1 GBP = 104.30
breaking news

യുക്മ ഫാമിലി ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാഞ്ചസ്റ്റർ ഫോറം സെന്റർ കാത്തിരിക്കുന്നത് അവിസ്മരണീയ ആഘോഷങ്ങൾക്ക്…മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും….

യുക്മ ഫാമിലി ഫെസ്റ്റിന് ഇന്ന് തിരി തെളിയും; മാഞ്ചസ്റ്റർ ഫോറം സെന്റർ കാത്തിരിക്കുന്നത് അവിസ്മരണീയ ആഘോഷങ്ങൾക്ക്…മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും….

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ വിഥിൻഷോയിലെ ഫോറം സെൻററിൽ മലയാളികൾ ഇതുവരെ സംഘടിപ്പിച്ചതിൽ ഏറ്റവും  വലിയ പരിപാടിയായി മാറുന്ന യുക്മ ഫാമിലി ഫെസ്റ്റിന് ഇന്ന് തിരി തെളിയും. രാവിലെ 11ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡൻറ് ശ്രീ.മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. യുക്മ ഫെസ്റ്റ് ജനറൽ കൺവീനററും യുക്മ ട്രഷററുമായ അലക്സ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കും. യുക്മ സെക്രട്ടറി ശ്രീ.റോജിമോൻ വറുഗീസ് സ്വാഗതം ആശംസിക്കും. യുക്മ നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ.ഷീജോ വർഗ്ഗീസ് നന്ദി പ്രകാശിപ്പിക്കും. യുക്മയുടെ ദേശീയ, റീജിയണൽ ഭാരവാഹികൾ യുക്മ ഫെസ്റ്റിന് നേതൃത്വം നൽകും.

തുടർന്ന് അനുഗ്രഹീത കലാകാരി സ്റ്റെഫി സ്രാമ്പിക്കലും സംഘവും അവതരിപ്പിക്കുന്ന വെൽക്കം ഡാൻസോടുകൂടി കലയുടെ ഒരു ദിവസത്തിന് തുടക്കമാകും. എം.എം.സി.എ വനിതകൾ അവതരിപ്പിക്കുന്ന തിരുവാതിര തുടങ്ങി രാത്രി പത്ത് വരെ ഇടവേളകളില്ലാതെ നീളുന്ന കലയുടെ ഒരു ദിവസം ആരംഭിക്കുകയായി.

ട്രാഫോർഡ് നാടക സമിതിയുടെ സിഗററ്റ് കൂട് നാടകം, മാർവിൻ ബിനോയുടെ മാജിക്, രെഞ്ജു ജോർജിന്റെ കീബോർഡിലെ മാസ്മരിക പ്രകടനം, അശോക് ഗോവിന്ദിന്റെ കോമഡി തുടങ്ങി പാട്ടും നൃത്തവുമായി മാഞ്ചസ്റ്ററിനെ രസിപ്പിക്കുന്ന, തൃസിപ്പിക്കുന്ന, സന്തോഷത്തിലാറാടിപ്പിക്കു ഒരു ദിവസമായിരിക്കുമെന്നതിൽ സംശയമില്ല.

പ്രവേശനം തികച്ചും സൗജന്യമായ ഈ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി യുക്മ ഫെസ്റ്റ് ജനറൽ കൺവീനർ അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ് ഷീജോ വർഗ്ഗീസ് എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more