1 GBP = 104.30
breaking news

ലോ​ക പത്രസ്വാതന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്​​ഥാ​ന​മി​ടി​ഞ്ഞു

ലോ​ക പത്രസ്വാതന്ത്ര്യ സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്​​ഥാ​ന​മി​ടി​ഞ്ഞു

ല​ണ്ട​ൻ: ലോ​ക പ്ര​സ്​ ഫ്രീ​ഡം സൂ​ചി​ക​യി​ൽ ഇ​ന്ത്യ​യു​ടെ റാ​ങ്ക്​ വീ​ണ്ടും ഇ​ടി​ഞ്ഞു. 180 രാ​ജ്യ​ങ്ങ​ളു​ള്ള പ​ട്ടി​ക​യി​ൽ 140ാം സ്​​ഥാ​ന​ത്താ​ണ്​ ഇ​ന്ത്യ. പാ​രി​സ്​ ആ​സ്​​ഥാ​ന​മാ​യ റി​പ്പോ​ർ​​ട്ടേ​ഴ്​​സ്​ വി​തൗ​ട്ട്​ ബോ​ർ​ഡേ​ഴ്​​സ്​ ആ​ണ്​ പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ ഇ​ന്ത്യ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​ന്​ വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം തൊ​ഴി​ലി​നി​ടെ ആ​റു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജീ​വ​നാ​ണ്​ ന​ഷ്​​ട​മാ​യ​ത്. 2019ലെ ​പ​ട്ടി​ക​യി​ൽ നോ​ർ​വേ​യാ​ണ്​ ഒ​ന്നാം​സ്​​ഥാ​ന​ത്ത്. പാ​കി​സ്​​താ​ൻ 142ാമ​തും ബം​ഗ്ലാ​ദേ​ശ്​ 150ാമ​തു​മാ​ണ്. ചൈ​ന 177ാം സ്​​ഥാ​ന​ത്താ​ണ്. ഉ​ത്ത​ര കൊ​റി​യ 179ാമ​തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more