1 GBP = 104.22
breaking news

പ്രസാദത്തിൽ കലർത്തിയത് കീടനാശിനിയെന്ന് സംശയം: രണ്ട് പേർ പിടിയിൽ,മരണം 12

പ്രസാദത്തിൽ കലർത്തിയത് കീടനാശിനിയെന്ന് സംശയം: രണ്ട് പേർ പിടിയിൽ,മരണം 12

ബംഗളൂരു: കർണാടകയിലെ ചാമരാജ നഗറിലെ ക്ഷേത്രത്തിൽ വിതരണം ചെയ്‌ത പ്രസാദത്തിൽ കീടനാശിനി കലർത്തിയെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. സമീപത്തെ മറ്റൊരു ക്ഷേത്രവുമായി നിലനിന്ന തർക്കമാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പിടിയിലായവർ മൊഴി നൽകിയതായി വിവരമുണ്ട്. എന്നാൽ പിടിയിലായവരുടെ പേര് വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല. അതേസമയം, പ്രസാദം കഴിച്ച് മരിച്ചവരുടെ എണ്ണം 12ആയി. ചാമരാജ നഗറിലെയും മൈസൂരുവിലെയും ആശുപത്രിയിൽ പ്രവേശിച്ച 80 ഓളം പേരിൽ എട്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്.

ഹനൂർ താലൂക്കിലെ സുൽവാടി ഗിച്ചുകുട്ടി മാരമ്മ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം.ക്ഷേത്രത്തിലെ തറക്കല്ലിടൽ ചടങ്ങിനിടെ വിതരണം ചെയ്ത പ്രസാദത്തിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നിട്ടും അത് വകവയ്ക്കാതെ ഭക്തരിൽ ചിലർ ഇത് കഴിച്ചു. അല്പസമയത്തിനകം ഇവർക്ക് ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് ആദ്യ ഘട്ടത്തിൽ സംശയമുണ്ടായിരുന്നെങ്കിലും ഡോക്‌ടർ ഇക്കാര്യം തള്ളിക്കളഞ്ഞു. മരിച്ചവരുടെ ശരീരത്തിൽ കീടനാശിനിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഇക്കാര്യം സ്ഥിരീകരിക്കാൻ പ്രസാദം ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. പരിശോധനകൾക്ക് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെങ്കിലും അവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്ന അദ്ദേഹം പൊതുപരിപാടികൾ മുഴുവൻ റദ്ദാക്കി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more