1 GBP = 104.21
breaking news

ബ്രിട്ടനെ പിടിച്ച്‌കുലുക്കി ഫ്രെയ കൊടുങ്കാറ്റ്; സൗത്ത് വെസ്റ്റ് പ്രദേശങ്ങളിൽ വീശിയടിച്ചത് മണിക്കൂറിൽ 90 മൈൽ വേഗതയിൽ

ബ്രിട്ടനെ പിടിച്ച്‌കുലുക്കി ഫ്രെയ കൊടുങ്കാറ്റ്; സൗത്ത് വെസ്റ്റ് പ്രദേശങ്ങളിൽ വീശിയടിച്ചത് മണിക്കൂറിൽ 90 മൈൽ വേഗതയിൽ

ബ്രിട്ടീഷ് തീരത്ത് ആശങ്ക വിതച്ച് ഫ്രെയ കൊടുങ്കാറ്റ് ഇന്നലെ രാത്രി വീശിയടിച്ചപ്പോള്‍ വെള്ളപ്പൊക്കവും, മഞ്ഞും. യുകെയുടെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലാണ് മണിക്കൂറില്‍ 90 മൈല്‍ വേഗതയില്‍ കാറ്റ് വീശിയടിച്ചത്. ജീവന് അപകടം വന്നേക്കാമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കിയിരിക്കുന്നത്. കോണ്‍വാളിലെ സ്റ്റീവന്‍ സ്‌റ്റോണ്‍സില്‍ 87 എംപിഎച്ച് വേഗതയിലാണ് കാറ്റടിച്ചത്. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നെത്തിയതോടെ മരങ്ങള്‍ കടപുഴകി വീഴാനും, വൈദ്യുതിബന്ധം തകരാറിലാകാനും, വെള്ളപ്പൊക്കം മൂലം നിരവധി റോഡുകള്‍ അടച്ചിടുകയും ചെയ്തു. നൂറുകണക്കിന് ഭവനങ്ങളിലെ വൈദ്യുതിബന്ധം നഷ്ടമായി. 

വെയില്‍സിലെ ബ്രൈറ്റണ്‍ ഫെറി ബ്രിഡ്ജില്‍ ജംഗ്ഷന്‍ 41, 42ന് ഇടയില്‍ കനത്ത വെള്ളപ്പൊക്കം രൂപപ്പെട്ടു. സ്‌കോട്ട്‌ലണ്ടില സൗത്ത് ഊയിസ്റ്റില്‍ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാണ് കാറ്റടിച്ചത്. തിങ്കളാഴ്ച രാവിലെ 6 മണി വരെയാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ച യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് നിലവിലുള്ളത്. ഇത് വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്തേണ്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ബാധകമാണ്. കാലാവസ്ഥ പൊടുന്നനെ കനത്തതോടെ ഹൈവേയില്‍ രണ്ടിടത്ത് അപകടം ഉണ്ടായതായി ഹൈവേ ഒഫീഷ്യലുകള്‍ വ്യക്തമാക്കി. സൗത്ത് വെയില്‍സ് ഹിര്‍വാനില്‍ എ465-ല്‍ പുഴ കരകവിഞ്ഞതിനെത്തുടര്‍ന്ന് അഞ്ച് മൈലോളം ഗതാഗതം തടസ്സപ്പെട്ടു.

അയര്‍ലണ്ടില്‍ മഞ്ഞുവീണ റോഡുകളുമായി പടപൊരുതി യാത്ര ചെയ്യാനായിരുന്നു ഡ്രൈവര്‍മാര്‍ക്ക് അവസരം കിട്ടിയത്. ഡബ്ലിന്‍ എന്‍7-ല്‍ മഞ്ഞുവീഴ്ച കനത്ത യാത്രാ തടസ്സങ്ങള്‍ സൃഷ്ടിച്ചു. കോണ്‍വാള്‍ & ഡിവോണില്‍ മരങ്ങള്‍ കടപുഴകി പവര്‍ ലൈനുകള്‍ വീണ് ഭാഗികമായി റോഡുകള്‍ തടസ്സപ്പെട്ടു. സ്‌കോട്ട്‌ലണ്ടില്‍ കനത്ത മഴയും ഇതോടൊപ്പം അകമ്പടിയായി. നോര്‍ത്ത് വെസ്റ്റ് ഹൈലാന്‍ഡ്‌സില്‍ 34 മില്ലിമീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. വെയില്‍സിലെ ദ്വീപുകളായ കംബ്രിയയില്‍ 22 മില്ലിമീറ്ററും, മോണയില്‍ 18 മില്ലിമീറ്ററും മഴ പെയ്തു. നേരം പുലരുന്നതോടെ കാലാവസ്ഥ കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് കരുതുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more