1 GBP = 104.22
breaking news

ഇൻകംടാക്സ് കുറയ്ക്കുമെന്ന ടോറികളുടെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകില്ല; എൻ എച്ച് എസിനെ സംരക്ഷിക്കാനെന്ന് ചാൻസലർ

ഇൻകംടാക്സ് കുറയ്ക്കുമെന്ന ടോറികളുടെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പിലാകില്ല; എൻ എച്ച് എസിനെ സംരക്ഷിക്കാനെന്ന് ചാൻസലർ

ലണ്ടൻ: തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ ലക്ഷക്കണക്കിന് വരുന്ന തൊഴിലാളി സമൂഹത്തിന് ആശ്വാസമേകുന്ന ഇന്‍കംടാക്‌സ് കുറയ്ക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും ടോറികള്‍ പിന്നോട്ട്. ഈ മാസം അവതരിപ്പിക്കുന്ന ബജറ്റില്‍ ഈ വാഗ്ദാനം പാടെ തള്ളുകയോ, പിന്നീട് നടപ്പാക്കാന്‍ മാറ്റിവെയ്ക്കുകയോ ചെയ്യാനാണ് ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന്റെ ഉദ്ദേശം. ഇന്‍കംടാക്‌സ് ബേസിക്, 40 പെന്‍സ് റേറ്റുകള്‍ എന്നിവ ആരംഭിക്കുന്ന പരിധി ഉയര്‍ത്തുമെന്നായിരുന്നു ടോറി പ്രകടനപത്രികയിലെ വാഗ്ദാനം. എന്നാല്‍ പ്രതിസന്ധിയിലായ എന്‍എച്ച്എസ് പ്രതിവര്‍ഷം 20 ബില്ല്യണ്‍ പൗണ്ട് അധികം നല്‍കുമെന്ന പ്രധാനമന്ത്രി തെരേസ മേയുടെ പ്രഖ്യാപനത്തോടെയാണ് നികുതി ആശ്വാസം ഒഴിവാക്കേണ്ടി വരുന്നത്.

ഇന്‍കംടാക്‌സ് പരിധി ഉയര്‍ത്തുന്നത് മരവിപ്പിക്കുന്നത് വഴി വര്‍ഷത്തില്‍ 2 ബില്ല്യണ്‍ പൗണ്ട് അധികം ഖജനാവിലെത്തും. ബജറ്റ് മുന്നോട്ട് വെയ്ക്കുന്ന ടാക്‌സ് പോളിസി ഏത് തരത്തിലാകുമെന്ന് മനസ്സിലാക്കാന്‍ പ്രകടനപത്രിക അന്വേഷിച്ച് പോകരുതെന്ന് ചാന്‍സലറുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രധാനമന്ത്രിയുടെ നിലപാടുകളിലെ മാറ്റമാണ് ഇതിന് ആധാരം. ടോറി പാര്‍ട്ടി കുറഞ്ഞ ടാക്‌സിനെ അനുകൂലിക്കുന്നു. പക്ഷെ എന്‍എച്ച്എസിനെ സഹായിക്കാനുള്ള വാഗ്ദാനം പാലിക്കുന്നതിനാല്‍ ഇതിന്റെ പ്രതിഫലനം ബജറ്റില്‍ ഉണ്ടാകും, ശ്രോതസ്സുകള്‍ വ്യക്തമാക്കി. വിവാദമായ വാറ്റ് മാറ്റവും ഹാമണ്ട് പരിഗണിക്കുന്നതായാണ് വിവരം.
ചെറുകിട ബിസിനസ്സുകളെ സാരമായി ബാധിക്കുന്ന ഈ മാറ്റം 2 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ഉപയോഗിച്ചേക്കുമെന്നും പറയപ്പെടുന്നു.

പെന്‍ഷന്‍കാരില്‍ നിന്നും ടാക്‌സ് പിരിക്കുമെന്ന ആശങ്കകള്‍ ട്രഷറിയില്‍ നിന്നുമുള്ളവര്‍ തള്ളുകയാണ്. അതേസമയം ഇന്‍കം ടാക്‌സ് കുറയ്ക്കുമെന്ന വാഗ്ദാനത്തില്‍ നിന്നും പിന്‍വാങ്ങുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചില്ല. വിഷയത്തില്‍ നം.10-ും ട്രഷറിയും തമ്മില്‍ പോരാട്ടം നിലനില്‍ക്കുന്നില്ലെന്നാണ് വൈറ്റ്ഹാള്‍ വക്താക്കളുടെ നിലപാട്. എന്നാല്‍ ടാക്‌സ് പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്ന നിലപാട് നടപ്പാക്കാന്‍ ചാന്‍സലര്‍ മേയ്ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

എന്‍എച്ച്എസിനുള്ള ഫണ്ട് കണ്ടെത്താന്‍ ടാക്‌സ് വര്‍ദ്ധിപ്പിക്കാതെ മാര്‍ഗ്ഗമില്ലെന്നാണ് ഫിലിപ്പ് ഹാമണ്ടിന്റെ വാദം. 2020-ഓടെ ഇന്‍കം ടാക്‌സിലെ പേഴ്‌സണല്‍ അലവന്‍സ് 12,500 പൗണ്ടായും, ഉയര്‍ന്ന റേറ്റ് ടാക്‌സ് ഈടാക്കാനുള്ള പരിധി 50,000 പൗണ്ടായും ഉയര്‍ത്തുമെന്നായിരുന്നു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വാഗ്ദാനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more