1 GBP = 104.21
breaking news

ബിജെപി ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ബിജെപി ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

കോഴിക്കോട്: ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കോഴിക്കോട് മിട്ടായി തെരുവിലെ വ്യാപാരികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഹർത്താലുമായി സഹകരിക്കില്ല വ്യാപാരികൾ പ്രഖ്യാപിച്ചു. മലബാ‍ർ ചേംബർ ഓഫ് കൊമേഴ്സ്, വ്യാപാരി വ്യവസായി എകോപന സമിതി, വ്യപാരി വ്യവസായി സമിതി എന്നീ സംഘടനകൾ സംയുക്തമായാണ് ഹർത്താലിന് എതിരായി പ്രതിഷേധിച്ചത്. ഇനിയുള്ള ഹർത്താലുകളിൽ രാഷ്ട്രീയം നോക്കാതെ കടകൾ തുറക്കുമെന്ന് വ്യാപാരികൾ പറയുന്നു. ജില്ലയിലെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി സംഘടനകൾ അറിയിച്ചു.

നിപ ബാധ, പ്രളയം എന്നിവ വ്യാപാരമേഖലയ്ക്ക് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ട് ഇനിയുള്ള ഹർത്താൽ ദിവസങ്ങളിലും, ഏത് രാഷ്ട്രീയ കക്ഷി ഹർത്താൽ നടത്തിയാലും കടകൾ തുറക്കാനാണ് ഇവരുടെ തീരുമാനം. ഹർത്താൽ ദിവസം തുറന്ന് പ്രവർത്തിക്കുന്ന കടകൾക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന അവശ്യവുമായി കോടതിയെ സമീപിക്കുമെന്നും വ്യാപാരികളുടെ സംഘടനകൾ സംയുക്തമായി അറിയിച്ചു.

തിരുവനന്തപുരത്ത് പാങ്ങോടും കടകൾ അടപ്പിക്കാനെത്തിയ ബിജെപി പ്രവർത്തകർക്കെതിരെ വ്യാപാരികൾ പ്രതിഷേധിച്ചു. തുടർച്ചയായ ഹർത്താലുകൾ അംഗീകരിച്ചു കൊടുക്കാനാകില്ലെന്നും നഷ്ടം സഹിച്ച് ഇനി മുന്നോട്ട് പോകാനാകില്ലെന്നും വ്യാപാരികൾ പറഞ്ഞു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് സമരക്കാർ മടങ്ങിപ്പോയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more