1 GBP = 104.63
breaking news

മൺവിള തീപിടിത്തം: രണ്ട്​ പേർ പൊലീസ്​ കസ്​റ്റഡിയിൽ

മൺവിള തീപിടിത്തം: രണ്ട്​ പേർ പൊലീസ്​ കസ്​റ്റഡിയിൽ

തിരുവനന്തപുരം: മൺവിള ഫാമിലി പ്ലാസ്​റ്റിക്കിലെ തീപിടിത്തവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു. ചോദ്യം ചെയ്യുന്നതിനായാണ്​ ഇരുവരെയും കസ്​റ്റഡിയിലെടുത്തിരിക്കുന്നത്​. ഇരുവരും കമ്പനിയിലെ ജീവനക്കാരാണ്​.

ഫാമിലി പ്ലാസ്​റ്റിക്കിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്ന സൂചനയാണ്​ ഇപ്പോൾ പൊലീസ്​ നൽകുന്നത്​.  ശമ്പളവുമായി ബന്ധപ്പെട്ട്​ ഇപ്പോൾ കസ്​റ്റഡിയിലായ രണ്ട്​ ജീവനക്കാരും മാനേജുമ​െൻറുമായി തർക്കത്തിലായിരുന്നുവെന്ന്​ റിപ്പോർട്ടുകളുണ്ട്​.

മൺവിള വ്യവസായ എസ്​േറ്ററ്റിനുള്ളിൽ പ്രവര്‍ത്തിക്കുന്ന ഫാമിലി ​പ്ലാസ്​റ്റിക്​സി​​െൻറ ​​​​ നിർമാണ യൂനിറ്റിൽ ഒക്​ടോബർ 31നാണ്​ തീപിടിത്തമുണ്ടായത്​. തീപിടിത്തത്തിൽ കോടികളുടെ നഷ്​ടമുണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more