1 GBP =
breaking news

ഓച്ചിറയില്‍ കാണാതായ അന്യസംസ്ഥാന പെണ്‍കുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

ഓച്ചിറയില്‍ കാണാതായ അന്യസംസ്ഥാന പെണ്‍കുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി

ഓച്ചിറയില്‍ കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടിയെയും മുഹമ്മദ് റോഷനെയും പിടികൂടിയത്. ഇവര്‍ വിവിധ ലോഡ്ജുകളിലെത്തി താമസിക്കുകയായിരുന്നു. തന്നെയാരും തട്ടിക്കൊണ്ടു പോയതല്ലെന്നും പെണ്‍കുട്ടി പറഞ്ഞു.

ഓച്ചിറ പള്ളിമുക്കിന് സമീപം ശില്‍പവില്‍പന നടത്തുന്ന രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികളുടെ മകളാണ് കാണാതായ പെണ്‍കുട്ടി. പ്രായപൂര്‍ത്തിയാവാത്ത തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിക്കും മുഹമ്മദ് റോഷനും വേണ്ടി രാജസ്ഥാനിലും മഹാരാഷ്ട്രയിലും പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more