1 GBP = 104.49
breaking news

മാഞ്ചസ്റ്ററിൽ ‘ഇരട്ട’ പിറന്നു മിഷനുകൾ; സ്റ്റോക് ഓൺ ട്രെൻഡിലും സീറോ മലബാർ മിഷൻ യാഥാർഥ്യമായി; ഇന്ന് കവെൻട്രിയിൽ…

മാഞ്ചസ്റ്ററിൽ ‘ഇരട്ട’ പിറന്നു മിഷനുകൾ; സ്റ്റോക് ഓൺ ട്രെൻഡിലും സീറോ മലബാർ മിഷൻ യാഥാർഥ്യമായി; ഇന്ന് കവെൻട്രിയിൽ…
ഫാ. ബിജു  കുന്നയ്‌ക്കാട്ട് പി. ർ. ഓ
 
മാഞ്ചെസ്റ്റെർ, സ്റ്റോക് ഓൺ ട്രെൻഡ്: സീറോ മലബാർ വിശ്വാസികളുടെ സാന്നിധ്യം യൂകെയിൽ ഏറ്റവും കൂടുതലുള്ള പ്രദേശങ്ങളിലൊന്നായ മാഞ്ചസ്റ്ററിൽ ഇന്നലെ രണ്ടു മിഷനുകളുടെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നു. ‘സെന്റ് തോമസ്’ സീറോ മലബാർ മിഷനും  ‘സെന്റ് മേരീസ്’ ക്നാനായ മിഷനുമാണ് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഇന്നലെ തിരി തെളിച്ചു ഔദ്യോഗികമായി ആരംഭിച്ചത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, വൈദികർ, വിശ്വാസസമൂഹം തുടങ്ങിയവർ തിരുക്കർമ്മങ്ങൾക്ക് സാക്ഷികളായി. സ്റ്റോക്ക് ഓൺ ട്രെൻഡിൽ  മാർ സ്രാമ്പിക്കലിന്റെയും ബെർമിംഗ്ഹാം അതിരൂപത സഹായമെത്രാൻ ഡേവിഡ് മാക്ഗൗ, കാനൻ ജോൺ ഗിൽബെർട്, വൈദികർ, വിശ്വാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ‘ നിത്യസഹായമാതാ’ (Our Lady of Perpetual help) മിഷനും ഉദ്‌ഘാടനം ചെയ്തു. മിഷൻ ഉദ്‌ഘാടനത്തിനു ശേഷം രണ്ടിടങ്ങളിലും മാർ ജോർജ്ജ് ആലഞ്ചേരി വി. കുർബാനക്ക് നേതൃത്വം നൽകി. 
മാഞ്ചസ്റ്ററിൽ, റീജിയണൽ SMYM  (Syro Malabar Youth Movement ) ഉം ഇന്നലെ ഔദ്യോഗിക ഉദ്‌ഘാടനം നടന്നു. രൂപത ഡയറക്ടർ റെവ.  ഫാ. ബാബു പുത്തൻപുരക്കൽ രാവിലെ ഒരുക്കസെമിനാർ നടത്തി. മാഞ്ചസ്റ്ററിൽ മിഷനുകൾ ഇരട്ട പിറന്നിരിക്കുകയാണെന്നു ഉദ്‌ഘാടനം ചെയ്തുകൊണ്ട് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി പറഞ്ഞു. പിതാക്കന്മാർക്കു സ്വീകരണം, സ്വാഗതം, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവയ്ക്കു ശേഷമായിരുന്നു മിഷനുകളുടെ ഉദ്‌ഘാടനം. മാഞ്ചെസ്റ്ററിലും സ്റ്റോക് ഓൺ ട്രെൻഡിലും റെവ. ഫാ. സജിമോൻ മലയിൽപുത്തന്പുരയിൽ, റെവ. ഫാ. ജോസ് അഞ്ചാനിക്കൽ, റെവ. ഫാ. ജോർജ്ജ് എട്ടുപറയിൽ , കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വോളണ്ടിയേഴ്‌സ് തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്ന്  കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, മാർ ജോസഫ് സ്രാമ്പിക്കൽ എന്നിവർ  പതിനൊന്നു മണിക്ക് അപ്പോസ്തോലിക് നുൻസിയോ ആർച്ചുബിഷപ് എഡ്‌വേഡ്‌ ജോസഫ് ആഡംസുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചു മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ മിഷനുകളുടെ ശ്രേണിയിൽ കവൻട്രി ‘സെന്റ് ഫിലിപ്പ് ദി അപ്പോസൽ’ മിഷൻ ഉദ്‌ഘാടനം ചെയ്യപ്പെടും. മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തിൽ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി മിഷൻ പ്രഖ്യാപിക്കും. അഭി. പിതാക്കന്മാർക്കു സ്വീകരണം, സ്വാഗതം, മിഷൻ സ്ഥാപിച്ചുകൊണ്ടുള്ള ഡിക്രി വായന തുടങ്ങിയവ ഉദ്‌ഘാടനത്തിനു മുൻപ് നടക്കും. തുടർന്ന് മാർ ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിൽ വി. കുർബാന നടക്കും. പ്രീസ്റ് ഇൻ ചാർജ്, റെവ. ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിന്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ നോട്ടിംഗ്ഹാമിൽ ഡെർബി, നോട്ടിങ്ഹാം മിഷനുകളുടെ ഔദ്യോഗിക ഉദ്‌ഘാടനവും നടക്കും. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി കൺവീനേഴ്‌സ് അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more