1 GBP = 104.26
breaking news

യു.എസ്​ ഭരണസ്​തംഭനം: ഒത്തുതീർപ്പ്​ തള്ളിയ പ്രതിപക്ഷത്തെ വിമർശിച്ച്​ ട്രംപ്​

യു.എസ്​ ഭരണസ്​തംഭനം: ഒത്തുതീർപ്പ്​ തള്ളിയ പ്രതിപക്ഷത്തെ വിമർശിച്ച്​ ട്രംപ്​

വാഷിങ്​ടൺ: യു.എസ്​ ഭരണസ്​തംഭനം ഒഴിവാക്കാനുള്ള നിർദേശത്തെ എതിർത്ത ഡെമോക്രാറ്റുക​െള രൂക്ഷമായി വിമർശിച്ച്​ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. ട്വിറ്ററിലൂടെയാണ്​ ട്രംപ്​ വിമർശനമുയർത്തിയത്​. ത​​െൻറ നിർദേശങ്ങൾ അവതരിപ്പിക്കാൻ എഴുന്നേൽക്കുന്നതിന്​ മുമ്പ്​ തന്നെ  ജ​ന​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​ർ നാ​ൻ​സി പെ​ലോ​സിയും ഡെമോക്രാറ്റുകളും അവ തള്ളിക്കളഞ്ഞു. രാജ്യത്ത്​ കുറ്റകൃത്യങ്ങളും മയക്കുമരുന്ന്​ ഉപയോഗവും വർധിച്ചു വരുന്നത്​ പ്രതിപക്ഷം കാണുന്നില്ല. അവരുടെ മുന്നിൽ 2020ലെ തെരഞ്ഞെടുപ്പ്​ മാത്രമേയുള്ളൂ. അതിൽ അവർ വിജയിക്കാൻ പോകുന്നില്ല. – എന്നായിരുന്നു ട്വീറ്റ്​.

ട്രംപി​​െൻറ വാഗ്​ദാനം കുടി​േയറ്റക്കാർക്ക്​ നൽകുന്ന പൊതുമാപ്പായി കണക്കാക്കുമെന്ന്​ ഭയക്കുന്ന തീവ്രവലതുപക്ഷത്തെ അഭിസംബാധന ചെയ്യുന്ന മറ്റൊരു ട്വീറ്റും പിറകെ വന്നു​. കുടിയേറ്റക്കാർക്ക്​ നൽകിയ വാഗ്​ദാനം മാപ്പല്ല. വർക്ക്​ വിസ മൂന്ന്​ വർഷത്തേക്ക്​ നീട്ടി നൽകുമെന്ന്​ മാത്രമാണ്​ വാഗ്​ദാനം ചെയ്​തത്​ എന്നും ട്രംപ്​ പറഞ്ഞു​.

യു.​എ​സ്-​മെ​ക്‌​സി​ക്ക​ന്‍  അ​തി​ര്‍ത്തി​യി​ല്‍ മ​തി​ല്‍ നി​ർ​മി​ക്കു​ന്ന​തി​നു​ പ​ക​രം കു​ടി​യേ​റ്റ​ക്കാ​ർ​ക്ക്​ ചി​ല ഇ​ള​വു​ക​ൾ ന​ൽ​കാമെ​ന്നായിരുന്നു ട്രംപി​​െൻറ വാഗ്​ദാനം. ഡ്രീ​മേ​ഴ്​​സ്​ എ​ന്ന​റി​യ​പ്പെ​ടു​ന്ന വ​ള​രെ ചെ​റു​പ്പ​ത്തി​ലേ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ യു.​എ​സി​ലെ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​രെ മൂ​ന്നു വ​ർ​ഷം​കൂ​ടി യു.​എ​സി​ൽ താ​മ​സി​ക്കാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്നും പ​ക​രം മെ​ക്​​സി​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ മ​തി​ൽ പ​ണി​യാ​ൻ ഫ​ണ്ട്​ അ​നു​വ​ദി​ക്ക​ണ​മെ​ന്നുമായിരുന്നു ട്രം​പി​​െൻറ​ ആ​വ​ശ്യ​ം.

മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ 570 കോ​ടി ​േഡാ​ള​റാ​ണ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടത്​.  മ​തി​ൽ  നി​ർ​മി​ക്കാ​ന്‍ അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ രാ​ജ്യ​ത്തെ ഭാ​ഗി​ക ഭ​ര​ണ​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്നാ​ണ്​ ട്രം​പ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ർ​ദേ​ശം. ഏ​ഴു ല​ക്ഷ​ത്തോ​ളം അ​ന​ധി​കൃ​ത  കു​ടി​യേ​റ്റ​ക്കാ​രാ​ണ് യു.​എ​സി​ലു​ള്ള​ത്.  ഇ​വ​ര്‍ക്ക് പൗ​ര​ത്വ​മി​ല്ലെ​ങ്കി​ലും യു.​എ​സി​ല്‍  ജോ​ലി ചെ​യ്യാ​മെ​ന്നും നാ​ടു ക​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് വ്യ​വ​സ്ഥ. ഇ​ത് മൂ​ന്നു വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​മെ​ന്ന​താ​ണ് പു​തി​യ വ്യ​വ​സ്ഥ. യു​ദ്ധ​ക്കെ​ടു​തി​ക​ള്‍കൊ​ണ്ട് നാ​ടു​വി​ട്ട് വ​രു​ന്ന​വ​ര്‍ക്ക് മൂ​ന്നു വ​ര്‍ഷ​ത്തേ​ക്ക് വി​സ നീ​ട്ടി ന​ല്‍കാ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

എ​ന്നാ​ൽ, ട്രം​പി​​​െൻറ നി​ർ​ദേ​ശ​ങ്ങ​ൾ ​െഡ​മോ​ക്രാ​റ്റി​ക്​ നേ​താ​വും ജ​ന​പ്ര​തി​നി​ധി സ​ഭ സ്​​പീ​ക്ക​റു​മാ​യ നാ​ൻ​സി പെ​ലോ​സി ത​ള്ളി. നാ​ലാ​ഴ്​​ച​യാ​യി യു.​എ​സി​ൽ ഭ​ര​ണ​സ്​​തം​ഭ​നം തു​ട​രു​ക​യാ​ണ്. എ​ട്ടു ല​ക്ഷ​ത്തോ​ളം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ്​ അ​ത്​ ബാ​ധി​ച്ച​ത്. രാ​ജ്യ​ത്തി​​​െൻറ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും നീ​ണ്ട ഭ​ര​ണ​പ്ര​തി​സ​ന്ധി​യാ​ണി​പ്പോ​ഴ​ത്തേ​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more