1 GBP = 104.17
breaking news

പുൽവാമ ഭീകരാക്രമണം: ഇന്ത്യ നൽകിയ തെളിവുകൾ പര്യാപ്​തമല്ലെന്ന്​ പാകിസ്​താൻ

പുൽവാമ ഭീകരാക്രമണം: ഇന്ത്യ നൽകിയ തെളിവുകൾ പര്യാപ്​തമല്ലെന്ന്​ പാകിസ്​താൻ

ഇസ്ലാമാബാദ്​: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട്​  ഇന്ത്യ നൽകിയ തെളിവുകൾ നിഷേധിച്ച്​ പാകിസ്​താൻ. പുൽവാമ ഭീകരാക്രമണത്തിലെ പാകിസ്​താൻെറ പങ്ക്​ തെളിയിക്കുന്നതിനായാണ്​ ഇന്ത്യ രേഖകൾ കൈമാറിയത്​. എന്നാൽ, നൽകിയ രേഖകൾ രാജ്യത്തെ സംഘടനകളുടെ പങ്ക്​​ തെളിയിക്കാൻ പര്യാപ്​തമല്ലെന്നും പുതിയ വിവരങ്ങൾ നൽകിയാൽ അന്വേഷണം നടത്തുമെന്നും പാകിസ്​താൻ അറിയിച്ചു.

ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈകമീഷണറായ അജയ്​ ബിസാരിയയെയാണ്​ പാകിസ്​താൻ ഇക്കാര്യം അറിയിച്ചത്​. ഫെബ്രുവരി 27നാണ്​ പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട രേഖകൾ പാകിസ്​താന്​ ഇന്ത്യ കൈമാറിയത്​. പാകിസ്​താനിൽ പ്രവർത്തിക്കുന്ന ജയ്​ശെ മുഹമ്മദിനും മസൂദ്​ അസ്​ഹറിനും ഭീകരാക്രമണത്തിൽ പങ്കുണ്ടെന്നത്​ തെളിയിക്കുന്ന രേഖകളാണ്​ ഇന്ത്യ കൈമാറിയത്​.

ചില ടെലിഫോൺ നമ്പറുകളും വാട്​സ്​ ആപ്​ ഐ.ഡികളുമാണ്​ ആക്രമണത്തിൽ പാക്​ പങ്ക്​ തെളിയിക്കാൻ ഇന്ത്യ കൈമാറിയതെന്ന്​ പാകിസ്​താനിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്​ ഡോൺ ദിനപത്രം റിപ്പോർട്ട്​ ചെയ്യുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more