1 GBP = 104.22
breaking news

‘ആക്രമിച്ചാൽ തിരിച്ചടിക്കും, ഇന്ത്യ വിവേകത്തോടെ പെരുമാറണം‘; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

‘ആക്രമിച്ചാൽ തിരിച്ചടിക്കും, ഇന്ത്യ വിവേകത്തോടെ പെരുമാറണം‘; മുന്നറിയിപ്പുമായി പാകിസ്ഥാന്‍

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാനല്ല. യാതൊരു തെളിവുമില്ലാതെ ഇന്ത്യ കുറ്റപ്പെടുത്തുകയാണ്. ഭീകരാക്രമണത്തിൽ അന്വേഷണവുമായി സഹകരിക്കും. ചര്‍ച്ചകളിലൂടെ വിവേകപൂര്‍ണമായി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ വിവേകത്തോടെ പെരുമാറണം. ജൂറിയും ജഡ്ജിയും സ്വയം ആകാൻ ഇന്ത്യ ശ്രമിക്കരുത്. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്‌ക്കുന്നത്. പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. വിശ്വസനീയമായ തെളിവു നല്‍കിയാല്‍ നടപടിയെടുക്കുമെന്നും പാക് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇന്ത്യയിൽ ഭീകരാക്രമണം നടത്തുന്നതിലൂടെ പാകിസ്ഥാന്​എന്തു ഗുണമാണ്​ലഭിക്കുന്നത്​. പാക് മണ്ണിൽ നിന്നുള്ള ആരും അക്രമം പടത്തരുതെന്നുള്ളത് സർക്കാരിന്റെ താൽപ്പര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്‌മീരിലെ അസ്വസ്ഥതകൾക്ക്​കാരണം പാകിസ്ഥാനല്ല. ഇവിടുത്തെ യുവാക്കൾ മരിച്ചു വീഴുന്നതിനെ തെല്ലും ഭയക്കുന്നില്ലെന്ന്​ഇന്ത്യ മനസിലാക്കണം. കശ്‌മീര്‍ വിഷയത്തിൽ അടിച്ചമർത്തലുകളും സൈനിക നടപടികളും ഒരു ഫലവുമുണ്ടാക്കില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more