1 GBP = 104.29
breaking news

മുനമ്പം കേസില്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

മുനമ്പം കേസില്‍ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി

മുനമ്പം ഹാര്‍ബര്‍ വഴി അനധികൃത കുടിയേറ്റം നടന്ന കേസില്‍ മനുഷ്യക്കടത്ത് വകുപ്പ് കൂടി ചുമത്തി. 8 പ്രതികൾക്കെതിരെയാണ് മനുഷ്യക്കടത്ത് വകുപ്പ് കൂടി ചേർത്ത് കേസെടുത്തത്.അന്വേഷണ സംഘം ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ഹൈക്കോടതിയിൽ നിന്നുണ്ടായ വിമർശനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മുനമ്പം ഹാര്‍ബര്‍ വഴി ആളുകൾ വിദേശത്തേക്ക് കടന്ന കേസില്‍ മനുഷ്യക്കടത്ത് വകുപ്പ് കൂടി പൊലീസ് ചുമത്തിയത് . പ്രധാന പ്രതി സെല്‍വന്‍ അടക്കമുള്ളവരെ ചെന്നൈ തിരുവള്ളൂരില്‍ നിന്ന തമിഴ് നാട് ക്യൂ ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തന്റെ മക്കളടക്കമുള്ളവര്‍ രാജ്യം വിട്ടതായും മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് നടത്തിയാണ് ബോട്ടില്‍ മുനമ്പത്ത് നിന്ന് ആളുകള്‍ കടന്നതെന്നും പ്രതിയായ സെല്‍വന് മൊഴി നൽകി. വിദേശത്തേക്ക്. കടത്താൻ ഏജന്റുമാർക്ക് പണം നൽകിയതായും പൊലീസിന് വിവരം ലഭിച്ചു. ഇത് കൂടി കണക്കിലെടുത്താണ് ഐ.പി.സി 370 വകുപ്പ് പ്രകാരം മനുഷ്യക്കടത്ത് കൂടി പ്രതികൾക്കെതിരെ ചുമത്തിയത്. മുനമ്പം മാല്യങ്കര ഹാര്‍ബറില്‍ നിന്നും രാജ്യം വിട്ടവര്‍ എവിടെയുണ്ടെന്നത് സംബന്ധിച്ച് ക്യത്യമായി സൂചനകളുള്ളതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ പ്രഥമദൃഷ്ട്യാ സംഭവം മനുഷ്യക്കടത്താണ്. രാജ്യം വിട്ടവരെ സംബന്ധിച്ച് ക്യത്യമായ വിവരമില്ലാത്തിടത്തോളം മനുഷ്യക്കടത്ത് വകുപ്പ് പ്രതികള്‍ക്കെതിരെ ചുമത്താത്തതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. രാജ്യസുരക്ഷയുമായി ബന്ധപ്പട്ട പ്രശ്നമല്ലേയെന്നും അതിനാല്‍ സംസ്ഥാന പൊലീസ് അന്വേഷിക്കാതെ കേന്ദ്ര ഏജന്‍സി ഇത് സംബന്ധിച്ച് അന്വേഷണം നടത്തണ്ടെയന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് മനുഷ്യക്കടത്ത് കൂടി ഉൾപ്പെടുത്തി പൊലീസ് ഇന്ന് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more