1 GBP =
breaking news

യുക്മയുടെ സ്വന്തം അപ്പിച്ചായൻ വിടവാങ്ങി…

യുക്മയുടെ സ്വന്തം അപ്പിച്ചായൻ വിടവാങ്ങി…
ഷെഫീൽഡ്:- യുക്മയുടെ സ്ഥാപക നേതാക്കൻമാരിൽ ഏറ്റവും പ്രമുഖനായിരുന്ന എല്ലാവരും സ്നേഹത്തോടെ അപ്പിച്ചായൻ എന്ന് വിളിക്കുന്ന എബ്രഹാം ജോർജ് (64) അല്പപസമയം മുൻപ് യുക്മയെന്ന പ്രസ്ഥാനത്തേയും, യു കെ മലയാളികളെയാകെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ട്  സ്വർഗ്ഗീയ നാഥന്റെ സന്നിധിയിലേക്ക് വിട പറഞ്ഞു.
കഴിഞ്ഞ  ആറ് വർഷക്കാലമായി കൂടെ കൊണ്ട് നടന്നിരുന്ന പ്രോസ്റ്റൈറ്റ് ക്യാൻസർ  മൂർഛിച്ചതിനെ തുടർന്ന് രണ്ടാഴ്ചയായി ഷെഫീൽഡ് വെസ്റ്റേൺ പാർക്ക് ടീച്ചിംഗ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഏവർക്കും പ്രിയങ്കരനായിരുന്ന അപ്പിച്ചായന്റെ രോഗശാന്തിക്കായി കുടുംബാംഗങ്ങളോടൊപ്പം യു കെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രാർത്ഥന കൾ ഉയർന്നിരുന്നു. എന്നാൽ പ്രാർത്ഥനകളെല്ലാം നിഷ്ഫലമായി..
കോഴഞ്ചേരി തെക്കേമല ശങ്കരമംഗലത്ത് വാരാമണ്ണിൽ വീട്ടിൽ അംഗമാണ് അപ്പിച്ചായൻ. ഭാര്യ സൂസൻ ജോർജ്, തെക്കേമല പാലാംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ:- സുജിത്ത് എബ്രഹാം, സിബിൻ എബ്രഹാം. മരുമക്കൾ:- ഷെറിൻ, അനു. കോഴഞ്ചേരി സെന്റ്.തോമസ് മാർ തോമാ ഇടവകാംഗമായ അപ്പിച്ചായൻ, മാഞ്ചസ്റ്റർ മാർതോമാ ഇടവകയുടെ വൈസ് പ്രസിഡന്റായിരുന്നു.
യുക്മയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന അപ്പിച്ചായൻ തുടർച്ചയായി നാല്  ദേഗീയ കമ്മിറ്റികളിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കൃത്യമായ നേതൃപാടവം കൊണ്ടും സൗമ്യമായ പെരുമാറ്റം കൊണ്ടും ഏവർക്കും പ്രിയങ്കരനായിരുന്നു അപ്പിച്ചായൻ.
അപ്പിച്ചായന്റെ നിര്യാണത്തിൽ യുക്മ ദേശീയ കമ്മിറ്റിക്ക് വേണ്ടി പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അനുശോചനം അറിയിച്ചു. യുക്മയുടെയും ഷെഫീൽഡ് മലയാളി അസോസിയേഷന്റെയും പ്രവർത്തകർ ആശുപത്രിയിൽ കുടുംബത്തെ സഹായിക്കാൻ എത്തിച്ചേർന്നിട്ടുണ്ട്. അപ്പിച്ചായന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more