1 GBP =
breaking news

4 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ചാടി ജീവനൊടുക്കി

4 ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ചാടി ജീവനൊടുക്കി

വെല്ലൂര്‍ : തമിഴ്നാട്ടിലെ വെല്ലൂരില്‍ നാല് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനികള്‍ കിണറ്റില്‍ചാടി ജീവനൊടുക്കി. അധ്യാപകര്‍ വഴക്കുപറഞ്ഞതാണ് പെണ്‍കുട്ടികളെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ കിണറ്റില്‍ചാടിയ പെണ്‍കുട്ടികളില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.

നാലാമത്തെ പെണ്‍കുട്ടിക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തി. വെല്ലൂര്‍ ജില്ലയില്‍ അര്‍കോണത്തിനുസമീപം പനപക്കത്തെ സര്‍ക്കാര്‍ സ്കൂളിലെ പ്ളസ്വണ്‍ വിദ്യാര്‍ഥികളാണ് ജീവനൊടുക്കിയത്. മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് രക്ഷാകര്‍ത്താക്കളെ വിളിച്ചുകൊണ്ടുവരാന്‍ അധ്യാപകര്‍ നിര്‍ദേശിച്ചതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി

Post Your Comments Here ( Click here for malayalam )

Press Esc to close
show more