1 GBP = 104.13
breaking news

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍; ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചു

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം നാളെ തൈക്കാട് ശാന്തികവാടത്തില്‍; ഭൗതിക ശരീരം തിരുവനന്തപുരത്തെത്തിച്ചു

ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. ഭൗതിക ശരീരം ചെന്നൈയില്‍ നിന്നും തിരുവനന്തപുരത്തെത്തിച്ചു. പണ്ഡിത് കോളനിയിലെ സ്വവസതിയിലുള്ള ശരീരം നാളെ രാവിലെ 10 മണി മുതല്‍ കെഎസ്എഫ്ഡിസി കലാഭവന്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കലാമൂല്യവും പ്രേക്ഷക ശ്രദ്ധയും നേടിയ ഒരു പിടി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചാണ് ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്‍ വിടവാങ്ങുന്നത്.

പരമ്പരാഗത സിനിമാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ലെനിന്‍ രാജേന്ദ്രന്‍ മലയാള സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. മലയാള സിനിമയില്‍ അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത രീതികളെ തിരുത്തി കുറിച്ചു കൊണ്ടായിരുന്നു 1981ല്‍ ലെനിന്‍ രാജേന്ദ്രന്‍ എന്ന സംവിധായകന്റെ കടന്നു വരവ്. പിഎ ബക്കറിന്റെ സഹസംവിധായകനായ ലെനിന്‍ വേനല്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. 1982ല്‍ സംവിധാനം ചെയ്ത ചില്ല് ലെനിന്‍ രാജേന്ദ്രന് സംവിധായകന്‍ എന്ന നിലയില്‍ മലയാള സിനിമയില്‍ ഇടവും ഇരിപ്പിടവും നേടിക്കൊടുത്തു.

 

തൊട്ടടുത്ത വര്‍ഷം പുറത്തിറക്കിയ പ്രേംനസീറിനെ കാണ്‍മാനില്ല എന്ന സിനിമയും ശ്രദ്ധേയമായി. 1985 ല്‍ പുറത്തു വന്ന മീന മാസത്തിലെ സൂര്യന്‍ ലെനിന്‍ രാജേന്ദ്രന്റെ ഇടത് ആഭിമുഖ്യം വെളിപ്പെടുത്തുന്ന സിനിമ കൂടിയായി. ചരിത്രത്തെ പുനരവതരിപ്പിച്ച സ്വാതി തിരുനാള്‍ പ്രേക്ഷക ശ്രദ്ധയും സര്‍ക്കാര്‍ അംഗീകാരവും പിടിച്ചുപറ്റി. എം.മുകന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിനെ സെല്ലുലോയ്ഡിലൂടെ അവതരിപ്പിച്ച് വീണ്ടും സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയുടെ ചലച്ചിത്രാവിഷ്‌കാരം ഒരിക്കല്‍ കൂടി ലെനിന്‍ രാജേന്ദ്രന് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നല്‍കി.

2010 ല്‍ മകരമഞ്ഞ് എന്ന സിനിമയ്ക്കൂ ശേഷം ദീര്‍ഘകാലത്തിനു ശേഷം ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം 2016ല്‍ ഇടവപ്പാതി എന്ന സിനിമ സംവിധാനം ചെയ്തു. വിദ്യാര്‍ത്ഥി കാലം മുതല്‍ എസ്.എഫ്.ഐ ആഭിമുഖ്യം പുലര്‍ത്തിയ ലെനിന്‍ രാജേന്ദ്രന്‍ എല്ലാക്കാലത്തും ഇടതു സ ഹാ യാത്രികനായിരുന്നു. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്ത് കെ.ആര്‍.നാരായണനെതിരെ ഇടതു സ്വതന്ത്രനായി മത്സരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more