1 GBP = 104.17
breaking news

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; പീഡനത്തിന് പിന്നില്‍ ഉയര്‍ന്ന ജാതിയിലെ യുവാക്കള്‍

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു; പീഡനത്തിന് പിന്നില്‍ ഉയര്‍ന്ന ജാതിയിലെ യുവാക്കള്‍

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി മരിച്ചു. 20 വയസുകാരിയെയാണ് നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ വിദഗ്ധ ചികിത്സക്കായി ദല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെയായിരുന്നു മരണം.

യുവതിയുടെ ശരീരമാസകലം ഗുരുതര മുറിവുകളുണ്ടായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നാക്ക് മുറിച്ചുമാറ്റിയ നിലയിലായിരുന്നു.

സെപ്തംബര്‍ 14നായിരുന്നു സംഭവം. യുവതിയെ ഉപദ്രവിച്ച നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദളിത് വിഭാഗത്തില്‍നിന്നുള്ള യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. ഉയര്‍ന്ന ജാതിയിലെ ആളുകളാണ് സംഭവത്തിന് പിന്നില്‍.

സംഭവത്തില്‍ കേസെടുത്ത് നടപടികള്‍ ആരംഭിക്കുന്നതില്‍ യുപി പൊലീസ് അലംഭാവം കാണിച്ചിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

കുടുംബാംഗങ്ങളോടൊപ്പം കാര്‍ഷിക ജോലികളിലായിരുന്ന യുവതിയെ നാല് പ്രതികളും ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. യുവതിയെ കാണാത്തതിനെത്തുടര്‍ന്ന് കുടുംബം നടത്തിയ തെരച്ചിലില്‍ അബോധാവസ്ഥയില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് സഹായിക്കാന്‍ എത്തിയില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊലീസ് നിയമനടപടികള്‍ ആരംഭിച്ചതെന്ന് യുവതിയുടെ സഹോദരന്‍ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more