1 GBP = 104.33
breaking news

ചൈന കടലിൽ യു.എസ്​ യുദ്ധക്കപ്പലുകൾ; പ്രകോപന ശ്രമമെന്ന്​ ചൈന

ചൈന കടലിൽ യു.എസ്​ യുദ്ധക്കപ്പലുകൾ; പ്രകോപന ശ്രമമെന്ന്​  ചൈന

ബെ​യ്​​ജി​ങ്​: ചൈ​ന ക​ട​ലി​ലെ ത​ർ​ക്ക ദ്വീ​പി​ന്​ സ​മീ​പം യു.​എ​സ്​ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന്​ ചൈ​ന പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ ത​ർ​ക്ക ദ്വീ​പാ​യ സ്​​പാ​ർ​ട്ട്​​ലി​ക്ക്​ സ​മീ​പ​മാ​ണ്​ യു.​എ​സ്.​എ​സ്​ സ്​​പ്രു​വ​ൻ​സ്, യു.​എ​സ്.​എ​സ്​ ​പ്രെ​ബ്​​ൾ ക​പ്പ​ലു​ക​ൾ എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ​മു​ദ്ര​ഭാ​ഗ​ത്ത്​ പ്ര​കോ​പ​ന​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ യു.​എ​സി​​െൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്ന്​ ചൈ​നീ​സ്​ വി​ദേ​ശ​കാ​ര്യ വ​ക്​​താ​വ്​ ഹു ​വി​ൻ​യി​ങ്​ പ​റ​ഞ്ഞു.

ദ​ക്ഷി​ണ ചൈ​ന സ​മു​ദ്ര​ത്തി​ലും അ​വി​ട​ത്തെ ദ്വീ​പു​ക​ളി​ലു​മെ​ല്ലാം ചൈ​ന അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​േ​മ്പാ​ൾ താ​യ്​​വാ​ൻ, ഫി​ലി​പ്പീ​ൻ​സ്, ബ്രു​ണെ, മ​ലേ​ഷ്യ, വി​യ​റ്റ്​​നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു. ​ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം യു.​എ​സ്​ ഇ​ട​ക്കി​ടെ യു​ദ്ധ​ക്ക​പ്പ​ലു​ക​ളും യു​ദ്ധ​വി​മാ​ന​ങ്ങ​ളും അ​യ​ച്ച്​ ചൈ​ന​യെ പ്ര​കോ​പി​പ്പി​ക്കാ​റു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more