1 GBP = 104.33
breaking news

യുക്രെയ്ൻ ആണവ നിലയത്തിലെ വൈദ്യുതി വിതരണം മുടങ്ങി

യുക്രെയ്ൻ ആണവ നിലയത്തിലെ വൈദ്യുതി വിതരണം മുടങ്ങി

കി​യ​വ്: റ​ഷ്യ​ൻ ആ​ക്ര​മ​ണം തു​ട​ങ്ങി​യ ശേ​ഷം യു​ക്രെ​യ്നി​ലെ പ്ര​ധാ​ന ആ​ണ​വ നിലയമായ സ​പോ​റി​ഷ്യ​യി​ൽ​നി​ന്നു​ള്ള വൈ​ദ്യു​തി വി​ത​ര​ണം വീ​ണ്ടും മു​ട​ങ്ങി. റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള നിലയത്തിലെ ആ​റ് റി​യാ​ക്ട​റു​ക​ളി​ൽ ഒ​ന്നു മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​ർ​വി​സ് ലൈ​നു​ക​ൾ വ​ഴി​യു​ള്ള വൈ​ദ്യു​തി വി​ത​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

സ​മീ​പ​ത്തെ താ​പ വൈ​ദ്യു​തി നി​ല​യ​വു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ് ഈ ​സ​ർ​വി​സ് ലൈ​ൻ. നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഏ​ക റി​യാ​ക്ട​ർ വ​ഴി​യാ​ണ് നിലയത്തിലെ കൂ​ളി​ങ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 

ഇ​തു​കൂ​ടി പ​ണി​മു​ട​ക്കി​യാ​ൽ യൂ​റോ​പ്പി​ലെ ത​​ന്നെ വ​ലി​യ ആ​ണ​വ നിലയമാ​യ സ​പോ​റി​ഷ്യ​യു​ടെ സു​ര​ക്ഷ പ്ര​ശ്ന​മാ​വു​മെ​ന്ന് അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി വ്യ​ക്ത​മാ​ക്കി. 

റ​ഷ്യ​യു​ടെ നി​ര​ന്ത​ര ഷെ​ല്ലാ​ക്ര​മ​ണ​മാ​ണ് ആ​ണ​വ​ നിലയത്തിന് ഭീ​ഷ​ണി​യാ​വു​ന്ന​തെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി കു​റ്റ​പ്പെ​ടു​ത്തി. ഇ​തു​വ​രെ ആ​ണ​വ​ ചോ​ർ​ച്ച സം​ഭ​വി​ക്കാ​ത്ത​ത് ഭാ​ഗ്യം കൊ​ണ്ടാ​ണെ​ന്നും റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം തു​ട​ർ​ന്നാ​ൽ ഏ​തു​സ​മ​യ​ത്തും അ​ത് യാ​ഥാ​ർ​ഥ്യ​മാ​വാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, ആ​ണ​വ നിലയം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള യു​ക്രെ​യ്ന്റെ ശ്ര​മ​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​തെ​ന്ന് റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ആ​രോ​പി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more