1 GBP = 104.30
breaking news

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കില്ലെന്ന് കെ.സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് നല്‍കിയ ഹരജി പിന്‍വലിക്കില്ലെന്ന് കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ അറിയിച്ചു. പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മരിച്ചതായി കോടതി റെക്കോര്‍ഡ് ചെയ്തു. ഇത് ഗസ്റ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എം.എല്‍.എക്ക് വേണ്ടി ആരെങ്കിലും കേസില്‍ കക്ഷി ചേരുന്നുണ്ടോയെന്നും ഗസറ്റില്‍ പ്രസിദ്ധീകരിക്കണം. ഹരജി പരിഗണിക്കുന്നത് ഡിസംബര്‍ മൂന്നിലേക്ക് മാറ്റി.

കേസ് തുടരുന്നത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്നാണ് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കേസില്‍ നിന്നും പിന്മാറില്ലെന്ന് സുരേന്ദ്രന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ നിലപാട് തന്നെയാണ് കോടതിയിലും ആവര്‍ത്തിച്ചത്. മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിന്‍റെ വിജയം കള്ളവോട്ട് മൂലമാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹരജി. 89 വോട്ടിനാണ് അബ്ദുള്‍ റസാഖ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ 259 പേര്‍ കള്ളവോട്ടു ചെയ്തു എന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഹൈക്കോടതിയിലെ കേസില്‍ തീര്‍പ്പാക്കാതെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നിലപാട്‍.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more