1 GBP = 104.68
breaking news

മദ്യപിച്ച് വാഹനമോടിക്കുകയും പോലീസിന് ശ്വാസ സാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയുന്നത് ക്രിമിനൽ കുറ്റമാണ്…

മദ്യപിച്ച് വാഹനമോടിക്കുകയും പോലീസിന് ശ്വാസ സാമ്പിൾ നൽകാൻ വിസമ്മതിക്കുകയും ചെയുന്നത് ക്രിമിനൽ കുറ്റമാണ്…

ബൈജു വര്‍ക്കി തിട്ടാല

Road Traffic Act 1988 – ന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ് മദ്യപിച്ച് വാഹനമോടിക്കുന്നത്. വാഹനമോടിക്കുമ്പോഴോ, വാഹനമോടിക്കാന്‍ ശ്രമിക്കുമ്പോഴോ, വാഹനത്തിന്റെ നിയന്ത്രണമോ (Control) വാഹനത്തിന്റെ അധീനതയി (incharge) ലോ ആയിരിക്കുമ്പോള്‍ ഒരാളുടെ അളവ് ശരീരത്തിലെ മദ്യത്തിന്റെ അളവ് 35 microgramme ല്‍ കൂടുതലായാല്‍ കുറ്റകൃത്യമാവും. മേല്‍പറഞ്ഞ സാഹചര്യത്തില്‍ ഒരാള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഇയാളെ സംരക്ഷിക്കാന്‍ തക്കതായ കാരണമുണ്ടെങ്കില്‍ വാഹനം നിര്‍ത്തി പരിശോധിക്കാനുള്ള അധികാരം പോലീസിനുണ്ട്. 

ഒരാള്‍ വാഹനത്തിനുള്ളില്‍, വാഹനം ഓഫാക്കിയതിനുശേഷം മദ്യപിച്ചാല്‍, പോലീസിന് സംശയം തോന്നിയാല്‍ വാഹനത്തിലുള്ള ആളിനെയോ ആളുകളുടെയോ breath sample പരിശോധിക്കാനുള്ള അധികാരം Road Traffic Act 1988 പോലീസിനു നല്‍കുന്നു. മാത്രമല്ല ഇത്തരത്തില്‍ നടത്തുന്ന പരിശോധനയില്‍ പോലീസിന് ആവശ്യമായ breath sample കൊടുക്കാനുള്ള നിയമപരമായ ബാധ്യതയുണ്ട്.

പോലീസ് breath sample ആവശ്യപ്പെടുമ്പോള്‍ അത് നിരസിക്കുകയോ, പോലീസിന് ആവശ്യമായ breath sample  കൊടുക്കാതിരിക്കുകയോ, പോലീസിന്റെ കൈവശമുള്ള ഉപകരണം കൃത്യമായി ശരീരത്തിലെ മദ്യത്തിന്റെ അളവ് രേഖപ്പെടുത്താതിരിക്കുകയോ ചെയ്താല്‍, പോലീസിന് blood /urine sample എടുത്ത് പരിശോധിക്കാനുള്ള അധികാരമുണ്ട്. മാത്രമല്ല, സംശയാപ്ദമായ ആളെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി അന്വേഷണം തുടരാനുള്ള അധികാരവും ഈ നിയമം നല്‍കുന്നു.

പോലീസിന്റെ ആവശ്യപ്രകാരം ഒരാളുടെ ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് പരിശോധിക്കാന്‍ പോലീസ് ആവശ്യപ്പെടുമ്പോള്‍ അത് നിരസിച്ചാല്‍ അതിന് തക്കതായ കാരണമുണ്ടെങ്കില്‍ പിന്നീട് വിചാരണവേളയില്‍ അത് കോടതിയില്‍ അവതരിപ്പിക്കാവുന്നതാണ്.
സാധാരണ പോലീസിന്റെ ആവശ്യം നിരസിക്കാനുള്ള ഒരു കാരണം ശാരീരികമായ കാരണങ്ങള്‍ ആണ്. Road Traffic Act ല്‍ കൃത്യമായും എന്താണ് breath specimen എന്നു നിര്‍വച്ചിട്ടില്ല, എന്നിരുന്നാലും ഒരാളുടെ ശരീരത്തിലെ മദ്യത്തിന്റെ അളവ് നിശ്ചയിക്കുന്നതിന് ആവശ്യമായ sample നല്‍കണമെന്ന് കൃത്യമായി പറയുന്നു.

ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളോടുകൂടിയുമാണ് പോലീസിന്റെ കൈവശമുള്ള ഉപകരണം നിര്‍മിച്ചിരിക്കുന്നത്. അതായത് ഒരാള്‍ പുറത്തേക്ക് തള്ളുന്ന ശ്വാസത്തിന്റെ അവസാനഘട്ടത്തിലെ deep Lung Air കൃത്യമായും ശരീരത്തിലെ മദ്യത്തിന്റെ അളവ് രേഖപ്പെടുത്തൂ. എങ്കിലും ചില സാഹചര്യങ്ങളില്‍ എടുക്കുന്ന breath sample ഉപകരണത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടാക്കാന്‍ സാധ്യതയുണ്ട്.
 അതായത് ഒരാളുടെ breath sample എടുക്കുമ്പോള്‍, ഏമ്പക്കം തികട്ടല്‍ ഉണ്ടായാല്‍ വയറ്റില്‍നിന്നും വായിലേക്ക് വരുന്ന മദ്യത്തിന്റെ അളവ് പരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അളവ് വളരെ കൂടുതലായി രേഖപ്പെടുത്തും. ഇത്തരം സാഹചര്യങ്ങളില്‍ പരിശോധനക്ക് ഉപയോഗിക്കുന്ന യന്ത്രത്തിന്റെ വിശ്വാസയോഗ്യത ചോദ്യം ചെയ്യപ്പെടും.

മേല്‍പറഞ്ഞ സാഹചര്യങ്ങളില്‍ ഡിവിഷണല്‍ കോടതിയുടെ മുമ്പിലെത്തിയ ഒരു കേസില്‍ പ്രതിഭാഗം വാദിച്ചത്, പ്രതിയുടെ ശരീരത്തിലുള്ള മദ്യത്തിന്റെ അളവ് കൂടുതലായി രേഖപ്പെടുത്താന്‍ കാരണം പരിശോധന നടത്തിയപ്പോള്‍ ഏമ്പക്കം ഉണ്ടാകുകയും തന്മൂലം വായിലുള്ള മദ്യത്തിന്റെ അളവ് കൂടുകയും ചെയ്തതാണ് എന്നു വാദിച്ചു. പരിശോധനക്ക് ഉപയോഗിച്ച യന്ത്രം വിശ്വസനീയമല്ല എന്ന് കണ്ടെത്തി.

മറ്റൊരു കേസിനാസ്പദമായ വിഷയം, പോലീസ് വാഹനം ഓടിച്ചയാളിന്റെ ശരീരത്തിലെ മദ്യത്തിന്റെ അളവ് പരിശോധിക്കുന്നതിനു മുമ്പ് വായിലേക്ക് ഏമ്പക്കമോ, തികട്ടലോ മൂലം വയറ്റില്‍ നിന്നും അമിതമായ രീതിയില്‍ മദ്യം വരാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി വാഹനം ഓടിച്ചയാള്‍ പറഞ്ഞത്, വായിലേക്ക് മദ്യം വന്നിട്ടില്ല എന്നാണ്. 
തുടര്‍ന്നു നടന്ന പരിശോധനയില്‍ ആദ്യം രേഖപ്പെടുത്തിയത് 58 ശതമാനം അളവും രണ്ടാമത്തേതില്‍ 59 ശതമാനവും രേഖപ്പെടുത്തി. രണ്ട് പരിശോധനയിലും അനുവദനീയമായ 35 microgramme ല്‍ കൂടുതലായിരുന്നു. എന്നിട്ടും പോലീസ് വീണ്ടും വാഹനം ഓടിച്ചയാളിനോട് ചോദിച്ചത് പരിശോധന നടക്കുമ്പോള്‍ വയറ്റില്‍നി്‌നും വായിലേക്ക് മദ്യത്തിന്റെ അളവ് കൂടത്തക്കരീതിയില്‍ തികട്ടലോ, ഏമ്പക്കമോ ഉണ്ടായോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്. അത്തരത്തില്‍ സംഭവിച്ചു എ്ന്നാണ്.

