരു മൊഴി നല്‍കില്ല. കാറില്‍ നിന്നു ലഭിച്ച തെളിവുകളും ഈ സാദ്ധ്യത തള്ളി കളയുന്നു.
4. നടന്റെ മറ്റു ശത്രുക്കള്‍ നടനു വേണ്ടിയെന്ന് വിശ്വസിപ്പിച്ച് നടന്റെ അറിവോ സമ്മതമോ കൂടാതെ കൃത്യം ചെയ്യിപ്പിക്കുക. എന്നിട്ട് പണം കൊടുക്കാതെയും സഹായമെത്തിക്കാതെയും പ്രകോപിപ്പിക്കുക. പ്രതിയുടെ കത്ത് ആത്മാര്‍ഥതയോടെയാണെങ്കില്‍ ഇത്തരമൊരു സൂചന നല്‍കുന്നുണ്ട്.
ഒരു സാധ്യതയാണത്. അങ്ങനെയാണെങ്കില്‍ പ്രതി ആ സത്യം പെട്ടെന്നു പറയില്ല. കിട്ടിയ അഡ്വാന്‍സും ഇനി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള തുകയും അയാള്‍ വേണ്ടെന്നു വക്കില്ല. ഇനി പ്രതി അത് വെളിപ്പെടുത്തിയാല്‍ ആ ചതിയന്‍മാര്‍ നടനെ അക്കാര്യവുമായി ബന്ധപ്പെടുത്തുകയും ചെയ്യും. നടന്റെ പരിചയത്തിലുള്ളവരാണെങ്കില്‍ നടന്റെ നിരപരാധിത്വം ജനം ആദ്യം വിശ്വസിക്കുകയില്ല എന്ന അപകടമുണ്ട്. പക്ഷെ, വൈകാതെ സത്യം പുറത്തുവരും.
5. അന്തംവിട്ട ക്രൂരനായ പ്രതി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ദുര്‍ബലയായ ഒരു താരത്തോട് ചെയ്ത ക്രൂരത. പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവര്‍ പരാതിപെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തപ്പോള്‍ രക്ഷപെടാന്‍ പിറകില്‍ ക്വട്ടേഷന്‍ ഉണ്ടെന്ന് പറയുക. പ്രമുഖ നടന്റെ പേരില്‍ സംശയമുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബുദ്ധിമാനായ ഒരു സഹതടവുകാരന്റെ (നിയമ വിദ്യാര്‍ത്ഥി? അല്ലെങ്കില്‍ ഒരു പത്രക്കാരന്‍ (കാരണം കത്തിലെ വിദഗ്ധ അവതരണ രീതി) സഹായത്തോടെ നടത്തിയ ഒരു ബ്ലാക്ക് മെയിലിങ്ങ് തന്ത്രം.
ഇതാണ് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കാര്യം. ആയിരം നിരപരാധികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഈ നാട്ടില്‍ ഒരു തെളിവു പോലുമില്ലാതെ ഒരാള്‍ ക്രൂശിക്കപ്പെടുമ്പോള്‍ നമുക്ക് നോക്കി നില്‍ക്കാനേ കഴിയുന്നുള്ളൂ എന്നത് സങ്കടകരമാണ്
40 . വക്കീലേ വളരെ നന്ദി ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു
കാര്യങ്ങള്‍ അറിയാനും കേള്‍ക്കാനുമൊക്കെ ആളുകള്‍ക്ക് സമയമെവിടെയാ എല്ലാവരും സെന്‍സേഷണല്‍ വാര്‍ത്തകളുടെ പുറകെ അല്ലെ. എന്തായാലും ഇക്കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഇങ്ങള് കാണിച്ച സഹിഷ്ണുതയ്ക്കു നന്ദി. ഈ കേസുമായി പ്രത്യക്ഷ ബന്ധമില്ലെങ്കിലും നമ്മുടെ സുപ്രീം കോടതി ഇന്നലെ പുറപ്പെടുവിച്ച സ്വകാര്യത വിഷയത്തിലെ സ്വപ്ന തുല്യമായ വിധി ഈ കേസിനെയും സ്വാധീനിക്കും. സ്വകാര്യതിയിലെ വിധിയെ കുറിച്ച അടുത്ത ദിവസങ്ങളില്‍ നമുക്കൊന്നിരുന്നു ചര്‍ച്ച ചെയ്യണം ട്ടോ. എങ്കില്‍ എല്ലാം പറഞ്ഞതുപോലെ ബൈ ബൈ
അഡ്വ ശ്രീജിത്ത് പെരുമന

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more