1 GBP = 104.17
breaking news

നിയമനടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറായി വിവാദ വ്യവസായി വിജയ് മല്യ

നിയമനടപടികൾ നേരിടാൻ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറായി വിവാദ വ്യവസായി വിജയ് മല്യ

ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നടക്കം കോടിക്കണക്കിന് രൂപയുടെ വായ്‌പയെടുത്ത് മുങ്ങിയ മദ്യരാജാവ് വിജയ് മല്യ ഇന്ത്യയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുന്നതായി വിവരം. നിയമപരമായ നടപടികൾ നേരിടാൻ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യൻ അധികൃതരെ സമീപിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമമാണ് മല്യയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ നിയമമനുസരിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കേന്ദ്രസർക്കാരിന് കണ്ടുകെട്ടാം. അതേസമയം, മല്യയെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച അവസാന വട്ട ചർച്ചകൾ നടക്കുന്നതിനാൽ ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നാണ് അധികൃതരുടെ നിലപാട്.

ഇന്ത്യയിലെ നിരവധി ബാങ്കുകളിൽ നിന്നായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ഏകദേശം 9000 കോടി രൂപയുടെ വായ്‌പ്പാ തുക തിരിച്ചടക്കാനുണ്ട്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങവെയാണ് മല്യ വിദേശത്തേക്ക് കടന്നത്. അതേസമയം, കോടതി നിർദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങൾ മുഴുവൻ കൈമാറാൻ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2016 ഏപ്രിലിൽ തന്റെ അവസ്ഥ വിവരിച്ച് കൊണ്ട് പ്രധാനമന്ത്രിക്കും ധനകാര്യമന്ത്രിക്കും കത്ത് നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ വോട്ടുകൾക്ക് വേണ്ടി തന്നെ കുരിശിലേറ്റണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഇതിനായി അവർ തന്നെ സാമ്പത്തിക കുറ്റവാളിയായി മുദ്ര കുത്തുകയാണെന്നും ഇപ്പോൾ ലണ്ടനിൽ കഴിയുന്ന മല്യ ആരോപിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more