1 GBP =
breaking news

യുക്മ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു….ദേശീയ – റീജിയണൽ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു

യുക്മ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്; വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു….ദേശീയ – റീജിയണൽ തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു

സജീഷ് ടോം
(യുക്മ പി ആർ ഒ)

മാർച്ച് ഒൻപത് ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക് കടന്നു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചുകഴിഞ്ഞു.

മാർച്ച് രണ്ട്, മൂന്ന് തീയതികളാണ് റീജിയണൽ തിരഞ്ഞെടുപ്പുകൾക്ക് ദേശീയ കമ്മറ്റി നിർദ്ദേശിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട എല്ലാ റീജിയണുകളിലും മാർച്ച് രണ്ട് ശനിയാഴ്ച തന്നെ തെരഞ്ഞെടുപ്പ് നടക്കും. യുക്മ ദേശീയ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് എട്ട് റീജിയണുകൾ ദേശീയ തെരഞ്ഞെടുപ്പിനായി തയ്യാറെടുത്തു എത്തുന്നത്.

യുക്മ സ്ഥാപനത്തിന്റെ പത്താം വർഷം നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പെന്ന ഖ്യാതിയോടെ സംഘടിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പിൽ 2019, 2020 പ്രവർത്തന വർഷങ്ങളിലേക്കുള്ള സാരഥികളാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ഈസ്റ്റ് ആംഗ്ലിയ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, സൗത്ത് വെസ്റ്റ്, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോർക്ക് ഷയർ ആൻഡ് ഹംബർ, വെയിൽസ്‌, നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്ട്ലാൻഡ് എന്നീ റീജിയണുകളിൽ നിന്നുള്ള അംഗ അസോസിയേഷൻ പ്രതിനിധികളാണ് രാജ്യത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിച്ചു യുക്മ ദേശീയ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്.

2017 ലെ ദേശീയ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതിന് സമാനമായി തികച്ചും സുതാര്യമായ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു.

യുക്മ തെരഞ്ഞെടുപ്പ് 2019 ന്റെ വോട്ടേഴ്‌സ് ലിസ്റ്റ് യുക്മയുടെ ഔദ്യോഗീക ദേശീയ വെബ്സൈറ്റായ www.uukma.org ൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. യുക്മയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് എല്ലാ യുക്മ പ്രതിനിധികളോടും, അംഗ അസോസിയേഷൻ ഭാരവാഹികളോടും, റീജിയണൽ-നാഷണൽ പ്രവർത്തകരോടും യുക്മ ദേശീയ നിർവാഹക സമിതി അഭ്യർത്ഥിക്കുന്നു.

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more