1 GBP = 104.26
breaking news

ക്വട്ടേഷനല്ല, കൊന്നത് പീതാംബരനും മറ്റ് ആറുപേരും ചേർന്ന്; മൊഴി

ക്വട്ടേഷനല്ല, കൊന്നത് പീതാംബരനും മറ്റ് ആറുപേരും ചേർന്ന്; മൊഴി

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി.പി.എം ലോക്കൽ കമ്മറ്റിയംഗം പീതാംബരന് കൊലയില്‍ നേരിട്ട് പങ്കെന്ന് മൊഴി. പീതാംബരനാണ് കൃപേഷിനെ തലക്ക് വെട്ടിയതെന്നാണ് സൂചന.

അപമാനം സഹിക്കാനാകാത്തതിനാലാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത്. തനിക്കെതിരെ ആക്രമണമുണ്ടായിട്ടും പാര്‍ട്ടി അര്‍ഹമായ പരിഗണന നല്‍കിയില്ല. ഇക്കാരണത്താലാണ് സുഹൃത്തുക്കളുമായി ചേർന്ന് കൊല ആസൂത്രണം ചെയ്തതെന്നും പീതാംബരന്‍ മൊഴി നല്‍കി.

പീതാംബരനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11ന് കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കോടതിയിലാണ് പീതാംബരനെ ഹാജരാക്കുക. പീതാംബരന്റെ സുഹൃത്തുക്കളായ ആറു പേർ കൊലയിൽ പങ്കാളികളാണ്. അതേസമയം, കഞ്ചാവ് ലഹരിയിലാണ് അക്രമം നടത്തിയതെന്നാണ് കസ്റ്റഡിയിലുള്ള മറ്റുള്ളവരുടെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

നേരത്തെ മുന്നാട് കോളജിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് എ. പീതാംബരനും യൂത്ത് കോണ്‍ഗ്രസുകാരും തമ്മില്‍ പ്രശ്നങ്ങളുണ്ടാകുന്നത്. ഇതേത്തുടർന്നാണ്​ പീതാംബരനുനേരെ ആക്രമണമുണ്ടായത്​. ഇൗ സംഭവത്തിൽ വധശ്രമക്കേസ്​ അടക്കമുള്ള വകുപ്പുകളാണ്​ ശരത്​ അടക്കമുള്ളവർക്കെതിരെ ബേക്കല്‍ പൊലീസ്​ ചുമത്തിയിരുന്നത്​. അതിനു ശേഷം ശക്തമായ രൂപത്തിലുള്ള ആക്രമണ ഭീഷണിയാണ് ശരത്തിനും കൃപേഷിനും നേരെയുണ്ടായത്. ഇതുസംബന്ധിച്ച് ശരത്, ജാമ്യം കിട്ടിയ ശേഷം ബേക്കല്‍ പൊലീസ് സ്​റ്റേഷനില്‍ ഒപ്പിടാന്‍ പോകുന്ന സമയത്ത് പൊലീസിനോട് പരാതിപ്പെട്ടിരുന്നു.

രണ്ടുപേരെയും ചില്ലിട്ട്​ ഫ്രെയിം ചെയ്യുമെന്നായിരുന്നു​ സി.പി.എമ്മിന്​ കീഴിലുള്ള വാട്​സ്​ ആപ്​​ ഗ്രൂപ്പുകളിൽ ഭീഷണിയുണ്ടായത്​. പീതാംബരനെ ആക്രമിച്ച കേസിൽ പാർട്ടിക്കാർ നൽകിയ പരാതിയിൽ കൃപേഷി​​​െൻറ പേരുമുണ്ടായിരുന്നു. എന്നാൽ, സംഭവസമയം കൃപേഷ്​ സ്ഥലത്തില്ലാത്തതിനാൽ പൊലീസ് കേസിൽനിന്ന് ഒഴിവാക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more