1 GBP = 104.17
breaking news

ശബരിമലയിൽ കാട്ടുനീതി; സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക്​ വ്യാപിപ്പിക്കും- പി.എസ്​ ശ്രീധരൻപിള്ള

ശബരിമലയിൽ കാട്ടുനീതി; സമരം മറ്റ് സംസ്ഥാനങ്ങളിലേക്ക്​ വ്യാപിപ്പിക്കും- പി.എസ്​ ശ്രീധരൻപിള്ള

കോഴിക്കോട്​: ​ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയെ അറസ്​റ്റ്​ ചെയ്​തത്​ നിയമവിരുദ്ധമെന്ന്​ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്​ ശ്രീധരൻപിള്ള. ശശികലയെ അറസ്​റ്റ്​ ചെയ്​തതെന്തിനെന്ന്​ സർക്കാർ വ്യക്​തമാക്കണമെന്ന്​ ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.

ശശികലയുടെ ഭരണഘടന അവകാശങ്ങൾ നിഷേധിക്കപ്പെട്ടു. ശബരിമല സമരം മറ്റ്​ സംസ്ഥാനങ്ങളിലേക്ക്​ കൂടി വ്യാപിപ്പിക്കുന്നതിനെ കുറിച്ച്​ ആലോചിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.

ശബരിമലയിൽ സംസ്ഥാന സർക്കാർ കാട്ടുനീതി നടപ്പിലാക്കുകയാണ്​. ഭയപ്പെട്ടത്​ പോലെ ശബരിമലയെ തകർക്കാനാണ്​ സർക്കാറി​​​​െൻറ ശ്രമം. സ്വാമി പൊലീസ്​ വേണ്ട എന്നത്​ ഇതി​​​​െൻറ ഭാഗമാണ്​. സംഘർഷമുണ്ടാക്കാനാണ്​ പൊലീസി​​​​െൻറ ശ്രമം. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ശ്രീധരൻപിള്ള കുറ്റപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more