1 GBP = 104.13
breaking news

‘വിശ്വാസത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പം; കോടതി വിധി നിരാശാജനകം’; മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

‘വിശ്വാസത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പം; കോടതി വിധി നിരാശാജനകം’;  മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിധിക്കെതിരായ പ്രതിഷേധം രണ്ടാം വിമോചനസമരമെന്ന നിലപാട് തിരുത്തിയാണ് വെള്ളാപ്പള്ളി ഇന്നു രംഗത്ത് എത്തിയത്.
സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ട ബാധ്യത എസ്എന്‍ഡിപിക്ക് ഇല്ല. സുപ്രീം കോടതി വിധി നിരാശാജനകമാണ്. വിധി സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണ്. വിധി മറികടക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

യോഗം പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആചാരസംരക്ഷണത്തിന് രാഷ്ട്രീയപാര്‍ട്ടിക്കൊപ്പം വിശ്വാസികള്‍ നില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അദേഹം പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന സമരം നാഥനില്ലാത്തതാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപി ഭക്തര്‍ക്കൊപ്പമാണെന്നും സര്‍ക്കാരിനൊപ്പമല്ല.

എന്ത് വിധി വന്നാലും ഈഴവ സമുദായത്തില്‍പ്പെട്ട സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല, അതുകൊണ്ട് തന്നെ ഈ വിധി അപ്രസക്തമാണ്. എല്ലാ ഹിന്ദുസംഘടനകളുമായി കൂടിയാലോചിച്ച ശേഷം വിധിക്കെതിരായുള്ള പ്രതിഷേധം നടത്തിയിരുന്നെങ്കില്‍ എസ്എന്‍ഡിപിയും ഒത്തുചേരുമായിരുന്നു. ചേര്‍ത്തലയില്‍ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സിലിന്റേതാണ് തീരുമാനം വിശദീകരിച്ചുകൊണ്ടാണ് വെള്ളാപ്പള്ളി നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. നേരത്തെ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ പിന്തുണച്ചും സമരത്തെ തള്ളിപ്പറഞ്ഞും വെള്ളാപ്പള്ളി രംഗത്തെത്തിയിരുന്നു. ഈ നിലപാടാണ് വെള്ളാപ്പള്ളി ഇന്ന് മയപ്പെടുത്തിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more