1 GBP = 104.25
breaking news

രണ്ടായിരം പൗണ്ടിന് യുകെ റെസിഡൻസി പെർമിറ്റ്; ഹോം ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

രണ്ടായിരം പൗണ്ടിന് യുകെ റെസിഡൻസി പെർമിറ്റ്; ഹോം ഓഫീസ് ജീവനക്കാരൻ അറസ്റ്റിൽ

നോർത്തേൺ അയർലണ്ടിൽ താമസിക്കുന്ന ഒരു അഭയാർത്ഥിക്ക് യുകെ റെസിഡൻസി പെർമിറ്റ് വിൽക്കാൻ ശ്രമിച്ചുവെന്ന സംശയത്തിൻ്റെ പേരിൽ ഒരു ഹോം ഓഫീസ് കേസ് വർക്കർ അറസ്റ്റിൽ. ഉദ്യോഗസ്ഥൻ തൻ്റെ അഭയാർത്ഥി അപേക്ഷ അംഗീകരിക്കുന്നതിന് പകരമായി 2,000 പൗണ്ട് ചോദിച്ചതായി അഭയാർത്ഥി വ്യക്തമാക്കുന്നു. ബിബിസി ന്യൂസാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

തട്ടിപ്പ് നടത്താൻ ശ്രമിച്ചതിൻ്റെ ഭാഗമായി സെൻസിറ്റീവ് ഹോം ഓഫീസ് രേഖകൾ ഉപയോഗിച്ചതായാണ് വ്യക്തമാകുന്നത്. ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി ഹോം ഓഫീസ് അറിയിച്ചു. തങ്ങളുടെ ജീവനക്കാരിൽ നിന്ന് ഉയർന്ന നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും എന്നാൽ പോലീസ് അന്വേഷണം കാരണം കൂടുതൽ അഭിപ്രായം പറയുന്നത് അനുചിതമാണെന്നും ഹോം ഓഫീസ് വക്താവ് പറഞ്ഞു.

തട്ടിപ്പ് ഗുരുതരമാണെന്നും കൺസർവേറ്റിവ് സർക്കാരിന് അഭയ സംവിധാനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെട്ടുവെന്നും ലേബർ ഷാഡോ ഇമിഗ്രേഷൻ മന്ത്രി സ്റ്റീഫൻ കിന്നോക്ക് പറഞ്ഞു.
2024 മാർച്ച് ആദ്യം തനിക്ക് ഒരു കോൾ ലഭിച്ചതായി തട്ടിനിരയായ വ്യക്തി പറയുന്നു. വിളിച്ചയാൾ നിങ്ങളെപ്പോലുള്ള 95% ആളുകളുടെ അപേക്ഷകൾ നിരസിച്ചതായും പണം തരുകയാണെങ്കിൽ അപേക്ഷ പാസാക്കി നൽകുമെന്നും വാഗ്ദാനം ചെയ്തതായും വ്യക്തമാക്കുന്നു. പോലീസ് അനേഷണം വ്യാപകമാക്കിയിട്ടുണ്ട്, കൂടുതൽ തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more