1 GBP = 104.26
breaking news

ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി…

ആർപ്പോ ഈറോ മാഞ്ചസ്റ്റർ – 2021 സെൻട്രൽ മാഞ്ചസ്റ്ററിലെ ഓണാഘോഷം കെങ്കേമമായി…

ബിജോ തോമസ്

ഓണപാട്ടിൻ താളത്തിൽ എല്ലാം മറന്ന് സമ്പൽ സമ്യദ്ധിയുടെയും ഐശ്വര്യത്തിൻ്റെയും ദിനങ്ങൾ മലയാളി മനസുകളിലേക്ക് കൊണ്ടുവന്നിരുന്ന നന്മയുടെ ആഘോഷം ഓണം. പൊന്നിൻ ചിങ്ങ പുലരിയിലെ അരുണകിരണങ്ങൾക്കൊപ്പം മതി മറന്ന് ഉത്സവമേളം തീർത്തു മാഞ്ചസ്റ്ററ്റിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. സെൻട്രൽ മാഞ്ചസ്റ്ററിലെ കുറച്ച് കുടുംബങ്ങൾ കൂടി അവർക്കൊപ്പം ചേർന്നപ്പോൾ  “ആർപ്പോ ഈറോ”  ഒരു ആഘോഷമായി മാറി.

മാഞ്ചസ്റ്റർ കോവിഡിനെ തോൽപിച്ചതിന് ശേഷമുള്ള ആദ്യ ഒത്തുകൂടലായിരുന്നു ” ആർപ്പോ ഈറോ – 2021″മാഞ്ചസ്റ്ററിലെ മലയാളി തനിമയുടെ പുതുനാമ്പുകളായ സാൽഫോർഡ്, മാഞ്ചസ്റ്റർ, ചെസ്റ്റർ എന്നീ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്കൊപ്പം    accommodation രംഗത്ത്  പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ പാലാ പ്രോപ്പെർട്ടീസ് യുകെ (Pala Properties UK ) യുടെ പിന്തുണയും കൂടി ആയപ്പോൾ ഈ കഴിഞ്ഞ കാലഘട്ടത്തിലൊന്നും മലയാളി കൂട്ടായ്മ കാണാത്ത ഒരു ചരിത്ര മുഹൂർത്തമായി ഈ ഓണാഘോഷം.

രാവിലെ 11 മണിക്ക് ആരംഭിച്ച ചടങ്ങിൽ മഹാബലി തമ്പുരാൻ്റെ വേഷം അണിഞ്ഞ് സോണി കാവുങ്കൻ എത്തിയതോടെ കുട്ടിപട്ടാളങ്ങൾക്കും ആവേശമായി മാറി.  ഡി ആർട്ടിസ്റ്റ് നന്ദുവിൻ്റെ നേതൃത്വത്തിൽ വർണശബളമായി പൂക്കളം ഒരുങ്ങി.  തുടർന്ന് കലാപരിപാടികൾക്ക് ചാരുതയേകാൻ സാൽഫോർഡ് യൂണിവേഴ്സിറ്റിയിലെ  പെൺകുട്ടികളുടെ  തിരുവാതിരയും തുടർന്ന് ബോളിവുഡ് നൃത്തച്ചുവടുകളുമായി സിയാനും സിഡ്രയും എത്തിയപ്പോൾ വേദി ആവേശഭരിതമായി. വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം ആരവങ്ങളോടെ നടത്തിയ വടംവലി മത്സരത്തിൽ തിളക്കുന്ന ചോര ഞരമ്പുകളിൽ  അഗ്നി പടർത്തി കൊണ്ട് സാൽഫോർഡ് യൂണിവേഴ്സിറ്റിയുടെ ചുണക്കുട്ടികളോട് കട്ടക്ക് നിന്ന് രണ്ടാം സ്ഥാനത്തേക്ക് മാറിയത് ചെസ്റ്റർ യൂണിവേഴ്സിറ്റിയുടെ കരുത്തന്മാരായിരുന്നു.

ഒരു ദിവസം മുഴുവൻ മാറി നിന്ന് മഴയും പക്വത കാട്ടി. തുടർന്ന് കസേരകളി , ലെമൺ സ്പൂൺ റേയ്സ്, സൂചിയും നൂലും കോർക്കൽ, ഓണക്വിസ് തുടങ്ങിയ മത്സരങ്ങളും വാശിയൊട്ടും കുറയാതെ നടന്നു. എല്ലാ മത്സരങ്ങൾക്കും സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്  എഡ്വിൻസ് സഹോദങ്ങളായ അമലും അനൂപും ആയിരുന്നു.

അവസാനിക്കാതിരുന്നെങ്കിൽ എന്ന് എല്ലാവരുടെയും മനസിലും തോന്നിപോകുമാറ്  സംഗീതത്തിൻ്റെ താളത്തിനൊപ്പം മാഞ്ചസ്റ്റർ മെലഡീസുമായി മാഞ്ചസ്റ്ററിൻ്റെ അനുഗ്രഹീത ഗായകൻ ബെന്നി നിറഞ്ഞു നിന്നു. തുല്യത പെടുത്താനാവാത്ത ഈ   ഉത്സവമേളം പഴയകാല  മഹാരാജാസ് കോളേജ് കാലഘട്ടത്തിലേക്ക് മനസിനെ കൂട്ടികൊണ്ട് പോയെന്ന് ആദ്യകാല മാഞ്ചസ്റ്റർ മലയാളിയായ റോബിൻ  പ്രതികരിച്ചു.  ഇനിയും അടുത്ത ഒത്തുകൂടലിൻ്റെ പ്രതീക്ഷയുമായാണ് യൂത്തന്മാർ യാത്ര പറഞ്ഞത്. 

ഈ പരിപാടിയുടെ മുഴുവൻ വീഡിയോ കാണുവാൻ Tour Bee Travel UK എന്ന യുട്യൂബ് ചാനൽ സന്ദർശിക്കാം.

 https://youtube.com/channel/UCzy7b4Dw9EScn9mliFQwslA.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more