1 GBP = 104.30
breaking news

ഗിൽഫോർഡ് മലയാളികൾ തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടത്തിയ കരോൾ ആഘോഷം വർണ്ണാഭമായി

ഗിൽഫോർഡ് മലയാളികൾ തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി നടത്തിയ കരോൾ ആഘോഷം വർണ്ണാഭമായി

ജോയൽ ചെറുപ്ലാക്കിൽ

ഗിൽഫോർഡ് : തിരുപ്പിറവിയുടെ സ്നേഹ സന്ദേശവുമായി ഗിൽഫോർഡ് ഹോളിഫാമിലി പ്രയർ ഗ്രൂപ്പും അയൽക്കൂട്ടം കൂട്ടായ്മയും ചേർന്ന് സംയുക്തമായി നടത്തിയ കരോൾ സർവീസ് വർണ്ണാഭമായി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കരോൾ ഗാനങ്ങൾ ആലപിച്ച് സജീവമായി പങ്കെടുത്ത കുടുംബാഗങ്ങളോടൊപ്പം ആടിയും പാടിയും അനുഗ്രഹാശംസകളുമായി എത്തിയ സാന്റായെ ആഹ്ലാദത്തോടെയാണ് എല്ലാ കുടുംബങ്ങളും എതിരേറ്റത് .

പരമ്പരാഗത രീതിയിലുള്ള പുൽക്കൂടുകളും വർണ്ണാലങ്കാരങ്ങൾ നിറഞ്ഞ വിസ്മയകരമായ ക്രിസ്മസ് ട്രീകളും എല്ലാ ഭവനങ്ങളിലും ഒരുക്കി മാതാപിതാക്കളോടൊപ്പം കുട്ടികളും ഏറെ വിശ്വാസത്തോടെയാണ് കരോൾ സംഘത്തെ സ്വീകരിച്ചത് . സാന്റാ എല്ലാ ഭവനങ്ങളിലെയും കുട്ടികൾക്ക് മിഠായിയും വിതരണം ചെയ്തു. സി. എ. ജോസഫ് , ജോജി ജോസഫ് , ആന്റണി അബ്രാഹം, ബിനോദ് ജോസഫ് , ഫാൻസി നിക്സൺ , മോളി ക്‌ളീറ്റസ്, ജൂലി പോൾ, ജിഷ ബോബി, മാഗ്ഗി പാസ്‌ക്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരുപ്പിറവിയുടെ സ്നേഹ സന്ദേശം നൽകുന്ന ഹൃദ്യമായ ഗാനങ്ങളും ആലപിച്ചു നടത്തിയ കരോൾ ആഘോഷം പുതു തലമുറയ്ക്കും നവ്യാനുഭവം പ്രദാനം ചെയ്ത് എല്ലാ കുടുംബങ്ങൾക്കും മാതൃകയായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more