1 GBP = 104.13
breaking news

ഏഷ്യാകപ്പ്; ഏഴാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

ഏഷ്യാകപ്പ്; ഏഴാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും

ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. വൈകീട്ട് അഞ്ചിന് ദുബൈയിലാണ് മത്സരം. ടൂര്‍ണമെന്റിലിത് വരെ തോല്‍ക്കാത്ത ഇന്ത്യ ഏഴാം കിരീടമാണ് ലക്ഷ്യമിടുന്നത്.

സ്ഥിരം നായകന്‍ വിരട് കോലി ഇല്ലാതെ ടൂര്‍ണമെന്റില്‍ തോല്‍വിയറിയാത്ത ഇന്ത്യ വലിയ ആത്മവിശ്വസത്തിലാണ്. അടുത്ത വര്‍ഷത്തെ ലോകകപ്പിലേക്ക് ആ ആത്മവിശ്വസം നിലനിര്‍ത്താന്‍ ഏഴാം തവണയും ഏഷ്യാ കപ്പ് നീലപ്പടക്ക് നാട്ടിലേക്ക് കൊണ്ട് വരണം. മുന്‍നിരക്കാര്‍ക്ക് വിശ്രമം അനുവദിച്ച അഫ്ഗാനിസ്ഥാനെതിരെ മാത്രമാണ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ജയം നേടാനാകാഞ്ഞത്. ഓപ്പണര്‍ ബാറ്റ്സ്മാന്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും, ഓപ്പണിങ് ബൌളിങ് കൂട്ട്കെട്ടായ ഭുവനേശ്വര്‍ കുമാര്‍-ബുംറ കൂട്ടുകെട്ടുമാണ് ഇന്ത്യയുടെ വിജയഘടകം. അമ്പാട്ടി റായിഡു, ദിനേശ് കാര്‍ത്തിക് എന്നിവരടങ്ങിയ മധ്യനിരയും മികച്ച ഫോമിലാണ്. ഇന്ത്യയെ പല തവണ ഞെട്ടിച്ച് പരിചയമുള്ള ബംഗ്ലാദേശിനെ കരുതണം. പാകിസ്താനെ തോല്‍പ്പിച്ച കരുത്തുണ്ടവര്‍ക്ക്. ആദ്യ ഏഷ്യാകപ്പാണ് ബംഗ്ലാ കടുവകളുടെ സ്വപ്നം. പരിക്കേറ്റ ഓള്‍റൌണ്ടര്‍ ഷാക്കിബ് അല്‍ഹസന്‍ ഫൈനലിനുണ്ടാകില്ലെന്നത് അവര്‍ക്ക് തിരിച്ചടിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more