1 GBP = 104.49
breaking news

യുക്മ ദേശീയ കലാമേളയിൽ ,സൗത്ത് ഈസ്റ്റ് റീജിയന് അഭിമാനമായി കലാതിലകം ശ്രുതി അനിലും ക്രോയ്ഡോൺ കേരളാ കൾച്ചറൽവെൽഫെയർ അസോസിയേഷനും

യുക്മ ദേശീയ കലാമേളയിൽ ,സൗത്ത് ഈസ്റ്റ് റീജിയന് അഭിമാനമായി കലാതിലകം ശ്രുതി അനിലും  ക്രോയ്ഡോൺ  കേരളാ കൾച്ചറൽവെൽഫെയർ അസോസിയേഷനും

അജിത് വെൺമണി

നൂറുകണക്കിന് കലാ പ്രേമികളെ സാക്ഷിയാക്കി പ്രൗഢഗംഭീരമായി അരങ്ങേറിയ യുക്മ ദേശീയ കലാമേളയിൽ സൗത്ത് ഈസ്റ്റ് റീജിയൻ 87പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി

അസോസിയേഷനുകളിൽ നിന്നും 56 പോയിന്റ്കരസ്ഥമാക്കിയ കെ സി ഡബ്ല്യൂ എ ക്രോയ്ഡോൺ രണ്ടാം സ്ഥാനത്തും ഒപ്പം കലാതിലകപ്പട്ടം ചൂടിയ ശ്രുതി അനിൽ സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷന്റെയും അഭിമാനതാരമായി .

കേവലം രണ്ടു വര്ഷം മാത്രമായി യുക്മയുടെ ഭാഗമായ കെ സി ഡബ്ല്യൂ എ അശ്രാന്ത പരിശ്രമത്തിലൂടെയാണ് നേട്ടങ്ങൾ കൊയ്തത്, ആദ്യവർഷത്തിൽ റീജിയണൽ കലാമേളയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപെട്ടപ്പോൾ രണ്ടാം വര്ഷം രണ്ടാം സ്ഥാനവും കലാതിലകപ്പട്ടത്തിലും മുത്തമിട്ടു, ഇപ്പോൾ ഈ വര്ഷം തന്നെ ദേശീയ കലാമേളയിൽ രണ്ടാം സ്ഥാനവും കലാതിലകപ്പട്ടവും നേടി ഉജ്വലമുന്നേറ്റമാണ് നടത്തിയത് .

സൗത്ത് ഈസ്റ്റിൽ നിന്നും മൈലുകളോളം യാത്ര ചെയ്തു ഷെഫീൽഡിൽ എത്തി ദേശീയ കലാമേള വൻ വിജയമാക്കിയ തീർത്തമത്സരാര്ഥികളെയും വിജയികളെയും, മാതാപിതാക്കന്മാരായ കലാ പ്രേമികളെയും , ദിവസങ്ങളോളം അശ്രാന്ത പരിശ്രമം നടത്തിയഅസോസിയേഷനുകൾ, കെ സി ഡബ്ല്യൂക്രോയ്ഡോൺ, മലയാളി അസോസിയേഷൻ ഓഫ് പോർട്സ് മൗത്,സീമാ ഈസ്റ്റ്ബോൺ , റിഥംഹോർഷം, സഹൃദയ ടോൺബ്രിഡ്ജ് വെൽസ്,മലയാളി അസോസിയേഷൻ ഓഫ് സ്ലവ്, ബ്രിട്ടിഷ് കേരളൈറ്റ്സ് സൗത്താൽ, എഫ് എം എഹാംഷയർ, മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ തുടങ്ങിയ അസ്സോസിയേഷനുകളെയും നേതൃത്വം നൽകിയ ഭാരവാഹികളെയുംസൗത്ത് ഈസ്റ്റ് റീജിയനു വേണ്ടി അഭിനന്ദിക്കുകയും ഒപ്പം നന്ദി അറിയിക്കുന്നതായും പ്രസിഡെന്റ് ലാലു ആന്റണി ,വൈസ് പ്രസിഡെന്റ് മാത്യു വർഗ്ഗീസ്, സെക്രട്ടറി അജിത് വെൺമണി, ട്രഷറർ അനിൽ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more