1 GBP = 104.33
breaking news

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ വാദം കേള്‍ക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടണമെന്നും ആവശ്യപ്പെട്ടു ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

വാദം നീട്ടുകയാണെങ്കില്‍ അടുത്ത മാസം 12 നു ശേഷമേ ലിസ്റ്റ് ചെയ്യാവൂ എന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടും.ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരേന്‍ പി റാവലുമാണ് കോടതിയില്‍ ഹാജരാവുന്നത്.

 

നടിയെ ആക്രിമിച്ച കേസില്‍ പ്രധാന തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹര്‍ജി. എന്നാല്‍, ദിലീപിന് കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും അങ്ങനെ വന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ സ്വകാര്യത, ആത്മാഭിമാനം, സൈ്വര ജീവിതം എന്നിവയെ അത് ബാധിക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more