1 GBP = 104.38
breaking news

മൈക്ക വാൽസാൾ ട്രഷറർ അഭിലാഷ് തോമസിൻ്റെ ഭാര്യാ സഹോദരൻ കായിക താരം ജൂബി തോമസ് അപകടത്തിൽ മരണമടഞ്ഞു…

മൈക്ക വാൽസാൾ ട്രഷറർ അഭിലാഷ് തോമസിൻ്റെ ഭാര്യാ സഹോദരൻ കായിക താരം ജൂബി തോമസ് അപകടത്തിൽ മരണമടഞ്ഞു…

മൈക്ക വാൽസാൾ ട്രഷറർ അഭിലാഷ് തോമസിൻ്റെ ഭാര്യാ സഹോദരൻ കായിക താരം ജൂബി തോമസ് (42) അപകടത്തിൽ മരണമടഞ്ഞു. അഭിലാഷിൻ്റെ ഭാര്യ തുഷാരയുടെ സഹോദരനും മുൻ ഏഷ്യൻ താരവുമായിരുന്ന പിറവം നിരപ്പ് പാണാലിക്കൽ ജൂബി തോമസാണ് ബൈക്ക് അപകടത്തിൽ മരണമടഞ്ഞത്. 

ഇന്ത്യൻ റെയിൽവേയിൽ ടിടിഇ ആയി ജോലി നോക്കുകയായിരുന്നു. തൃപ്പൂണിത്തുറയിൽ നിന്ന് ജനശതാബ്ദി ട്രെയിനിൽ ഡ്യൂട്ടിക്ക് കയറാൻ പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. മുളന്തുരുത്തിക്ക് സമീപം പുളിക്കമാലിയിൽ വച്ച് ബസ് തട്ടിയാണ് അപകടം ഉണ്ടായത്. അപകടമുണ്ടായ വാഹനം നിർത്താതെ പോയതിനാൽ തിരിച്ചറിഞ്ഞിട്ടില്ല.

പിറവം പാണാലിൽ തോമസ് അന്നമ്മ ദമ്പതികളുടെ മൂത്ത പുത്രനാണ് ജൂബി തോമസ്. ഭാര്യ പേരൂർ വാര്യാട്ട് കുടുംബാംഗം പിങ്കി ജോയി. അധ്യാപികയാണ് പിങ്കി. അലോന, അലീന, അൽഫോൻസാ എന്നിവരാണ് മക്കൾ. 

യുക്മ വെയിൽസ് റീജിയണിൽ നിന്നുമുള്ള മുൻ ദേശീയ സമിതിയംഗമായിരുന്ന അഭിലാഷും ജൂബിയുടെ സഹോദരി തുഷാരയും ഇപ്പോൾ മിഡ്ലാൻഡ്സിലെ വാട്സാസാളിലാണ് ഇപ്പോൾ താമസിക്കുന്നത്. അഭിലാഷും തുഷാരയും ഇന്നലെ തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഞായറാഴ്ച (17/7/22) 3 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് പിറവം ഹോളി കിംഗ് ക്നാനായ കത്തോലിക്ക ഫൊറോന ചർച്ചിൽ വച്ച് നടത്തപ്പെടുന്നതാണ്. 

ഒട്ടേറെ കായിക മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ജൂബി തോമസിന്റെ മരണം ഞെട്ടലോടെയാണ് കായികപ്രേമികൾ ശ്രവിച്ചത്. ഹൈജംപ് താരമായ ജൂബി സാഫ് ഗെയിംസ് ഉൾപ്പെടെ പല ദേശീയ മത്സരങ്ങളിലും മേഡൽ ജേതാവാണ് . തന്റെ കായികരംഗത്തെ മികവിൻെറ അടിസ്ഥാനത്തിൽ 18-ാം വയസ്സിൽ തന്നെ ജൂബിയ്ക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചിരുന്നു.

19 -മത് ദേശീയ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് തിരുത്തി ജൂബി തോമസ് സ്വർണമണിഞ്ഞ വാർത്ത പത്രത്തിൽ ഫോട്ടോ സഹിതം വന്നപ്പോൾ മറ്റൊരു സ്വർണ്ണ മെഡൽ ജേതാവ് പി ടി ഉഷ ആയിരുന്നു.

വാട്സാളിലെ മൈക്ക അസോസിയേഷനിലെ അംഗങ്ങളായ അഭിലാഷിനെയും തുഷാരയെയും സഹോദരൻറെ അകാല നിര്യാണത്തിൽ ആശ്വസിപ്പിക്കാൻ ഒട്ടേറെ മലയാളി സുഹൃത്തുക്കളാണ് ഓടിയെത്തിയത്. തൻ്റെ സഹോദരൻറെ കായിക നേട്ടങ്ങളെ കുറിച്ച് അഭിമാനത്തോടെ എപ്പോഴും സംസാരിച്ചിരുന്ന തുഷാരക്കും കുടുംബത്തിനും താങ്ങാവുന്നതിനപ്പുറമാണ് സഹോദരൻ്റെ അപ്രതീക്ഷിത വിയോഗം. 

 ജൂബി തോമസിന്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, ജോയിൻ്റ് സെക്രട്ടറി പീറ്റർ താണോലിൽ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻ്റ് ജോർജ് തോമസ്, മൈക്ക പ്രസിഡൻ്റ് ബോബിൻ ഫിലിപ്പ്  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. സഹോദരൻ്റെ വേർപാടിൽ ദുഖിക്കുന്ന കുടുബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more