1 GBP = 104.29
breaking news

കെന്റ് തീരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ഡെങ്കി ബോട്ടിലെത്തിയ 9 ഇറാനിയൻ അഭയാർത്ഥികൾ പിടിയിൽ

കെന്റ് തീരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ഡെങ്കി ബോട്ടിലെത്തിയ 9 ഇറാനിയൻ അഭയാർത്ഥികൾ പിടിയിൽ

കെന്റ്: കെന്റ് തുറമുഖമായ ഡോവറിനടുത്ത് ഇംഗ്ലീഷ് ചാനൽ കടന്ന് ഡെങ്കി ബോട്ടിലെത്തിയ ഇറാനിയൻ അഭയാർത്ഥികൾ ബോർഡർ ഫോഴ്‌സിന്റെ പിടിയിലായതായി ഹോം ഓഫീസ് സ്ഥിരീകരിച്ചു. 9 ഇറാനിയൻ അനധികൃത കുടിയേറ്റക്കാരാണ് ഇന്നലെ രാവിലെയോടെ പിടിയിലായത്. ഡോവറിനടുത്ത് ഫോൾക്‌സ്‌റ്റോൺ തുറമുഖത്താണ് ഇവരെത്തിയത്. പിന്നീട് കോസ്റ്റ്ഗാർഡിന്റെ സഹായത്തോടെ ഇവരെ ഡോവറിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച്ച തന്നെ നിരവധി ഇറാനിയൻ ഗ്രൂപ്പുകൾ ഇത്തരത്തിൽ തീരത്തെത്തിയിരുന്നു. ബുധനാഴ്ച്ച തന്നെ അനധികൃത കുടിയേറ്റക്കാരടങ്ങിയ മൂന്ന് ബോട്ടുകളാണ് കോസ്റ്റ്ഗാർഡ് കസ്റ്റഡിയിലെടുത്തത്. നാല് ഇറാഖ്കാരും മറ്റെല്ലാവരും തന്നെ ഇറാനികളുമാണെന്നാണ് ഹോം ഓഫീസ് റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധവും അഴിമതിയും രാജ്യത്തെ സമ്പത് വ്യവസ്ഥ തന്നെ തകർത്തതാണ് ഇറാനിൽ നിന്നുള അഭയാർത്ഥി പ്രവാഹം വർദ്ധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more