1 GBP = 104.33
breaking news

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഞായാറാഴ്ച; പരിശുദ്ധാല്മ   കൃപാവർഷങ്ങൾക്കായി ഹാരോ ഒരുങ്ങി.

സേവ്യർഖാൻ അച്ചൻ നയിക്കുന്ന ലണ്ടൻ റീജണൽ ബൈബിൾ കൺവെൻഷൻ ഞായാറാഴ്ച; പരിശുദ്ധാല്മ   കൃപാവർഷങ്ങൾക്കായി ഹാരോ ഒരുങ്ങി.

അപ്പച്ചൻ കണ്ണഞ്ചിറ

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആദരണീയനായ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് തന്റെ ദൈവീക കർമ്മ പാതയിലെ ദൗത്യമായി ഏറ്റെടുത്തിട്ടുള്ള ‘അജപാലനത്തോടൊപ്പം സുവിശേഷവൽക്കരണം’ എന്ന ദൈവീക പദ്ധതിയുടെ രണ്ടാം ഘട്ട രൂപതാ അഭിഷേകാഗ്നി കൺവെൻഷൻ ലണ്ടൻ കൺവെൻഷനോടെ ഞായറാഴ്ച സമാപിക്കും.
പരിശുദ്ധാല്മ ശുശ്രുഷകളിലെ കാലഘട്ടത്തിലെ ശക്തനായ ധ്യാന ഗുരുവും, തിരുവചനങ്ങളെ അനുഗ്രഹവും,രോഗ ശാന്തിയും അഭിഷേകവുമായി ധ്യാന വേദികളിലേക്ക് ദൈവീക ശക്തിധാരയായി പകരുവാൻ കഴിയുന്ന ശുശ്രുഷകനുമായ സേവ്യർഖാൻ വട്ടായിൽ അച്ചൻ ആണ് ലണ്ടൻ റീജണൽ  ബൈബിൾ കൺവെൻഷൻ നയിക്കുന്നത്.
കുട്ടികൾക്കായുള്ള ആല്മീയ ശുശ്രുഷ സെഹിയോൻ യു കെ യുടെ ഡയറക്ടറും, പ്രമുഖ ധ്യാന ഗുരുവുമായ ഫാ.സോജി ഓലിക്കലും ടീമും ആണ് നയിക്കുക. രണ്ടു ഗ്രൂപ്പുകളായി അഞ്ചു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്കായാണ് ശുശ്രുഷകൾ ക്രമീകരിക്കുന്നത്. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കും.
ഹാരോ ലെഷർ സെന്ററിൽ വെച്ച് നവംബർ 4 നു ഞായറാഴ്ച രാവിലെ ഒമ്പതു മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന അഭിഷേകാഗ്നി കൺവെൻഷൻ വൈകുന്നേരം അഞ്ചു മണിയോടെ സമാപിക്കും. വെസ്റ്റ്മിൻസ്റ്റർ, ബ്രെന്റ് വുഡ്, സൗത്താർക്ക് എന്നീ ചാപ്ലൈൻസികളുടെ പരിധിയിലുള്ള സീറോ മലബാർ കുർബ്ബാന കേന്ദ്രങ്ങളിലെ മുഴുവൻ അംഗങ്ങളും, ഇതര റീജണൽ കൺവെൻഷനുകളിൽ പങ്കുചേരുവാൻ സാധിക്കാതെ പോയ വിശ്വാസികളും അടക്കം അയ്യായിരത്തിൽപരം ആളുകൾ ഈ ലണ്ടൻ തിരുവചന ശുശ്രുഷയിൽ പങ്കു ചേരും.
നിരവധിയായ പരിശുദ്ധാല്മ കൃപകളും, അനുഗ്രഹങ്ങളും ആവോളം വർഷിക്കപ്പെടുവാൻ അതിശക്തമായ ശുശ്രുഷകൾക്കും, ദൈവീക സാന്നിദ്ധ്യം അനുഭവമാകുന്നതിനും ആയി റീജണിലെ എല്ലാ കുടുംബങ്ങളിലും, പാരീഷുകളിലും, പ്രാർത്ഥാനാ ഗ്രൂപ്പുകളിലുമായി മാദ്ധ്യസ്ഥ പ്രാർത്ഥനകളും, ജപമാലകളും, ഉപവാസങ്ങളുമായി സഭാ മക്കൾ പ്രാർത്ഥനാ യജ്ഞത്തിലാണ്.
ബസ്സുകളിൽ വരുന്നവർക്ക് H9, H10 ബസ്സുകൾ പിടിച്ചാൽ ലെഷർ സെന്ററിന്റെ മുന്നിൽ വന്നിറങ്ങാവുന്നതാണ്. ട്രെയിൻ മാർഗ്ഗം ഹാരോയിലോ വീൽസ്റ്റോൺ സ്റ്റേഷനുകളിലോ വന്നിറങ്ങുന്നവർ ഇതോടൊപ്പം കൊടുത്തിരിക്കുന്ന റൂട്ട് മാപ്പ്‌ പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.  ട്രെയിൻ ഗതാഗതം മുൻക്കൂട്ടിത്തന്നെ
ഉറപ്പിക്കേണ്ടതാണ് .
വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ ലെഷർ സെന്ററിലും, സമീപത്തുമായി പേ പാർക്കിങ്  സൗകര്യങ്ങളാണുള്ളത്.
ഉപവാസ ശുശ്രുഷയായി ക്രമീകരിച്ചിരിക്കുന്നതിനാൽ  ആവശ്യം ഉള്ളവർ ഭക്ഷണം കയ്യിൽ കരുത്തേണ്ടതാണ്.

പരിശുദ്ധാല്മ കൃപാശക്തിയും അനുഗ്രഹങ്ങളും പ്രാപിക്കുവാനായി  നവംബർ 4 നു ഞായറാഴ്ച നടക്കുന്ന ലണ്ടൻ കൺവെൻഷനിലേക്കു ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി വികാരി ജനറാൾ ഫാ.തോമസ് പാറയടി, കൺവീനർ ഫാ.ജോസ് അന്ത്യാംകുളം,  ഫാ.സെബാസ്റ്റിയൻ ചാമക്കാലായിൽ, കൺവീനർ ഫാ.ജോസ് അന്ത്യാംകുളം, ഫാ.ഹാൻസ് പുതിയകുളങ്ങര എന്നിവരും, കൺവെൻഷൻ സംഘാടക സമിതിയും അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്.
 
ഷാജി വാട്‌ഫോർഡ്‌ : 07737702264;
തോമസ് ആന്റണി: 07903867625
ജോമോൻ ഹെയർഫീൽഡ്:07804691069
 
Harrow Leisure Centre, Christchurch Avenue,

Harrow, HA3 5BD  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more