1 GBP = 104.26
breaking news

വയനാട്ടിലെ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട്ടിലെ പോലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു

വൈത്തിരി: വയനാട് വൈത്തിരിയില്‍ പൊലീസും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. വൈത്തിരിയില്‍ ദേശീയപാതക്കു സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിലാണ് വെടിവെപ്പ് നടന്നത്. സംഭവത്തിൽ മാവോയിസ്​റ്റ്​ സംഘത്തിൽപ്പെട്ട ഒരാൾ കൊല്ലപ്പെട്ടു​. മാവോയിസ്​റ്റ്​ നേതാവ്​ സി.പി ജലീലാണ്​ കൊല്ലപ്പെട്ടത്​. മലപ്പുറം പാണ്ടിക്കാട്​ സ്വദേശിയാണ്​ ഇയാൾ. ബുധനാഴ്​ച രാത്രി ഒമ്പതു മണിയോടെയാണ്​ മൂന്നംഗ മാവോവാദി സംഘം റിസോര്‍ട്ടിലെത്തിയത്​. പുലർച്ചെ നാലര വരെ ഏറ്റുമുട്ടൽ നീണ്ടു നിന്നു.

റിസോർട്ടിലെ ജീവനക്കാരെയും താമസക്കാരെയും സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ അറിയിച്ചതനുസരിച്ച്​ പൊലീസ്​ തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥല​െത്തത്തിയതിനു പിന്നാലെ റിസോര്‍ട്ടിനു മുന്നില്‍ ഇരുകൂട്ടരും തമ്മില്‍ വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. നിരവധി തവണ ഇരുകൂട്ടരും പരസ്​പരം വെടിയുതിർത്തു.

വെടിവെപ്പില്‍ രണ്ടു മാവോവാദികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ ഓടിരക്ഷപ്പെട്ടതായും അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ല. സംഘത്തിലെ ഒരാൾ പിടിയിലായതായും സൂചനയുണ്ട്​. മേഖലയിലേക്കു കൂടുതല്‍ പൊലീസ് എത്തിയിട്ടുണ്ട്.

സംഭവത്തെ തുടർന്ന്​ പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു​. വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം പൊലീസ്​ തടഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more