1 GBP = 104.22
breaking news

‘റഫാലിന് ഉയർന്ന വില നൽകാൻ അജിത് ദോവൽ ഇടപെട്ടു’

‘റഫാലിന് ഉയർന്ന വില നൽകാൻ അജിത് ദോവൽ ഇടപെട്ടു’

റഫാൽ ഇടപാടിൽ എയർക്രാഫ്റ്റുകൾക്ക് വില വർദ്ധിപ്പിച്ചത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ഇടപെടൽ മൂലമാണെന്ന് കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാൻ. റഫാൽ വിമാനങ്ങൾക്ക് കൂടിയ വില നൽകാൻ ദോവൽ കേന്ദ്ര സർക്കാറിന് മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു എന്ന് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി പറഞ്ഞു.

കരാറിൽ വില നിർണ്ണയിക്കുന്നതിന് അധികാരമില്ലാത്ത‌ വ്യക്തിയാണ് അജിത് ദോവൽ. വില സംബന്ധമായ കാര്യങ്ങൾക്ക് പ്രത്യേകം കമ്മിറ്റി ഉണ്ടായിരുന്നിട്ടും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വിമാനങ്ങൾക്ക് 3.2 ബില്യൺ വരെ വില വർദ്ധിപ്പിച്ച് നൽകുകയായിരുന്നു എന്നാണ് ചൗഹാൻ പറഞ്ഞത്.

വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ‘ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡി’ന് കെെമാറാൻ ‘ദസോൾട്ട് ഏവിയേഷൻ’ മുൻ യു.പി.എ സർക്കാറുമായി ധാരണ ഉണ്ടാക്കിയിരുന്നതായി പൃഥ്വിരാജ് ചൗഹാൻ പൂനെയിൽ പറഞ്ഞു. കരാർ പ്രകാരം, 18 എയർക്രാഫറ്റുകൾ ദസോൾട്ടും, ബാക്കി 108 എയർക്രാഫ്റ്റുകൾ എച്ച്.എ.എല്ലും നിർമ്മിക്കുമെന്നായിരുന്നു കരാർ. ഇതിന്റെ വീഡിയോ തെളിവ് തങ്ങളുടെ കയ്യിലുണ്ട്. എന്നാൽ കേന്ദ്രത്തിൽ സർക്കാർ മാറ്റം ഉണ്ടായപ്പോൾ, ദസോൾട്ട് കരാറിൽ മാറ്റം വരുത്തി അവതരിപ്പിക്കുകയാണുണ്ടായതെന്ന് ചൗഹാൻ പറഞ്ഞു.

ഡിഫൻസ് അക്വിസേഷൻ കൗൺസിലിൽ മനോഹർ പരീക്കർ ഉൾപ്പടെയുള്ളവരുടെ ഇടപെടൽ മൂലം, വില വർദ്ധിപ്പിക്കാനുള്ള തീരുമാനം എതിർക്കപ്പെട്ടു. എന്നിട്ടും കാബിനറ്റ് കമ്മിറ്റി വില വർദ്ധനവ് അംഗീകരിക്കപ്പെടുകയായിരുന്നു എന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more