1 GBP = 104.21
breaking news

ആറടിമണ്ണ്

ആറടിമണ്ണ്

അവർ എങ്ങോട്ടാണ് നടന്നു മറയുന്നത്.
കുട്ടംകൂട്ടമായി

നിങ്ങൾ അതു ശ്രദ്ധിക്കുന്നില്ലെ
ഒടിഞ്ഞ മോഹങ്ങളുടെ അവശിഷ്ടങ്ങളാണ് അവർ ചുമന്നുകൊണ്ടു നീങ്ങുന്നത്.

കാതങ്ങൾ അകലെ
അവരെയും കാത്ത് ഒരു പുരയുണ്ട്.

അവരെപ്പോലെ തന്നെ,
വികൃതമാക്കപ്പെട്ട പുര.

അവർക്ക് നടന്നു നീങ്ങിയെ മതിയാകു
കാരണം
അവർക്കുളള ആറടിമണ്ണ് അവിടെയാണ് അളന്നിട്ടിരിക്കുന്നത്.

അവരെ നോക്കി ചിരിക്കുമ്പോൾ നമ്മളോർക്കുക
നമ്മൾ ധരിച്ചിരിക്കുന്ന വെളുത്ത ഷർട്ട്
അവരുടെ വിയർപ്പിൽ മുക്കിയെടുത്തതാണെന്ന്

ഒരു ചാൺ വയറിനു വേണ്ടി
തുശ്ചമായ കൂലിക്കുവേല ചെയ്യുമ്പോഴും
നമ്മൾ നമ്മുടെ പൈതൃകത്തെപ്പറ്റി സംസാരിച്ചു.

പൈതൃകത്തെപ്പറ്റി അവർ ഊറ്റം കൊളളുമ്പോൾ
അവരറിഞ്ഞില്ല
അവരുടെ കുഞ്ഞ് അന്നം കിട്ടാതെ
തെരുവോരത്ത് പിടഞ്ഞു മരിക്കുകയാണെന്ന്.

രഥച്ചാലുകൾ വിണ്ടു കീറിയ
രാജവീഥികളിൽ അവർ നടന്നു നീങ്ങുകയാണ്
അവരുടെ ആറടിമണ്ണ് ലക്ഷ്യമാക്കി.

SM മണിക്കുട്ടൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more