1 GBP = 104.17
breaking news

കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍; മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

തിരുവനന്തപുരം കരമനയിലെ അനന്തുവിന്‍റെ കൊലപാതകത്തില്‍ അഞ്ച് പേര്‍ പിടിയിലായി. പ്രതികളെ കൊല നടന്ന കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരത്തെ മയക്കുമരുന്ന് സംഘങ്ങളെ ഒരു മാസത്തിനുള്ളില്‍ അമര്‍ച്ച ചെയ്യുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു.

കിരണ്‍ കൃഷ്ണന്‍ എന്ന ബാലു, മുഹമ്മദ് റോഷന്‍, അരുണ്‍ ബാബു, അഭിലാഷ്, റാം കാര്‍ത്തിക് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ കൈമനത്തെ കാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയതെങ്ങനെയെന്ന് പ്രതികള്‍ പൊലീസിനോട് വിശദീകരിച്ചു. അനന്തുവിന്‍റെ കണ്ണില്‍ സിഗരറ്റ് വെച്ച് കുത്തിയെന്ന് പ്രതികള്‍ പറഞ്ഞു. സിഗരറ്റ് പാക്കറ്റും പ്രതികള്‍ കാണിച്ചു കൊടുത്തു. ഇനി 8 പേരെ കൂടി കേസില്‍ പിടികൂടാനുണ്ട്. ഇവരെ ഉടന്‍ പിടികൂടുമെന്ന് ഫോര്‍ട്ട് എ.സി.പി പ്രതാപ ചന്ദ്രന്‍ നായര്‍ പറഞ്ഞു.

തിരുവനന്തപുരത്തെ മയക്കുമരുന്ന് സംഘങ്ങളുടെ വളര്‍ച്ച പൊലീസ് ഗൌരവമായി കാണുന്നുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഇവരെ അമര്‍ച്ച ചെയ്യാന്‍ ഇന്ന് മുതല്‍ പ്രത്യേക സംഘം നടപടി ആരംഭിച്ചതായി അദ്ദേഹം അറിയിച്ചു.അതേസമയം സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അനന്തുവിനെ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more