1 GBP = 104.21
breaking news

സാല യാ​ത്ര ചെയ്​ത വിമാനത്തി​േൻറതെന്ന്​ കരുതുന്ന ഭാഗങ്ങൾ ഫ്രഞ്ച്​ തീരത്തടിഞ്ഞു

സാല യാ​ത്ര ചെയ്​ത വിമാനത്തി​േൻറതെന്ന്​ കരുതുന്ന ഭാഗങ്ങൾ ഫ്രഞ്ച്​ തീരത്തടിഞ്ഞു

ലണ്ടൻ: അർജൻറീന ഫുട്​ബാൾ താരം എമിലിയാനോ സാല യാ​ത്ര ചെയ്​ത വിമാനത്തി​േൻറതെന്ന്​ കരുതുന്ന ഭാഗങ്ങൾ ഫ്രഞ്ച്​ തീരത്തടിഞ്ഞു. വിമാന സീറ്റി​​​െൻറ ഭാഗങ്ങളാണ്​ കരക്കടിഞ്ഞത്​. ഇത്​ വിമാനം അവസാനം പറന്നതായി കരുതുന്ന പ്രദേശത്തി​​​െൻറ 20 മൈൽ അടുത്താണ്​.

വിമാനം തകർന്ന പ്രദേശത്തെക്കുറിച്ച്​ യു.കെ അന്വേഷണ സംഘത്തിന്​ കൂടുതൽ വ്യക്തത ലഭിച്ചതായും റിപ്പോർട്ടുണ്ട്​. എന്നാൽ, മോശം കാലാവസ്​ഥ ​െതരച്ചിലിന്​ തടസമാവുകയാണ്​.

സാല സഞ്ചരിച്ച വിമാനം ജനുവരി 21നാണ്​ കാണാതായത്​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബായ കാർഡിഫ്​ സിറ്റിക്കുവേണ്ടി കരാർ ഒപ്പിട്ടതിനു​ പിന്നാലെയാണ്​ അപകടം.  ഫ്രഞ്ച്​ ക്ലബായ നാൻറസിലാണ്​ സാല കളിച്ചിരുന്നത്​. സിംഗ്​ൾ ടർബൈൻ വിമാനത്തിലാണ്​ ഉത്തര ഫ്രാൻസിലെ നാൻറസിൽനിന്ന്​ കാർഡിഫിലേക്ക്​ പുറപ്പെട്ടത്​. ചാനൽ ദ്വീപിന്​ സമീപംവെച്ച്​ റഡാറിൽനിന്ന്​ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more