1 GBP = 104.30
breaking news

ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്‌റ്റെഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്‌റ്റെഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

ജോർജ്ജ് മാത്യു, പി ആർ ഓ

ബെർമിംഗ്ഹാം: ബെർമിംഗ്ഹാം സെന്റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സ്‌റ്റെഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിച്ചു. ശനിയാഴ്ച്ച വൈകിട്ട് കൊടിയേറ്റ്, സന്ധ്യാനമസ്കാരം, ആശിർവാദം എന്നിവ നടന്നു. ഞായറാഴ്ച്ച രാവിലെ പ്രഭാതനമസ്കാരം, വിശുദ്ധ കുർബ്ബാന, പ്രസംഗം, മധ്യസ്ഥപ്രാർത്ഥന, റാസ തുടർന്ന് നേര്ച്ച വിളമ്പ്, ലേലം, സ്നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയായിരുന്നു പ്രധാന ചടങ്ങുകൾ. പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. മാത്യൂസ് കുര്യാക്കോസ് കാർമ്മികത്വം വഹിച്ചു. സഹദായുടെ ത്യാഗവും സഹിഷ്ണുതാ മനോഭാവവും നമ്മുടെ ജീവിതവിജയത്തിന് അനിവാര്യമാണെന്ന് ഇടവക വികാരി കുർബ്ബാന മദ്ധ്യേയുള്ള പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

ചർച്ച് ബിൽഡിങ് ഫണ്ടിന്റെ ധനശേഖരണാർത്ഥം നടത്തിയ ലക്കി ഡിപ്പിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ബിജു വർഗ്ഗീസ് ( സട്ടൺ ആഷ്ഫീൽഡ്), സി എസ് സൈമൺ ( കിങ്‌സ്‌ലി), അൻസൽ തോമസ്‌ (ബിർമിംഗ്ഹാം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ കരസ്ഥമാക്കി. നറുക്കെടുപ്പിന് കോർഡിനേറ്റർമാരായ ഡെനിൻ തോമസ്, ബിജോയ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

മെയ് 25,26 തീയതികളിൽ മിൽട്ടൺ കെയ്ൻസിൽ വച്ച് നടക്കുന്ന യുകെ ഭദ്രാസന ഫാമിലി കോൺഫറൻസിനെ സംബന്ധിച്ച വിവരങ്ങൾ കൺവീനർ സുനിൽ ജോർജ്ജ് വിശദീകരിച്ചു. ഭദ്രാസന കലണ്ടർ ഇടവക വികാരി വിതരണം ചെയ്തു. ഇടവക ട്രസ്റ്റി രാജൻ തോമസ്, സെക്രട്ടറി ജെയ്‌സൺ തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ആദ്ധ്യാത്മിക സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more