താന്‍ നടത്തിയ പരിശോധനയുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെടുമെന്ന് കരുതിയ പോലീസ് ഉടന്‍തന്നെ രക്ത പരിശോധന നടത്തി. തുടര്‍ന്നു രക്തപരിശോധനയുടെ അടിസ്ഥാനത്തില്‍ വാഹനമോടിച്ചയാള്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി. എന്നാല്‍ അപ്പീല്‍ കോടതി കണ്ടെത്തിയത്, വാഹനം ഓടിച്ച ആളിന്റെ ശരീരത്തിലെ മദ്യത്തിന്റെഅളവ് കൂടാന്‍ കാരണം തികട്ടലോ, ഏമ്പക്കമോ ആണ് എന്നു കരുതി രക്ത പരിശോധന നടത്താനുള്ള അധികാരം പോലീസിനില്ല എന്നാണ്. അക്കാരണത്താല്‍ വാഹനം ഓടിച്ച ആളെ രക്തപരിശോധനക്ക് വിധേയമാക്കിയത് നിയമവിരുദ്ധമാണെന്നു കണ്ടെത്തി പ്രതിയെ കുറ്റവിമുക്തനാക്കി.

ഇത്തരം കേസുകള്‍ കൂടുന്നതുമൂലം പോലീസ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ വളരെ കൃത്യതയോടെയാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. മാത്രവുമല്ല, വായിലേക്ക് വരുന്ന അമിത മദ്യത്തിന്റെ അളവ് പ്രത്യേകമായി രേഖപ്പെടുത്താന്‍ തന്നെ കഴിയുന്നതാണ് പുതിയ ഉപകരണങ്ങള്‍. 

മദ്യപിച്ച് വാഹനമോടിക്കുന്നവരെയാണ് പോലീസ് പരിശോധനക്ക് വിധേയമാക്കുന്നത്. എന്നാല്‍, ഒരാള്‍ ആവശ്യമായ breath sample നല്‍കാതെ വരുമ്പോള്‍ ചുമത്തപ്പെടുന്ന കുറ്റം അന്വേഷണവുമായി ബന്ധപ്പെട്ടതല്ല എന്ന നിയമപരമായ വാദം ഉയര്‍ന്നുവന്നിരുന്നു. അതായത് ബ്രിട്ടീഷ് നിയമം ആവശ്യപ്പെടുന്നത് ഒരാള്‍ കുറ്റം ചെയ്താല്‍ അയാള്‍ ചെയ്ത കുറ്റത്തിന് ആസ്പദമായ വിവരങ്ങള്‍ക്കായി അന്വേഷണം നടത്തുമ്പോള്‍ ചെയ്ത കുറ്റകൃത്യം ഇതുമായി ബന്ധപ്പെട്ട ശിക്ഷ വ്യക്തമായി പറഞ്ഞിരി്ക്കണം എന്നാണ്. 

എന്നാല്‍ ഒരാളെ മദ്യപിച്ച് വണ്ടിയോടിക്കുന്നതിനുവേണ്ടി breath sample പരിശോധന നടത്തുമ്പോള്‍ അയാള്‍ക്കെതിരെ ചുമത്തപ്പെടുന്ന കുറ്റം അന്വേഷണവുമായി ബന്ധമില്ലാത്തതാണ്. 
ആദ്യം മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ ശിക്ഷ നിര്‍ബന്ധിത അയോഗ്യതയും മറിച്ച് വണ്ടി ഓടിക്കുന്നത് കുറ്റമല്ലെങ്കില്‍ കോടതിയുടെ വിവേചനാധികാരത്തില്‍ വരുന്നതുമാണ്.  ഈ സാഹചര്യത്തെ ബ്രിട്ടീഷ് നിയമം കൈകാര്യം ചെയ്തത് വളരെ ലളിതമായ ഒരു പ്രതിവിധിയിലൂടെയാണ്. അതായത് കേസ് കോടതിയിലെത്തുമ്പോള്‍ ആദ്യം വാഹനം ഓടിച്ചയാള്‍ breath sample കൊടുത്തേ എന്നു തീരുമാനമെടുക്കുക. പിന്നീട് ഇയാള്‍ വാഹനം ഓടിക്കുകയായിരുന്നേ എന്നു തീരുമാനിച്ച് ശിക്ഷയുടെ കാര്യത്തില്‍ തീരുമാനമെടുക്കുക

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more