1 GBP = 104.30
breaking news

സഭാ തർക്കം; സർക്കാർ വിളിച്ച് ചേർത്ത മദ്ധ്യസ്ഥ ചർച്ച ഇന്ന്; ഓർത്തഡോക്സ് വിഭാഗം വിട്ടു നിൽക്കും

സഭാ തർക്കം; സർക്കാർ വിളിച്ച് ചേർത്ത മദ്ധ്യസ്ഥ ചർച്ച ഇന്ന്; ഓർത്തഡോക്സ് വിഭാഗം വിട്ടു നിൽക്കും

സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം വിട്ടുനില്‍ക്കും . ചര്‍ച്ചക്ക് എത്താന്‍ കഴിയില്ലെന്ന് സഭാ പ്രതിനിധികള്‍ മന്ത്രിസഭാ ഉപസമിതി അധ്യക്ഷനായ ഇ.പി ജയരാജനെ അറിയിച്ചു . മലങ്കര,യാക്കോബായ സഭകളുമായി സര്‍ക്കാര്‍ ഉച്ചക്ക് ശേഷം ചര്‍ച്ച നടത്തും . തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സഭാ തർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമം.

സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാട്. മധ്യസ്ഥ ചർച്ചയിൽ പങ്കെടുക്കാത്തതിന്റെ കാരണമായി അത് തന്നെയാണ് ഓർത്തഡോക്സ് വിഭാഗം ഉന്നയിക്കുന്നതും. എക്കാലത്തും തലവേദനയായ സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇരുസഭകളെയും പിണക്കാതെ എങ്ങനെ പ്രശ്‌നപരിഹാരമുണ്ടാക്കാം എന്നതാണ് വെല്ലുവിളി. സര്‍ക്കാരിന്റെ സമവായ ശ്രമങ്ങളുമായി സഹകരിക്കുമെന്നു യാക്കോബായ സഭ അറിയിച്ചിട്ടുണ്ട്. ഓർത്തഡോക്സ് വിഭാഗത്തിന് എത്താൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും തുടരുമെന്നും മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. ഇ.പി ജയരാജന്‍ അധ്യക്ഷനായ ഉപസമിതിയില്‍ ഇ.ചന്ദ്രശേഖരന്‍,കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more