1 GBP = 104.29
breaking news

80 ശതമാനം ബോംബുകളും ലക്ഷ്യത്തിലെത്തിച്ചു; ബലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

80 ശതമാനം ബോംബുകളും ലക്ഷ്യത്തിലെത്തിച്ചു; ബലാകോട്ട് ആക്രമണത്തിന്റെ തെളിവുകള്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

ദില്ലി: ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. ബോംബുകള്‍ 80 ശതമാനവും ലക്ഷ്യസ്ഥാനത്ത് പതിച്ചതായി വ്യോമസേന സര്‍ക്കാരിന് സമര്‍പ്പിച്ച തെളിവുകളില്‍ വ്യക്തമാക്കുന്നുണ്ട്.

ബലാകോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ മദ്രസകള്‍ക്ക് യാതൊരുവിധ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്ന് വാര്‍ത്താ എജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലാനെറ്റ് ലാബ്‌സ് എന്ന സ്വകാര്യ കമ്പനി മാര്‍ച്ച് നാലിനെടുത്ത ഉപഗ്രഹ ചിത്രത്തിനെ അടിസ്ഥാനമാക്കിയായിരുന്നു റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്.

 

ഇതിനെ തുടര്‍ന്നാണ് മദ്രസ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കാണിക്കുന്ന തെളിവുകള്‍ വ്യോമസേന സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. സാറ്റലൈറ്റ്, റഡാര്‍ ചിത്രങ്ങള്‍ അടങ്ങുന്ന 12 പേജ് തെളിവുകളാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം, ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുന്നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത പ്രതികരണമാണ് ബിജെപി മന്ത്രിമാര്‍, നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഉണ്ടാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more