1 GBP = 104.30
breaking news

അപകടത്തിൽപ്പെട്ട് സമുദ്രാടിത്തട്ടിൽ നിന്ന് കണ്ടെത്തിയ വിമാനത്തിൽ നിന്ന് ലഭിച്ചത് എമിലിയാനോ സാലെയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു

അപകടത്തിൽപ്പെട്ട് സമുദ്രാടിത്തട്ടിൽ നിന്ന് കണ്ടെത്തിയ വിമാനത്തിൽ നിന്ന് ലഭിച്ചത് എമിലിയാനോ സാലെയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു

ലണ്ടൻ: ഇക്കഴിഞ്ഞ ജനുവരി 21 നായിരുന്നു ഫുട്‍ബോൾ പ്രേമികളെ നിരാശരാക്കി പ്രമുഖ കാർഡിഫ് സിറ്റി താരം എമിലിയാനോ സാലെ സഞ്ചരിച്ചിരുന്ന ചെറു വിമാനം അപകടത്തിൽപ്പെട്ടത്. ഫ്രാൻസിൽ നിന്നും കാര്ഡിഫിലേക്ക് തിരിച്ച വിമാനം ഇംഗ്ലീഷ് ചാനലിന് മുകളിൽ വച്ചാണ് അപ്രത്യക്ഷമായത്. തുടർന്ന് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിശദമായ അന്വേഷണമാണ് നടത്തിയത്. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് വിമാനം സമുദ്രാടിത്തട്ടിൽ കണ്ടെത്തിയത്. തുടർന്ന് വിമാനത്തിനുള്ളിൽ ഒരു മൃതദേഹവും കണ്ടതായി ബുധനാഴ്ചയോടെ എ എ ഐ ബി അറിയിച്ചിരുന്നു.

ഇന്നലെ പോർട്ട്ലാൻഡ് പോർട്ടിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം രാത്രിയോടെയാണ് എച്ച് എം കോറോണർ ഫോർ ഡോർസെറ്റ് സാലെയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. എന്നാൽ വിമാനം പറത്തിയിരുന്ന ഡേവിഡ് ബോബ്സണിന്റെ മൃതദേഹം ഇതുവരെ കണ്ടെത്തിയിയിട്ടില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ചയോടെ സാലെയുടെ മൃതദേഹം വിമാനത്തിനുള്ളിൽ ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം ബുധനാഴ്ചയോടെയാണ് മൃതദേഹം പുറത്ത്റടുക്കാനായത്.

അപകടം നടക്കുന്ന സമയത്ത് വിമാനം പൊട്ടിച്ചിതറാൻ പോകുകയാണെന്ന് പറഞ്ഞു സാലെ സുഹൃത്തുക്കൾക്ക് വാട്ട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിരുന്നു. പിന്നീട് യാതൊരു വിവരങ്ങളും ലഭ്യമല്ലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more