1 GBP = 104.29
breaking news

ബിജു തോമസ് മെമ്മോറിയൽ യുക്മ കപ്പിനായുള്ള പോരാട്ടം നാളെ , സമ്മാനങ്ങളുമായി അലൈഡ് മോർട്ഗേജും ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സും .

ബിജു തോമസ് മെമ്മോറിയൽ യുക്മ കപ്പിനായുള്ള പോരാട്ടം നാളെ , സമ്മാനങ്ങളുമായി അലൈഡ് മോർട്ഗേജും  ലൂയിസ്  കെന്നഡി സോളിസിറ്റേഴ്‌സും .

ജയകുമാർ നായർ.

ബർമിഗ്ഹാം- യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള രജിസ്ട്രെഷൻ ഒൻപതു മുപ്പതിന് ആരംഭിക്കും.തുടർന്ന് നടക്കുന്ന കായികമേളയിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ സ്വന്തമാക്കുന്ന അസോസിയേഷന് ബിജു തോമസ് മെമ്മോറിയൽ യുക്മ കപ്പും .ഓരോ വിഭാഗത്തിലും ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്ര ശം സാ പത്രവും നൾകുന്ന തുമാണ്. വടം വലി വിജയി കൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കും. ജനപ്രിയ ഇനമായ വടംവലി മത്സരത്തിന് ഒന്നും രണ്ടും മുന്നും സ്ഥാനം ലഭിക്കുന്നവർക്ക് അലൈഡ് മോർട്ഗേജും ലൂയിസ് കെന്നഡി സോളിസിറ്റേഴ്‌സും പാരിതോഷികം നൽകി ആദരിക്കും .ഓരോ വിഭാഗത്തിലും കുടുതൽ വിജയങ്ങൾ നേടുന്ന വർക്ക് ചാമ്പ്യൻ ഷിപ്പും നൽകി ആദരിക്കും . മത്സര വിജയികൾക്ക് മിഡ് ലാണ്ട്‌സ് റീജനിലെ യുക്മ അംഗ സംഘടന കളിനിന്നുമുള്ള നൂറു കണക്കിന് കായികതാരങ്ങൾ പങ്കെടുക്കുന്ന റീജണൽ കായികമേള യുടെ നടത്തിപ്പിനു വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായി .മേള ഒരു വൻ വിജയമാക്കുവാനുള്ള അവസാന മിനുക്കുപണി കളിലാണ് സംഘാടകർ . ഒൻപതു മുപ്പതിന് റജിസ്ട്രെഷൻ ആരംഭിക്കും.മത്സരാർഥികളെ വയസ് അടിസ്ഥാന മാക്കി ഏഴു വിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടാ യിരിക്കും. രജിസ്ട്രെഷന് ഓരോ വിഭാഗ ത്തിലും പ്രത്യേകം കവുണ്ടറുകൾ ഉണ്ടാകും. അസോസിയേഷൻ തലത്തില്ലോ വക്തി ഗതമായൊ റജിസ്ട്രെഷൻ ഫീസ്‌ നൾകാവുന്നതാണ് വടംവലി ഒഴികെ യുള്ള എല്ലാ ഇനങ്ങൾക്കും മുന്ന് പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌. വടംവലി മത്സരത്തിന് ഇരുപത്തഞ്ചു പൌണ്ട് ആണ് റജിസ്ട്രെഷൻ ഫീസ്‌.

പത്തു മുപ്പതിന് മത്സരങ്ങൾ ആരംഭിക്കും. അമ്പയർ മാരുടെ തീരുമാനം അന്തിമം മാണ്, എന്നാൽ പരാതികൾ പരിഹരിക്കാൻ ഒരു കമ്മിറ്റി ഉണ്ടാ യിരിക്കും അസോസിയേഷൻ തലത്തിൽ ഉള്ള പരാതികൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.എല്ലാ അസോസിയേഷനു കളും അവരവരുടെ പങ്കാളിത്തം റീജനൽ കമ്മിറ്റീയെ അറിയി ക്കേണ്ടതാണ്.

റിജിയനിലെ മുഴുവന്‍ കായിക പ്രേമികളും കായിക മേള പ്രയോജനപ്പെടുത്തണമെന്ന് യുക്മ റിജിയണൽ കമ്മിറ്റി അഭ്യര്‍ഥിച്ചു.കൂടുത്തൽ വിവരങ്ങൾക്ബന്ധപ്പെടുക- ,-ബെന്നി പോൾ 07868314250 .-നോബി ജോസ് 07838930256 – സോബിൻ ജോൺ 07858163817

കായികമേള നടക്കുന്ന വേദിയുടെ വിലാസം

Abbey Stadium Sports Centre
Birmingham Road,
Redditch,
Worcestershire.
B97 6EJ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more