1 GBP = 104.17
breaking news

‘ഭരണസംവിധാനങ്ങളുടെ പരാജയം’; 63 കേസുകളിലുൾപ്പെട്ട വികാസ് ദുബെ ജയിലിന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് കോടതി

‘ഭരണസംവിധാനങ്ങളുടെ പരാജയം’; 63 കേസുകളിലുൾപ്പെട്ട വികാസ് ദുബെ ജയിലിന് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത് കോടതി

ന്യൂഡൽഹി: അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാൾ ജയിലിന് പുറത്തിറങ്ങിയെന്നത് നടുക്കമുളവാക്കുന്ന കാര്യമാണെന്ന് സുപ്രീം കോടതി. ഉത്തർപ്രദേശിലെ ഗുണ്ടാത്തലവൻ വികാസ് ദുബെ പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. 63 ക്രിമിനൽ കേസുകളിലുൾപ്പെട്ട വ്യക്തി ജാമ്യത്തിൽ പുറത്തിറങ്ങിയത് എങ്ങനെയെന്ന് ചോദിച്ചു കൊണ്ടായിരുന്നു ഇത്.

കാൻപുരിലെ ഒരു ഗ്രാമത്തിലെ റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ് ദുബെ. ഒളിവിൽ പോയ ഇയാൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിൽ വച്ച് പിടിയിലായി. കാൻപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുകയും ചെയ്തു കാൻപുരിലെ ഒരു ഗ്രാമത്തിലെ റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായിരുന്നു വികാസ് ദുബെ. ഒളിവിൽ പോയ ഇയാൾ കുറച്ച് ദിവസങ്ങൾക്ക് ശേഷം മധ്യപ്രദേശിൽ വച്ച് പിടിയിലായി. കാൻപൂരിലേക്ക് കൊണ്ടുവരുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയും പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടുകയും ചെയ്തു

എൻകൗണ്ടർ സംഭവത്തിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഉന്നത പൊലീസുകാരും രാഷ്ട്രീയ പ്രമുഖരും ആയുള്ള വികാസ് ദുബെയുടെ ബന്ധം പുറത്തുവരാതിരിക്കാനാണ് ഇത്തരമൊരു വ്യാജഎൻകൗണ്ടറിലൂടെ അയാളെ കൊലപ്പെടുത്തിയതെന്നായിരുന്നു വിമർശനം. ഇതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കവെയാണ് കോടതിയും വിമർശനം ഉന്നയിച്ചിരിക്കുന്നത്. അതേസമയം വികാസ് ദുബെയ്ക്ക് പുറമെ സംസ്ഥാനത്ത് നടന്ന നാൽപ്പതോളം എന്‍കൗണ്ടർ കൊലപാതകങ്ങൾ ചോദ്യം ചെയ്തും കോടതിയിൽ പരാതി എത്തിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more