1 GBP = 104.38
breaking news

ഇടുക്കിയിൽ ഒരു മാസം മുൻപുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടുകിട്ടി

ഇടുക്കിയിൽ ഒരു മാസം മുൻപുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടുകിട്ടി

ചെ​റു​തോ​ണി: ഇ​ടു​ക്കി മു​രി​ക്കാ​ശ്ശേ​രി രാ​ജ​പു​ര​ത്ത്​ ഒ​രു​മാ​സം മു​മ്പു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ര​ണ്ടു പേ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം തോ​ട്ടു​വ​ക്കി​ൽ ക​ണ്ടെ​ത്തി. ക​രി​കു​ള​ത്ത് ഉ​ഷ​യു​ടെ (54) മൃ​ത​ദേ​ഹ​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11ന് ​തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മു​രി​ക്കാ​ശ്ശേ​രി പൊ​ലീ​സ്​ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ക​മ്മ​ൽ തി​രി​ച്ച​റി​ഞ്ഞ് മൃ​ത​ദേ​ഹം ഉ​ഷ​യു​ടേ​താ​ണെ​ന്ന് ബ​ന്ധു​ക്ക​ൾ സ്​​ഥി​രീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ മാ​സം ഒ​മ്പ​തി​ന് പു​ല​ർ​ച്ച​യാ​ണ്​ രാ​ജ​പു​ര​ത്ത് വ​ൻ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ക​രി​കു​ള​ത്ത് മീ​നാ​ക്ഷി, മ​ക്ക​ളാ​യ രാ​ജ​ൻ, ഉ​ഷ എ​ന്നി​വ​രാ​ണ് വീ​ട് സ​ഹി​തം ഒ​ലി​ച്ചു​പോ​യ​ത്. മീ​നാ​ക്ഷി​യു​ടെ മൃ​ത​ദേ​ഹം അ​ന്നു​ത​ന്നെ കി​ട്ടി. രാ​ജ​​െൻറ​യും ഉ​ഷ​യു​ടെ​യും മൃ​ത​ദേ​ഹ​ത്തി​നാ​യു​ള്ള തി​ര​ച്ചി​ൽ ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വീ​ടി​രു​ന്ന സ്ഥ​ല​ത്തു​നി​ന്ന്​ 600 മീ​റ്റ​ർ അ​ക​ലെ പ​തി​നാ​റാം​ക​ണ്ടം തോ​ട്ടി​ലാ​ണ് ഉ​ഷ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ട​ത്. തോ​ടി​​െൻറ തീ​ര​ത്ത് നി​ന്നി​രു​ന്ന ര​ണ്ട് മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ ച​പ്പു​ച​വ​റു​ക​ൾ​ക്കി​ട​യി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.

തോ​ട്ടി​ൽ ഞാ​യ​റാ​ഴ്​​ച​യോ​ടെ​യാ​ണ്​ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി​യ​ത്. തി​ങ്ക​ളാ​ഴ്ച ദു​ർ​ഗ​ന്ധം പ​ര​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ ന​ട​ത്തി​യ ​തി​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. രാ​ജ​​െൻറ മൃ​ത​ദേ​ഹം കി​ട്ടി​യി​ട്ടി​ല്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more